സോളാര്‍ കമീഷൻ അന്വേഷിച്ചത് മസാലക്കഥകളാണെന്ന് മുൻ ഡി.ജി.പിയുടെ ആത്മകഥയിൽ, ഇത് ഉമ്മൻ ചാണ്ടിക്കുള്ള അംഗീകാരമെന്ന് അനുയായികൾ
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടി സര്‍ക്കാറിനെ ഉലച്ച സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷനെതിരെ പരാമര്‍ശങ്ങളുമായുളള മുന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്റെ ആത്മകഥ വീണ്ടും ചർച്ചയാവുന്നു. സോളാർ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍.
സ്ത്രീപുരുഷ ബന്ധത്തിലെ മസാലക്കഥകൾ അന്വേഷിച്ച കമീഷൻ സദാചാര പൊലീസിന്‍റെ മാനസികാവസ്ഥയിലായിരുന്നെന്നും ‘നീതി എവിടെ’ എന്ന പേരിലെ ആത്മകഥയിൽ എഴുതുന്നു. ഇത്, ഉമ്മൻ ചാണ്ടിക്കുള്ള അംഗീകാരമാണെന്ന് അനുയായികൾ പറയുന്നു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയോട് കാണിച്ചത് ശരിയായില്ലെന്ന വിമർശനം വ്യാപകമായ പശ്ചാത്തലത്തിലാണ് ഹേമചന്ദ്രെൻറ തുറന്നെഴുത്തും സംസാരമാകുന്നത്.
സോളാര്‍ വിവാദത്തിൽ ആദ്യന്തം അന്വേഷണ സംഘത്തെ നയിച്ചത് എ. ഹേമചന്ദ്രനാണ്. കമീഷെൻറ ഭാഗത്തുനിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനായിരുന്നു ശ്രമം. തട്ടിപ്പുകേസിലെ പ്രതികളെയായിരുന്നു കമീഷൻ തെളിവിനായി ആശ്രയിച്ചത്. കമീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തു.
അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലികാവകാശവും ഹനിക്കുന്ന പെരുമാറ്റം കമീഷനിൽ നിന്നുണ്ടായി. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങളെന്നും ഹേമചന്ദ്രൻ എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.