ചട്ടമ്പി സ്വാമികളുടെ നായർ രാജ്യം
നവോത്ഥാന നായകനായി വാഴ്ത്തുന്ന ചട്ടമ്പി സ്വാമികൾ അദ്ദേഹത്തിന്റെ ‘പ്രാചീന മലയാളം’ എന്ന ഗ്രന്ഥത്തിൽ കേരളത്തെ ഒരു നായർ രാജ്യമായാണ് വിഭാവനം ചെയ്യുന്നത്. അത് എന്താണ്? അതെങ്ങനെയായിരിക്കും നിലകൊള്ളുക? കീഴാള ജനതയുടെ സ്ഥാനം ആ രാജ്യത്ത് എവിടെയായിരിക്കും?ചട്ടമ്പി സ്വാമികളെ കേരള നവോത്ഥാനത്തിന്റെ മഹത്തായ ഊർജസ്രോതസ്സായും വിപ്ലവ നക്ഷത്രമായുമാണ് നവോത്ഥാന ചരിത്രങ്ങൾ രേഖപ്പെടുത്തുന്നത്. ഈ ‘വിപ്ലവ’ ചരിത്രരചനയുടെ ഭാഗമായി നാരായണ ഗുരുവിനെ...
Your Subscription Supports Independent Journalism
View Plansനവോത്ഥാന നായകനായി വാഴ്ത്തുന്ന ചട്ടമ്പി സ്വാമികൾ അദ്ദേഹത്തിന്റെ ‘പ്രാചീന മലയാളം’ എന്ന ഗ്രന്ഥത്തിൽ കേരളത്തെ ഒരു നായർ രാജ്യമായാണ് വിഭാവനം ചെയ്യുന്നത്. അത് എന്താണ്? അതെങ്ങനെയായിരിക്കും നിലകൊള്ളുക? കീഴാള ജനതയുടെ സ്ഥാനം ആ രാജ്യത്ത് എവിടെയായിരിക്കും?
ചട്ടമ്പി സ്വാമികളെ കേരള നവോത്ഥാനത്തിന്റെ മഹത്തായ ഊർജസ്രോതസ്സായും വിപ്ലവ നക്ഷത്രമായുമാണ് നവോത്ഥാന ചരിത്രങ്ങൾ രേഖപ്പെടുത്തുന്നത്. ഈ ‘വിപ്ലവ’ ചരിത്രരചനയുടെ ഭാഗമായി നാരായണ ഗുരുവിനെ ചട്ടമ്പി സ്വാമികളുടെ ശിഷ്യനാക്കിയേ കഴിയൂ എന്ന ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമായ നിലപാടാണ് സവർണ ചരിത്ര രചയിതാക്കാൾ സ്വീകരിച്ചിട്ടുള്ളത്. ശിവഗിരി ധർമസംഘം അധ്യക്ഷനായ സച്ചിദാനന്ദ സ്വാമികൾ ഈ വിഷയത്തെ സംബന്ധിച്ച് വിപുലമായി പഠനം നടത്തി നാരായണ ഗുരുവിനെ ചട്ടമ്പി സ്വാമികളുടെ ശിഷ്യനാക്കുന്ന വാദഗതികൾ ചരിത്രവസ്തുതകളുടെ അഭാവത്തിൽ സ്ഥാപിക്കുന്ന സവർണ ആഖ്യാനതന്ത്രങ്ങൾ മാത്രമാെണന്ന് തെളിയിക്കുന്നുണ്ട്. ഈ ലേഖനത്തിന്റെ ഊന്നൽ മറ്റൊരു വിഷയത്തിലായതിനാൽ ആമുഖമായി ഇക്കാര്യം സൂചിപ്പിെച്ചന്ന് മാത്രം.
നവോത്ഥാന നായകനായി വാഴ്ത്തുന്ന ചട്ടമ്പി സ്വാമികൾ അദ്ദേഹത്തിന്റെ ‘പ്രാചീന മലയാളം’ എന്ന ഗ്രന്ഥത്തിൽ കേരളത്തെ ഒരു നായർ രാജ്യമായാണ് വിഭാവനം ചെയ്യുന്നത്. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ഗുരു ‘‘സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി’’ മലയാളത്തെ ജ്ഞാനഭാവന ചെയ്യുമ്പോൾ ചട്ടമ്പി സ്വാമികൾ മലയാളത്തെ ഒരു നായർ രാജ്യമായാണ് കൽപിക്കുന്നത്. വലിയ അദ്വൈതിയായി ചട്ടമ്പിയെ വിലയിരുത്തുമ്പോഴും പ്രാചീന മലയാളത്തിലെ നായർരാജ്യ വാദം അദ്വൈത ചിന്തകളുടെ എതിർസ്ഥാനമായാണ് നിലകൊണ്ടത്.
