താൻ രാഷ്ട്രപതിയായതിന് ശേഷം കോൺഗ്രസിന് രാഷ്്ട്രീയ വ്യക്തത നഷ്ടപ്പെട്ടു- പ്രണബ് മുഖർജിയുടെ ആത്മകഥ
text_fieldsന്യൂഡൽഹി: അധികാരത്തിൽ നിന്നും കോൺഗ്രസ് പുറത്തായത് എങ്ങനെയെന്ന് വിശകലനം ചെയ്യുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥ പുറത്തിറങ്ങുന്നു. രാഷ്ട്രപതിയായുളള തന്‍റെ സ്ഥാനാരോഹണത്തോടെ കോൺഗ്രസിന്‍റെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടതായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ ഓർമക്കുറിപ്പുകൾ പറയുന്നു.
പ്രണബ് മുഖർജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരിയിൽ രുപ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കുന്നത്. കോൺഗ്രസിൽ പ്രധാനമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്‍റെ അണിയറക്കഥകളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വിശ്വസ്തനല്ലാത്തതിനാലാണ് തനിക്കു പകരം ഏറെ വിശ്വസ്തനായ മൻമോഹൻസിങിനെ സോണിയ പ്രധാനമന്ത്രിയാക്കിയതെന്നും മുഖർജി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
2004-ൽ പ്രധാനമന്ത്രിയായി പ്രണബ് മുഖർജി അധികാരമേൽക്കുകയായിരുന്നുവെങ്കിൽ 2014ൽ കോൺഗ്രസിന് നേരിടേണ്ടി വന്ന കനത്ത ആഘാതം ഒഴിവാക്കാമായിരുന്നുവെന്ന് കോൺഗ്രസിലെ ചില നേതാക്കൾ കരുതിയിരുന്നതായും ഓർമക്കുറിപ്പുകളിൽ പറയുന്നു.
" 2004 ൽ ഞാൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഒവിവാക്കാമായിരുന്നെന്ന് കോൺഗ്രസിലെ ചില നേതാക്കൾ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് ഞാൻ യോജിക്കുന്നില്ലെങ്കിലും രാഷ്ട്രപതിയായതിന് പിന്നാലെ പാർട്ടി നേതൃത്വത്തിന് രാഷ്ട്രീയത്തിലുള്ള ശ്രദ്ധ നഷ്ടപ്പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സോണിയ ഗാന്ധിക്ക് കഴിയാത്തതിനു പുറമെ മൻമോഹൻ സിങ് ദീർഘകാലം പാർലമെന്റിൽ എത്താത്തത് മറ്റ് എം.പിമാരുമായുള്ള വ്യക്തി ബന്ധം ഇല്ലാതാക്കി "- മുഖർജി പറയുന്നു. മന്‍മോഹന്‍ സിങ് സഖ്യത്തെ സംരക്ഷിക്കുന്നതിനായി ശ്രദ്ധാലുവായിരുന്നു, അത് ഭരണത്തെ ബാധിച്ചുവെന്നും മുഖർജി പറയുന്നു.
മോദി ഏകാധിപത്യസ്വഭാവമുളള ഭരണരീതിയാണ് കൈക്കൊണ്ടത്. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുളള വിവാദ തീരുമാനങ്ങളെ കുറിച്ചും 2016 ലെ നോട്ടുനിരോധനത്തിലുളള തന്റെ പങ്കിനെ കുറിച്ചുമെല്ലാം ഓർമക്കുറിപ്പുകളിൽ പ്രണബ് മുഖർജി വിശദീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.