ഡോ.എ. ബഷീർ കുട്ടിയുടെ രണ്ട് പുസ്തകങ്ങൾ ഇനി വായനക്കാരിലേക്ക്...
text_fieldsതിരുവനന്തപുരം: പ്രശസ്ത മന:ശാസ്ത്രജ്ഞൻ ഡോ. എ. ബഷീർ കുട്ടിയുടെ രണ്ട് പുസ്തകങ്ങൾ ഇനി വായനക്കാരിലേക്ക്. ഷാർജ പുസ്തകോത്സവത്തിൽ അദ്ദേഹത്തിന്‍റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്യും.
‘മനസ്, ഉയർന്ന ചിന്തയും പ്രവൃത്തിയും’, ‘ഒരു മനശാസ്ത്രജ്ഞന്‍റെ കേസ് ഡയറി’ എന്നീ പുസ്തകങ്ങളാണ് നവംബർ 16ന് ഷാർജ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യുക. ലിപി പബ്ലിക്കേഷൻസാണ് പുസ്തക പ്രസാധകർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. എ. ബഷീർകുട്ടി, കേരള മെന്‍റൽ ഹെൽത്ത് അതോറിറ്റി മെമ്പറും ഇന്ത്യൻ അസോസിയേഷൻ ഫോർ ക്ലിനിക്കൽ സൈക്കോളജി ഫെലോയുമാണ്.
അക്കാദമിക് മേഖലയിലും അല്ലാതെയുമായി ഒമ്പത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘മനസ്സും ദാമ്പത്യവും’, ‘ജീവിത പങ്കാളി എങ്ങിനെ’, ‘മനസ്സും ആത്മവിശ്വാസവും’ തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്ത രചനകളാണ്.
മഹാത്മഗാന്ധി പീസ് ഫൗണ്ടേഷൻ എക്സലൻസ് അവാർഡ്, രാഷ്ട്രീയ ഗൗരവ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.