എല്ലാവരിലും ഒന്നുപോലെ കുടികൊള്ളുന്ന പരമാത്മാവിനെ അദ്വൈതം സങ്കൽപിക്കുമ്പോൾ, ഒരു അദ്വൈതിക്ക് എങ്ങനെയാണ് കേരളത്തെ ഒരു പ്രത്യേക ജാതികളുടെ അവകാശമായി മാത്രം വാദിച്ചുറപ്പിക്കാൻ കഴിയുക?
പരശുരാമൻ ദാനം നൽകിയ കഥയിലൂടെ കേരളം ബ്രാഹ്മണ സ്വത്താെണന്ന് സ്ഥാപിക്കാൻ ആദ്യം ശ്രമിച്ചത് കുടിയേറ്റക്കാരായ നമ്പൂതിരി ബ്രാഹ്മണരാണ്. ‘കേരള മാഹാത്മ്യം’ മുതലായ ഗ്രന്ഥസമുച്ചയങ്ങൾ ഇതിന്റെ നീതീകരണ സാഹിത്യങ്ങളാണ്. കേരളത്തിലേക്ക് കൃഷി കൊണ്ടുവന്നതും ഗണിതം വികസിപ്പിച്ചതും നമ്പൂതിരി ബ്രാഹ്മണരാെണന്ന് വാദിച്ചുറപ്പിച്ചതിലൂടെ സവർണ ചരിത്രരചയിതാക്കൾ പരശുരാമൻ ദാനം നൽകിയ കെട്ടുകഥയെ ഉറപ്പിക്കുകയാണ് ചെയ്തത്.
പരശുരാമ മിത്തിലൂടെ ഉരുത്തിരിയുന്ന ബ്രാഹ്മണവാദങ്ങൾ ആധുനിക കാലത്തും ശക്തമായി തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് വടക്കുംകൂർ രാജരാജ വർമ രചിച്ച ‘കേരളീയ സംസ്കൃത സാഹിത്യ ചരിത്രം’. ‘‘ആഭിജാത്യം, വൈദികവൃത്തി, തപസ്സ്, ആത്മീയകാര്യ നേതൃത്വം, ഭൂമിയുടെ ഉടമസ്ഥത, സംസ്കൃത വൈദുഷ്യം മുതലായ ഗുണങ്ങൾകൊണ്ട് മലയാളികളുടെ ഇടയിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നത് കേരള ബ്രാഹ്മണരാകുന്നു. അവരുടെ ഈ യോഗ്യതകൾ ആദികാലം മുതൽക്കു നിലനിൽക്കുന്നതും എല്ലാവരും സമ്മതിച്ചിരിക്കുന്നതും ആണെന്ന് പറയണം’’ (കേരളീയ സംസ്കൃത സാഹിത്യചരിത്രം, vol. 2 , പുറം. 100).
ഇതിലൂടെ കേരളം ബ്രാഹ്മണ രാജ്യമാെണന്ന് സമർഥിക്കാനാണ് വടക്കുംകൂർ ശ്രമിക്കുന്നത്. അതിലുപരി കേരളത്തിലെ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ പരമയോഗ്യർ ബ്രാഹ്മണരാെണന്നും അക്കാര്യം സർവസമ്മതമാെണന്നും ചരിത്രവിരുദ്ധമായി വാദിക്കുകയാണ്. ഹീനമായ ജാതിഹിംസകളുടെ ചരിത്രത്തെ ദമനംചെയ്തുകൊണ്ടും അറിവുനേടാനും ഉദ്യോഗത്തിൽ പ്രാതിനിധ്യത്തിനായി നിരന്തരം കീഴാള മനുഷ്യർ നടത്തിയ പോരാട്ടങ്ങളെ തമസ്കരിച്ചുമാണ് വടക്കുംകൂർ ബ്രാഹ്മണരാണ് സർവഥാ യോഗ്യരെന്ന് വാഴ്ത്തുന്നത്. അപരോന്മൂലനം സാധ്യമാക്കുന്ന തികഞ്ഞ വംശശുദ്ധിവാദമാണ് രാജരാജ വർമയുടെ ഈ ചരിത്രവിരുദ്ധ വാദഗതികളുടെ അന്തഃസാരം.
