ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങൾ ഉടൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നതിനായി വാർത്താ വിതരണ മന്ത്രാലയം പുതിയ നയങ്ങൾ ആവിഷ്കരിക്കുന്നു. അനലോഗ് സിഗ്നലുകൾ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റൽ സിഗ്നലുകൾ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികൾക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റൽ റേഡിയോ ബ്രോഡ്‌കാ സ്റ്റിങ് നയങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു.
വരും മാസങ്ങളിൽ 13 മെട്രോകളിലും പ്രധാന നഗരങ്ങളിലും ഡിജിറ്റൽ എഫ്.എം. റേഡിയോ പ്രക്ഷേപണം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷനും അസോസിയേഷൻ ഓഫ് റേഡിയോ ഓപ്പറേറ്റേഴ്‌സ് ഫോർ ഇന്ത്യയും സഹകരി ച്ചാണ് പരിപാടി നടത്തിയത്.
ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റിങ് സമ്പ്രദായത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെ മുഴുവൻ ഒരുമിച്ച് കൊണ്ടുവരാനാണ് പദ്ധതി. ‘റേഡിയോ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ ഭാവി’ എന്ന വിഷയത്തിൽ ബുധനാഴ്ച ഡൽഹി യിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് ജാജു.
പൊതുജനങ്ങൾക്കാവശ്യമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സ്റ്റേഷനുകൾ, ഡിജിറ്റൽ റേഡിയോ സിഗ്നലുകൾ പ്രക്ഷേപണം ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ട്രാൻസ്മിഷൻ ഉപകരണ നിർമാതാക്കൾ, ഡിജിറ്റൽ റേഡിയോ സിഗ്നലുകൾ സ്വീകരിക്കുകയും ഡീകോഡ് ചെ യ്യുകയും ചെയ്യുന്ന ഡിജിറ്റൽ റേഡിയോ റിസീവർ നിർമാതാക്കൾ എന്നിവർ പുതിയ സമ്പ്രദായത്തിലൂടെ ഒറ്റ പ്ലാറ്റ്ഫോമിലെത്തുമെന്നതാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.