ചരിത്ര പഴക്കമേറിയ ഫൈലക ദ്വീപ്
text_fieldsകുവൈത്ത് സിറ്റിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഉള്‍ക്കടലിലാണ് ഫൈലക ദ്വീപ്. ദ്വീപിന്റെ ചരിത്രത്തിന് ബി.സി മൂവായിരത്തിലെ ദിൽമൂണ് യുഗത്തോളം പഴക്കമുണ്ട്. 1957ല്‍ ഫൈലകയിലെത്തിയ ഡെന്മാര്ക്ക് സംഘമാണ് ആദ്യം ദ്വീപില്‍ പര്യവേഷണം ആരംഭിച്ചത്.
1976ല്‍ ഇറ്റലിയിലെ ഫൈന്സിയാ യൂനിവേഴ്സിറ്റി പര്യവേഷക സംഘം എത്തി. ഇവരാണ് ഖറായിബ് അൽ ദശ്തിലെ പുരാതന അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത്. 2013 മുതൽ കുവൈത്ത്-പോളിഷ് സംയുക്ത സംഘവും ഗവേഷണങ്ങൾ നടത്തി.
ദ്വീപിൽ അബ്ബാസിയ ഖിലാഫത്ത് കാലത്ത് തന്നെ മനുഷ്യവാസം ഉണ്ടായിരുന്നതായി കുവൈത്ത്-ഇറ്റാലിയൻ ഗവേഷക സംഘം കണ്ടെത്തിയിരുന്നു.
ഇഷ്ടികയും കല്ലും ഉപയോഗിച്ച് നിർമിച്ച വീടിന്റെ അവശിഷ്ടങ്ങൾ, വിശാലമായ മുറ്റങ്ങളോട് കൂടിയ കെട്ടിടങ്ങൾ, കപ്പലുകൾക്ക് ഉപയോഗിക്കുന്ന പെയിന്റുകളുടെ അവശിഷ്ടം, വലിയ മത്സ്യത്തിന്റെയും മൃഗങ്ങളുടെയും മുള്ളുകളും എല്ലുകളും, ചൈനയിൽനിന്നുമുള്ള കളിമൺ പാത്രങ്ങൾ, ഇന്ത്യയിൽനിന്നുള്ള ഗ്ലാസ് ബ്രെസ്ലെറ്റുകൾ, ഇന്ത്യൻ മൺപാത്രങ്ങൾ, ജോർദാൻ സിറാമിക്സിസ് അവശിഷ്ടങ്ങൾ എന്നിവയും ഖനനത്തിൽ കണ്ടെത്തി.
കുവൈത്ത്- പോളിഷ് സംയുക്ത സംഘം നടത്തിയ ഗവേഷണത്തിൽ പുരാതന മുസ്ലിം പള്ളിയുടെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടർന്ന് ഫൈലക ഇറാഖ് സൈനിക താവളമായി മാറ്റി. അന്ന് ദ്വീപ് വിട്ടോടിയ ജനങ്ങള്‍ പിന്നീട് അങ്ങോട്ട് തിരിച്ചുകയറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.