ഒരു ദിക്കിൽ കേരളത്തെ നമ്പൂതിരി നാടായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി കേരളത്തെ നായർ രാജ്യമാക്കി മാറ്റാനാണ് ചട്ടമ്പി സ്വാമികളെ പോലുള്ളവർ ശ്രമിച്ചത്. പരശുരാമൻ നമ്പൂതിരിമാർക്ക് ദാനം നൽകിയതാണ് കേരളം എന്ന ബ്രാഹ്മണവാദത്തെ വസ്തുതാപരമായി ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികൾ മലയാളദേശത്തിന്റെ യഥാർഥ അവകാശികൾ നായന്മാരാണെന്ന് വ്യക്തമാക്കുന്നു. നമ്പൂതിരിമാരുടെ മാത്രമാണ് കേരളം എന്നതുപോലെ തന്നെ ചരിത്രവിരുദ്ധമാണ് മലയാള നാട്ടിനെ ശൂദ്രരാജ്യമായി സ്ഥാപിക്കാൻ ശ്രമിക്കുന്നതും. ഇതിലൂടെ മലയാളത്തിൽ ജീവിച്ച വ്യത്യസ്ത ജാതിവിഭാഗങ്ങളുടെ ഭൂമിയിലും സ്വത്തിലും ജീവിക്കാനുള്ള അവകാശവും സാംസ്കാരിക പാരമ്പര്യവുമാണ് നിഷ്കരുണം ചോദ്യംചെയ്യപ്പെട്ടത്.
‘‘ഏതായാലും ഭൂമിയെ സംബന്ധിച്ച് നമ്പൂതിരിമാർക്ക് കൈവന്നിരിക്കുന്ന ഉടമസ്ഥാവകാശം അനാദികാലം മുതൽക്ക് നിലനിന്നു വരുന്നതും എല്ലാവരും സമ്മതിച്ചിരിക്കുന്നതും അവരുടെ (നമ്പൂതിരിമാരുടെ) ഐഹികങ്ങളും ആത്മീയങ്ങളുമായ സർവ ശ്രേയസ്സുകൾക്കും അടിസ്ഥാനമായി ഭവിച്ചിരിക്കുന്നതുമാണെന്നുള്ളന്നതിന് സംശയമില്ല’’ (അതേ പുസ്തകം, പുറം. 136) എന്നെഴുതുന്നതിലൂടെ വടക്കുംകൂർ കേരളം ബ്രാഹ്മണരാജ്യമാെണന്ന് സമർഥിക്കാനാണ് ശ്രമിക്കുന്നത്.
അതിലുപരി കേരളത്തിലെ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ പരമയോഗ്യർ ബ്രാഹ്മണരാെണന്നും അക്കാര്യം സർവസമ്മതമാെണന്നും കാൽപനികമായി ഭാവന ചെയ്യുകയും ചെയ്യുന്നു. ഹീനമായ ജാതി ഹിംസകളുടെ ചരിത്രത്തെ ദമനംചെയ്തുകൊണ്ടും അറിവു നേടാനും ഉദ്യോഗത്തിൽ പ്രാതിനിധ്യത്തിനായി നിരന്തരം കീഴാള മനുഷ്യർ നടത്തിയ പോരാട്ടങ്ങളെ തമസ്കരിച്ചുമാണ് വടക്കുംകൂർ ബ്രാഹ്മണരാണ് സർവഥാ യോഗ്യരെന്ന് വാഴ്ത്തുന്നത്. അപരോന്മൂലനം സാധ്യമാക്കുന്ന തികഞ്ഞ വംശശുദ്ധി വാദമാണ് രാജരാജ വർമയുടെ ഈ ചരിത്രവിരുദ്ധ വാദഗതികളുടെ അന്തഃസാരം.
ഒരു ദിക്കിൽ കേരളത്തെ നമ്പൂതിരി നാടായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി കേരളത്തെ നായർ രാജ്യമാക്കി മാറ്റാനാണ് ചട്ടമ്പി സ്വാമികളെ പോലുള്ളവർ ശ്രമിച്ചത്. പരശുരാമൻ നമ്പൂതിരിമാർക്ക് ദാനം നൽകിയതാണ് കേരളം എന്ന ബ്രാഹ്മണവാദത്തെ വസ്തുതാപരമായി ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികൾ മലയാള ദേശത്തിന്റെ യഥാർഥ അവകാശികൾ നായന്മാരാണെന്ന് വ്യക്തമാക്കുന്നു. നമ്പൂതിരിമാരുടെ മാത്രമാണ് കേരളം എന്നതുപോലെ തന്നെ ചരിത്രവിരുദ്ധമാണ് മലയാള നാട്ടിനെ ശൂദ്രരാജ്യമായി സ്ഥാപിക്കാൻ ശ്രമിക്കുന്നതും. ഇതിലൂടെ മലയാളത്തിൽ ജീവിച്ച വ്യത്യസ്ത ജാതിവിഭാഗങ്ങളുടെ ഭൂമിയിലും സ്വത്തിലും ജീവിക്കാനുള്ള അവകാശവും സാംസ്കാരിക പാരമ്പര്യവുമാണ് നിഷ്കരുണം ചോദ്യംചെയ്യപ്പെട്ടത്.
