സുജിത്ത് ഭക്തന്റെ പ്രഥമ പുസ്തകം ‘INBഡയറീസ്’ പ്രകാശനം നാളെ
text_fieldsപ്രമുഖ യൂട്യൂബർ സുജിത് ഭക്തന്റെ പ്രഥമ പുസ്തകം ‘INBഡയറീസിന്റെ’ പ്രകാശനം നാളെ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിൽ വെച്ചാണ് പ്രകാശനം.
സകുടുംബം നടത്തിയ ഇന്ത്യ-നേപ്പാൾ-ഭൂട്ടാൻ യാത്രാവിശേഷങ്ങളാണ് പുസ്തകത്തിലുള്ളത്. സഞ്ചാരപ്രിയരായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുട്യൂബറാണ് സുജിത് ഭക്തൻ. 1988 മാർച്ച് 24 ന് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ തുണ്ടുമഠം രഘുനാഥ ഭക്തന്റെയും ഗീത ഭക്തന്റെയും മൂത്തമകനായാണ് സുജിത്ത് ഭക്തൻ ജനിച്ചത്.
സുജിത്ത് ഭക്തന്റെ ടെക് ട്രാവൽ ഈറ്റിന് യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആയി ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് വെളളിയാഴ്ച മുതൽ ഞായറാഴ്ച വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. 23ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നൊബേൽ സാഹിത്യ ജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തർ ഡുഫ്ലോയും ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ഗൌസ്, സോഫി മക്കിന്റോഷ്, ജോർജി ഗൊസ്പോഡിനോവ് എന്നീ ബുക്കർ സമ്മാന ജേതാക്കളും അടക്കം 15 രാജ്യങ്ങളിൽ നിന്നായി 500ഓളം പ്രഭാഷകർ പങ്കെടുക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.