സീനത്ത് മാറഞ്ചേരിയുടെ 'വെറ്റിലപ്പച്ച'
text_fieldsകാവ്യചേതനയുടെ വിസ്മയങ്ങൾ തീർക്കുന്ന മൗലികതയും വൈകാരികതയും മേളിക്കുന്ന രചനയാണ് സീനത്ത് മാറഞ്ചേരിയുടെ 'വെറ്റിലപ്പച്ച'. സമകാലീനമായ പല അനുഭവങ്ങളോടും പുതിയൊരു രാഷ്ട്രീയമാനത്തിൽ പ്രതികരിക്കുന്നു ഇതിലെ കവിതകൾ എന്ന് അവതാരികയിൽ ആലങ്കോട് ലീലാകൃഷ്ണൻ. ജീവിതത്തിന്റെ കടൽതന്നെയാണ് സീനത്ത് മാറഞ്ചേരിക്ക് തൂലിക മുക്കുവാനുള്ള മഷിപ്പാത്രം. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അപ്പർ പ്രൈമറി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സീനത്ത് മാറഞ്ചേരിയുടെ ആദ്യ കവിതാസമാഹാരമാണ് വെറ്റിലപ്പച്ച. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരി സെബ്രീന ലിയാണ് പ്രകാശനച്ചടങ്ങിൽ അതിഥിയായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.