നായന്മാരുടെ സ്ഥാനമാന ദാതാക്കൾ ഭാർഗവനോ ബ്രാഹ്മണരോ അല്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, ‘‘ഇപ്രകാരം നായർ ഇടപ്രഭുക്കന്മാരുടെ സ്വന്തമായും അവരുടെ രക്ഷയിലും ഇരുന്നിരുന്ന ഈ മലയാള നാട്ടിൽ...’’ എന്ന് ‘പ്രാചീന മലയാള’ത്തിൽ രേഖപ്പെടുത്തുന്ന ചട്ടമ്പി സ്വാമികൾ മലയാളനാടിന്റെ അവകാശം നായന്മാർക്കായി മാത്രം നീക്കിവെക്കുകയാണ് ചെയ്യുന്നത്. നായന്മാരുടെ ഔൽകൃഷ്ട്യവും മലയാള ഭൂമിക്കുള്ള അവരുടെ അവകാശവും വിവരിക്കവെ, ‘‘ബ്രാഹ്മണർ ഇവിടെ വന്നുചേരുന്നതിന് മുമ്പേതന്നെ ഇവിടെ (മലയാളത്തിൽ) സ്വന്തമായിട്ട് ഒരുവക ആളുകൾ ഉണ്ടായിരുന്നു എന്നും ആയവർ വളരെ ബലവാന്മാരും സാമർഥ്യശാലികളും സദാചാര ധർമതൽപരന്മാരും സൽഗുണ സമ്പന്നരും ധൈര്യശാലികളും ആയിരുന്നുവെന്നും അവർ തന്നെ ഈ ഭൂമിയെ പരിപാലിച്ചു വന്നുവെന്നും അങ്ങനെയിരിക്കവെ ബ്രാഹ്മണർ ദാരിദ്ര്യനിവർത്തിയെ കരുതി പലപ്പോഴും കൂട്ടമായിട്ട് ഇവിടെ വന്നു ചേരുകയും അവരുടെ നടപടികളും സ്വഭാവങ്ങളും പിടിക്കായ്കയാൽ അപ്പഴപ്പോൾ സ്വദേശികൾ (നായകന്മാർ ) അവരെ തുരത്തി ഓടിക്കയും...’’ എന്നിങ്ങനെ വളരെ വിശദമായി ബ്രാഹ്മണരുടെ കുടിയേറ്റത്തെയും അതിനെ ചെറുത്ത സ്വദേശികളും മലയാള നാട്ടിന്റെ യഥാർഥ അവകാശികളുമായ നായന്മാരെ കുറിച്ചും ‘പ്രാചീന മലയാള’ത്തിൽ സുവിസ്തരമായി രേഖപ്പെടുത്തിയിട്ടുണ്ട്. നായകന്മാർ എന്നാൽ നായന്മാർ തന്നെയാെണന്ന് വിവിധ പ്രമാണങ്ങൾ ഉദ്ധരിച്ച് ചട്ടമ്പി സ്വാമികൾ വാദിച്ചുറപ്പിക്കുന്നുമുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ‘പ്രാചീന മലയാളം’ എന്ന ഗ്രന്ഥം പരശുരാമൻ ദാനം നൽകിയ ബ്രാഹ്മണ മിത്തിനെ ഖണ്ഡിച്ചുകൊണ്ട് മലയാളത്തെ ശൂദ്ര ദേശമായി മാത്രം വാദിച്ചുറപ്പിക്കാനാണ് ശ്രമിച്ചതെന്ന് കാണാം.
ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ ദേശത്തെ ഗുരു ഭാവന ചെയ്തപ്പോൾ കേരളത്തെ കേവലം ഒരു ശൂദ്രസ്ഥാനായി ചുരുക്കുകയാണ് ചട്ടമ്പി സ്വാമികൾ ചെയ്തത്. ചട്ടമ്പി സ്വാമികളുടെ ‘വേദാധികാര നിരൂപണം’ എന്ന ഗ്രന്ഥമാവട്ടെ ശൂദ്രരാജിനെ ന്യായീകരിക്കുന്ന ഒന്നാണെന്നും ആ ഗ്രന്ഥത്തിലൂടെ കടന്നുപോയാൽ ബോധ്യപ്പെടും.
