സുബൈദ കോമ്പിലിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
text_fieldsസുബൈദ കോമ്പിലിന്റെ പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളം സർവകലാശാല പരീക്ഷ കൺട്രോളർ സി. ഗണേശൻ പ്രകാശനം ചെയ്യുന്നു
റിയാദ്: സൗദിയിലെ പ്രവാസി എഴുത്തുകാരി സുബൈദ കോമ്പിലിന്റെ ‘കള്ളന്റെ മകൾ’ (നോവൽ), ‘കുരുടി പ്രാവ്’ (ബാലസാഹിത്യം) എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് ഫോറത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല പരീക്ഷാ കൺട്രോളർ സി. ഗണേശൻ പ്രകാശനം നിർവഹിച്ചു.
എഴുത്തുകാരൻ ശിവപ്രകാശ്, അനുജ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പി.കെ. അനിൽകുമാർ പുസ്തകപരിചയം നടത്തി. പ്രതാപൻ തായാട്ട് മുഖപ്രസംഗം നടത്തി. ബഷീർ തിക്കോടി, മുക്താർ ഉദിരംപൊയിൽ, മീഡിയവൺ മിഡിലീസ്റ്റ് ബ്യൂറോ ചീഫ് എം.സി.എ. നാസർ, അഷ്റഫ്, ബഷീർ ഉളിയിൽ എന്നിവർ പങ്കെടുത്തു. ഷബീർ അവതാരകനായിരുന്നു. ഹരിതം ബുക്സാണ് പ്രസാധകർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.