പുരസ്കാരമെത്തി, നേരിെൻറ ഇഴപൊട്ടാത്ത ആ 'ഇരുപതുകളി'ലേക്ക്
text_fieldsതിരുവനന്തപുരം: യാഥാർഥ്യങ്ങളുടെ ചൂരും വിയർപ്പും പച്ചപ്പുമുള്ള കഥാപരിസരങ്ങളിൽ മലയാളി വായനയെ ആഘോഷവും ജനകീയവുമാക്കിയ എഴുത്തുകാരനെ തേടി വയലാർ പുരസ്കാരം. പ്രത്യേക ഇടങ്ങൾ കേന്ദ്രീകരിച്ചുള്ള നോവൽ പരിസരങ്ങളിൽനിന്ന് വ്യത്യസ്തമായി പുതിയ പശ്ചാത്തല മേഖലകൾ കൊണ്ടുവന്നതാണ് അവാർഡിന് അർഹമായ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങ'ളെ വ്യത്യസ്തമാക്കുന്നത്. 'ആടുജീവിത'ത്തിലും 'മഞ്ഞവെയിൽ മരണങ്ങളി'ലുമെല്ലാം ഇൗ രീതി ദൃശ്യമാണ്.
ഇരുപത് വർഷം വീതമുള്ള നാലു ഘട്ടങ്ങളെ കുറിച്ച നോവൽ സഞ്ചയത്തിലെ രണ്ടാം കണ്ണിയാണ് 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ'. 'മലയാളത്തിൽ പ്രാേദശിക നോവൽ ഹരമാകുന്നതിന് ഏറെ മുേമ്പ 2005ലാണ് 'അക്കപ്പോരിെൻറ ഇരുപത് നസ്രാണി വർഷങ്ങൾ' എന്ന പേരിൽ മാന്തളിർ കഥകളുടെ ഒന്നാം ഭാഗം മലയാളത്തിലേക്ക് വരുന്നതെന്ന്' നോവലിെൻറ ആമുഖക്കുറിപ്പിൽ ബെന്യാമിൻതന്നെ അടിവരയിടുന്നു. 'നസ്രാണി വർഷങ്ങളി'ൽനിന്ന് 'കമ്യൂണിസ്റ്റ് വർഷങ്ങളി'ലേക്കെത്തുേമ്പാൾ കാലം, ദേശം, കഥാപാത്രങ്ങൾ എന്നിവകൊണ്ട് തുടർച്ചയെന്ന് വിളിക്കാമെങ്കിലും തനിയെ നിൽക്കുന്ന നോവലാണിത്.
സാധാരണ പ്രത്യേക വർഗങ്ങളെ മാത്രം അഭിമുഖീകരിക്കും വിധമാണ് നോവൽ രീതി കടന്നുപോകാറുള്ളത്. ഇതിൽനിന്ന് വ്യത്യസ്തമായി മറ്റ് വർഗങ്ങളെയും വൈവിധ്യങ്ങളെയും ബെന്യാമിെൻറ രചനാലോകം ഉൾക്കൊള്ളുന്നുവെന്ന് ജൂറി അംഗമായ ഡോ.സി. ഉണ്ണികൃഷ്ണൻ മാധ്യമത്തോട് പറഞ്ഞു. ആഗോള ജീവിതത്തിെൻറ പരിസരങ്ങെള മലയാളത്തിെൻറ ദേശവുമായി ചേർത്തുനിർത്താനും ബെന്യാമിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 20 വർഷം അടയാളപ്പെടുത്തി സംസ്കാരത്തിൽ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെ സമകാലിക ജീവിതവുമായി ചേർത്തുപറയുകയാണ് ബെന്യാമിൻ.
മധ്യതിരുവിതാംകൂറിലെ മാന്തളിർ എന്ന പ്രദേശത്തെ പച്ച മനുഷ്യരുടെ ജീവിതമാണ് നോവലിെൻറ പശ്ചാത്തലം. 'സാധാരണക്കാരായ കുറച്ച് മനുഷ്യർ സ്നേഹിച്ചും കലഹിച്ചും ജീവിച്ചതിെൻറ തിരുശേഷിപ്പുകളായ കഥകളാണ് മാന്തളിരിെൻറ സമ്പത്ത്' എന്നാണ് ബെന്യാമിൻ നോവൽ പശ്ചാത്തലത്തെ വിശദീകരിക്കുന്നത്. ഒപ്പം 'നേരിെൻറ നേർത്ത ചരട് ഇഴപൊട്ടാതെ വീണുകിടക്കുന്നുണ്ടെങ്കിലും ഇൗ കഥകൾ അത്രയും ആ ശുദ്ധ മനുഷ്യരുടെ ലളിതമായ ജീവിതത്തിനുമേൽ ഞാൻ ചരിത്രത്തിെൻറയും ഭാവനയുടെയും നിറംപുരട്ടിയെടുത്തവയാണെന്നും കഥാകാരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.