നായർരാജ്യ വാദവും വേദാധികാര നിരൂപണവും
ചട്ടമ്പി സ്വാമികൾ രചിച്ച ‘വേദാധികാരനിരൂപണം’ എന്ന ഗ്രന്ഥം ഏവർക്കും വേദം ചൊല്ലാനും പഠിക്കാനും അവകാശാധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്ന; വേദപാരമ്പര്യം സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കായി തുറന്നുനൽകുകയും ചെയ്യുന്ന വിധ്വംസാത്മകമായ വിമർശനഗ്രന്ഥമായി പൊതുവെ വിലയിരുത്തിപ്പോരുന്നുണ്ട്. ചട്ടമ്പി സ്വാമികളെ നവോത്ഥാന നായകനായി ചരിത്രഭാവന ചെയ്യുമ്പോൾ അതിൽ വേദാധികാരനിരൂപണത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്. ബ്രാഹ്മണ്യ വ്യവസ്ഥയുടെ കുത്തകയായി നിലനിന്നുപോരുന്ന വേദങ്ങളെ ഏവർക്കും പഠനപാഠനങ്ങൾക്കായി അവകാശമുള്ള ഗ്രന്ഥസമുച്ചയമായി അടയാളപ്പെടുത്തുന്നു എന്നതാണ് വേദാധികാരനിരൂപണത്തിന്റെ പ്രാധാന്യമെന്നും പൊതുവായി വിലയിരുത്തിപ്പോരുന്നുണ്ട്. എന്നാൽ, എല്ലാവർക്കും അധികാര അവകാശങ്ങൾ വേദപാരമ്പര്യത്തിനു മുകളിൽ സ്ഥാപിച്ചെടുക്കുന്ന ഒന്നല്ല വേദാധികാരനിരൂപണമെന്ന് ഗ്രന്ഥപാരായണത്തിൽനിന്നും വ്യക്തമാവുന്നുണ്ട്. അടിസ്ഥാനപരമായി തന്നെ വേദപാഠങ്ങളിൽ ശൂദ്രജനതക്ക് അധികാരമുണ്ടെന്ന് സ്ഥാപിക്കാനാണ് വേദാധികാരനിരൂപണം ശ്രമിക്കുന്നത്.
ആരാണ് കേരള ശൂദ്രർ?
ബ്രാഹ്മണർ, ക്ഷത്രിയ൪, വൈശ്യ൪, ശൂദ്ര൪ എന്ന് വ്യക്തമായി തരംതിരിക്കാനാവുന്ന വിധത്തിൽ കേരളത്തിൽ ചാതുർവർണ്യ വ്യവസ്ഥ നിലനിന്നിരുന്നില്ല. അതിനു കാരണം സങ്കീർണമായി പ്രവർത്തിച്ചിരുന്ന ബ്രാഹ്മണ്യ ജാതിവ്യവസ്ഥയാണ് കേരളത്തിൽ നിലനിന്നിരുന്നത്. ക്ഷത്രിയർ എന്ന് പറയാനാവുന്ന വിധത്തിൽ കേരളത്തിൽ നാടുവാഴികളോ രാജാക്കന്മാരോ ഉണ്ടായിവന്നിരുന്നില്ല. ക്ഷത്രിയപദവി ലഭിക്കാൻ ഹിരണ്യഗർഭം നടത്തിയ നാടുവാഴി പ്രഭുക്കൾ ജീവിച്ച നാടായിരുന്നു കേരളം. പലപ്പോഴും ക്ഷത്രിയർ എന്ന് അവകാശപ്പെട്ടവരുടെ ക്ഷത്രിയത്വം ആരോപിതമായിരുന്നു. കേരളത്തിലെ നായർജനതയെ ബ്രാഹ്മണർ ശൂദ്രരായിട്ടാണ് കണക്കാക്കിയിരുന്നത്. “കേരളത്തിൽ പണ്ട് ചാതുർവർണ്യം –ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രന്മാർ എന്ന നാല് ജാതികൾ –ഉണ്ടായിരുന്നില്ല; ദ്വൈവർണ്യം, രണ്ടു ജാതികൾ, മാത്രമാണുണ്ടായിരുന്നത്. അത് ബ്രാഹ്മണരും ശൂദ്രരും മാത്രമായിരുന്നു” എന്ന് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (ആര്യന്മാരുടെ കുടിയേറ്റം) പ്രസ്താവിക്കുന്നുണ്ട്. “…കേരളത്തിൽ അതിന്റെ നല്ല കാലത്ത് ക്ഷത്രിയരെന്ന പോലെതന്നെ വൈശ്യരുമുണ്ടായിരുന്നില്ല. അങ്ങനെ ചാതുർവർണ്യത്തിനു പകരം ദ്വൈവർണ്യമേ ഉണ്ടായിരുന്നുള്ളൂ […] അതിൽ ബുദ്ധികൊണ്ട് ചെയ്യേണ്ടതെല്ലാം ബ്രാഹ്മണരും ദേഹംകൊണ്ട് വേണ്ടതെല്ലാം ശൂദ്രരും നിർവഹിച്ചു പോന്നു” എന്നും കാണിപ്പയ്യൂർ രേഖപ്പെടുത്തുന്നു.
