അഡ്വഞ്ചേഴ്സ് ഓഫ് ഹാരി ആൻഡ് ജാക്ക് പ്രകാശനം ചെയ്യാനൊരുങ്ങുന്നു
text_fieldsഇഹാൻ യൂസഫ് എന്ന എട്ടു വയസ്സുകാരന്റെ ആദ്യത്തെ പുസ്തകമാണ് അഡ്വഞ്ചേഴ്സ് ഓഫ് ഹാരി ആൻഡ് ജാക്ക്. അൽ റിവായ ബുക്സാണ് പ്രസാധകർ. സാഹസികത ഇഷ്ടപ്പെടുന്ന രണ്ട് കുഞ്ഞു സഹോദരന്മാർ നടത്തുന്ന യാത്രകളും അതിൽ അവർ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാഴ്ചകളുമാണ് പുസ്തകത്തിലെ പ്രമേയം. യാത്രയിലുടനീളം അവർ നേരിടുന്ന പ്രതിസന്ധികളും അതിനെ അവർ തരണം ചെയ്യുന്നതും വരിയായും വരയായും ഈ കുഞ്ഞെഴുത്തുകാരൻ തന്റെ ഇളം ഭാവനയിൽ കോർത്തിണക്കിയിട്ടുണ്ട്. കുഞ്ഞുവായനക്കാരെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചു നടത്താൻ സഹായകമാകും ഈ പുസ്തകം.
രചയിതാവ്: ഇഹാൻ യൂസുഫ്
പ്രസാധകർ: അൽ റിവായ ബുക്സ്
പ്രകാശനം: നവംബർ 11, രാവിലെ 10ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.