കാണിപ്പയ്യൂർ പരാമർശിക്കുന്ന ശൂദ്രന്മാർ ആരാണെന്നാണ് ഇനി അറിയേണ്ടത്. ചട്ടമ്പി സ്വാമികൾ അദ്ദേഹത്തിന്റെ ‘പ്രാചീനമലയാളം’ എന്ന ഗ്രന്ഥത്തിൽ “മലയാള ബ്രാഹ്മണശബ്ദവും മലയാള ശൂദ്രശബ്ദവുമാണ് ഇവിടുള്ള കുഴപ്പങ്ങൾക്ക് പ്രധാന ഹേതുക്കൾ” എന്ന് നിരീക്ഷിക്കുന്നുണ്ട്. തുടർന്ന് ചട്ടമ്പി സ്വാമികൾ വ്യക്തമാക്കുന്നത്, “ബ്രാഹ്മണർ മലയാളി നായന്മാരെ ശൂദ്ര൪” എന്ന് പ്രയോഗിച്ചുപോരുന്നു എന്നാണ്. ബ്രാഹ്മണർ നായന്മാരെപ്പറ്റി എഴുതിയ ഗ്രന്ഥങ്ങളിലും ശൂദ്ര൪ എന്നു പ്രയോഗിച്ചിരുന്നതായി ചട്ടമ്പി സ്വാമികൾ രേഖപ്പെടുത്തുന്നുണ്ട്. ബ്രാഹ്മണർ തുടങ്ങിവെച്ച ശൂദ്രപ്രയോഗം നായർ സമുദായം കാലക്രമത്തിൽ സ്വമേധയാ ഏറ്റെടുക്കുകയും സമ്പൂർണ ശൂദ്രരായി അവർ പരിണമിക്കുകയും ചെയ്തു എന്നും ‘പ്രാചീന മലയാള’ത്തിൽ പ്രസ്താവിക്കുന്നു. ബ്രാഹ്മണർ നായന്മാരെയാണ് ശൂദ്രരായി കണ്ടിരുന്നതെന്നും, കേരളത്തിലെ ശൂദ്ര൪, നായർ ജനവിഭാഗമായിരുന്നു എന്നുമാണ് ചട്ടമ്പി സ്വാമികളുടെ വാക്കുകൾ വ്യക്തമാക്കുന്നത്. “നായരെ ചാതുർവർണ്യത്തിലെ നാലാമത്തെ വർണമായ ശൂദ്രർ ആയി താഴ്ത്തുകയും അതിന് രാജ്യാധികാരം അരു നിൽക്കുകയും ചെയ്തതിനുശേഷവും നായർ, നാട്ടിന്റെ സംരക്ഷകനും നമ്പൂതിരിയുടെ ഭൃത്യനുമെന്ന വിഭിന്ന ജീവിതശൈലി ജാതിഗർവ് വിടാതെ തന്നെ സ്വീകരിച്ചു ജീവിച്ചു എന്ന വൈവിധ്യമാർന്ന കാഴ്ചയാണ് നായർ സമുദായത്തെ കുറിച്ചോർക്കുമ്പോൾ നടാടെ മുന്നിലെത്തുക…’’ എന്ന് പി. ഭാസ്കരനുണ്ണിയും (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം) രേഖപ്പെടുത്തുന്നുണ്ട്. ചരിത്രത്തിൽ ബ്രാഹ്മണദാസരായിത്തീരുകയും ബ്രാഹ്മണ്യവ്യവസ്ഥയുടെ സംരക്ഷകരായി നിലനിന്ന, അതേസമയം തന്നെ ശൂദ്രത്വത്താലും ദാസ്യത്വത്താലും ഹീനമാക്കപ്പെട്ട നായർ ജനതയെ ശൂദ്രത്വത്തിൽനിന്നും വിമോചിപ്പിച്ച് ബ്രാഹ്മണർക്കും മുകളിലുള്ള പദവിയിൽ പ്രതിഷ്ഠിക്കാനാണ് ചട്ടമ്പിസ്വാമികൾ ശ്രമിച്ചത്.
ശൂദ്രാധികാരത്തിനായുള്ള വേദാധികാര നിരൂപണം
ശൂദ്രപദവിയുടെ ഹീനത്വത്തിൽനിന്നും വിടുവിച്ച് ശൂദ്രരാക്കപ്പെട്ട ഒരു ജനവിഭാഗത്തെ മലയാളനാടിന്റെ അവകാശികളാക്കാനാണ് ‘പ്രാചീന മലയാള’ത്തിലൂടെ ചട്ടമ്പി സ്വാമികൾ ശ്രമിച്ചത്. ബ്രാഹ്മണർ കേരളത്തിൽ അധിവസിക്കുന്നതിനു മുമ്പുതന്നെ കേരളത്തിന്റെ യഥാർഥ അവകാശികൾ നായർ ജനതയാണെന്നാണ് ചട്ടമ്പി സ്വാമികൾ സ്ഥാപിച്ചെടുക്കുന്നത്. ബ്രാഹ്മണ്യദാസ്യത്തിലൂടെയും ശൂദ്രത്വത്തിലൂടെയും ഹീനമാക്കപ്പെട്ട ശൂദ്രജനതയെ ഒരുവേള ബ്രാഹ്മണരോടൊപ്പമോ അതിനു മുകളിലോ സ്ഥാനപ്പെടുത്തുക എന്നതായിരുന്നു ‘പ്രാചീന മലയാള’ത്തിലൂടെ ചട്ടമ്പി സ്വാമികൾ ശ്രദ്ധചെലുത്തിയ അതിപ്രധാന വിഷയം. ഇത്തരമൊരു സാമൂഹിക-രാഷ്ട്രീയ സന്ദർഭത്തെ സാധൂകരിക്കുന്ന ഗ്രന്ഥപാഠമാണ് വേദാധികാര നിരൂപണം.
ശൂദ്രർക്കും വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനായി ഛാന്ദോഗ്യോപനിഷത്തിലെ ജാനശ്രുതി എന്ന ശൂദ്രൻ വേദാഭ്യാസം ചെയ്തതിന്റെയും; ഐതരേയബ്രാഹ്മണത്തിലെ കവഷൻ എന്ന ‘വേടൻ’ (ചട്ടമ്പി സ്വാമിയുടെ പ്രയോഗമാണ് വേടൻ) വേദാധ്യയനം ചെയ്തതിന്റെയും; കക്ഷീവാൻ എന്ന ശൂദ്രപുത്രൻ വേദാധ്യയനം ചെയ്തതിന്റെയുമൊക്കെ നിരവധി സാക്ഷ്യപത്രങ്ങൾ ചട്ടമ്പി സ്വാമികൾ ഹാജരാക്കുന്നുണ്ട്. ‘‘…വേദത്തിൽ ഒരു സ്ഥലത്ത് ക്ഷത്രിയാദികൾക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും പാടില്ല എന്ന് വിധിച്ചിരുന്നാൽപോലും മറ്റുള്ള ഭാഗങ്ങളിൽ ആദരിച്ചിരിക്കുന്ന ആചാരബലത്താൽ ക്ഷത്രിയാദികൾക്ക് അധ്യാപനവും ശൂദ്രന് അധ്യയനവും ചെയ്യാമെന്ന് നിർവിവാദമായി ഏർപ്പെടുന്നു’’ എന്ന് ചട്ടമ്പി സ്വാമികൾ സുചിന്തിതമായി അഭിപ്രായപ്പെടുന്നു. ശൂദ്രർക്ക് വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനായി ദാസീപുത്രനായ സത്യകാമ ജാബാലന്റെ കഥയും സൂതസംഹിത രചിച്ച ശൂദ്രനായ ഗ്രന്ഥകർത്താവിനെയുമൊക്കെ കുറിച്ച് ചട്ടമ്പി സ്വാമികൾ വിപുലമായി തന്നെ ചർച്ചചെയ്യുന്നുണ്ട്. ‘‘ഓടക്കാരിയുടെ മകനായ പരാശരനും മുക്കുവത്തിയുടെ മകനായ വ്യാസനും വേദങ്ങളെ ഓതിയല്ലോ. അവരും ബ്രാഹ്മണർ തന്നെ’’ എന്ന് വേദാധികാര നിരൂപണത്തിൽ ശൂദ്രന്റെ വേദാധികാരത്തെ സ്ഥാപിക്കാനായി എഴുതിയിരിക്കുന്നു.
ബ്രാഹ്മണ്യവ്യവസ്ഥയിലേക്ക് ഉൾച്ചേർക്കുന്നതിനുവേണ്ടി ഹിന്ദുത്വ ശക്തികൾ ഉന്നയിക്കുന്ന കർമബ്രാഹ്മണ്യവാദത്തെയാണ് ചട്ടമ്പി സ്വാമികളും ശൂദ്രർക്ക് വേദാധികാരത്തെ സ്ഥാപിക്കാനായി പ്രമാണമായി ഉദ്ധരിക്കുന്നത്. കർമംകൊണ്ടുതന്നെ ബ്രാഹ്മണ്യം സിദ്ധിക്കുന്നു എന്നും “ജന്മനാ ജായതേ ശൂദ്രഃ / കർമണാ ജായതേ ദ്വിജഃ” എന്ന പ്രമാണമനുസരിച്ച് ജന്മംകൊണ്ട് എല്ലാവരും ശൂദ്രരാണെന്നും കർമംകൊണ്ടാണ് ബ്രാഹ്മണ്യം കൈവരുന്നതെന്നുമുള്ള കർമബ്രാഹ്മണ്യസിദ്ധാന്തമാണ് ചട്ടമ്പി സ്വാമി ഇവിടെ ഉന്നയിക്കുന്നത്. ജന്മത്താൽ ക്ഷത്രിയനായ വിശ്വാമിത്രൻ ബ്രാഹ്മണനായതിനെ കുറിച്ചും ജന്മനാ ശൂദ്രനായ കവഷൻ ബ്രാഹ്മണനായെന്നു മാത്രമല്ല മഹർഷിയായിത്തീർന്നുവെന്നും ചട്ടമ്പി സ്വാമികൾ പറഞ്ഞുവെക്കുന്നു, ഇങ്ങനെ നിരവധി ഉദാഹരണങ്ങളിലൂടെ “ബ്രാഹ്മണർക്കും സമമായ ശൂദ്രർക്കും വേദത്തെ അഭ്യസിക്കാമല്ലോ”എന്ന് ചട്ടമ്പിസ്വാമികൾ പ്രസ്താവിക്കുന്നു. ശൂദ്രർ വേദം പഠിച്ചാൽ വേദത്തിന്റെ മഹിമ കുറഞ്ഞുപോകുമോ (?) എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ക്രിസ്ത്യ-മുഹമ്മദീയാദി സകലരും അവരവരുടെ പ്രമാണങ്ങൾ എല്ലാവർക്കും പഠിക്കാമെന്ന് വെച്ചിരിക്കുമ്പോൾ വേദം ശൂദ്രാദികൾക്ക് അനുവദനീയമല്ലെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. സെമിറ്റിക് മത മാതൃകയിൽ ‘ഹിന്ദു’മത പ്രമാണങ്ങളെയും സമപ്പെടുത്തുന്ന ഒരു യുക്തി ചട്ടമ്പി സ്വാമിയിലും പ്രവർത്തിച്ചിരുന്നു എന്നാണ് ഈ സന്ദർഭം ബോധ്യപ്പെടുത്തുന്നത്. “ആകയാൽ ആരഭ്യസിച്ചാലും വേദത്തിന്റെ മഹിമക്ക് യാതൊരു കുറവും ഉണ്ടാകയില്ല. അല്ലാതെയും ശൂദ്രാദികളുടെ സ്ഥിതി ഒരുകാലത്ത് താഴ്ന്നനിലയിലായിരുന്നാലും മറ്റൊരുകാലത്ത് നന്നായി വന്നുകൂടെന്നില്ല. ആകയാൽ ഇഷ്ടവും സദാചാരവും ഉള്ളവരെല്ലാവരും ജ്ഞാനസമ്പാദനത്തിന് പാത്രങ്ങൾ തന്നെ’’ എന്ന് ചട്ടമ്പി സ്വാമികൾ ‘വേദാധികാരനിരൂപണം’ ഉപസംഹരിക്കുന്നു.
ബ്രാഹ്മണ്യത്താൽ ഹീനരാക്കപ്പെട്ട, ദാസരാക്കപ്പെട്ട ഒരു ജനവിഭാഗത്തെ (ശൂദ്രരെ) ഭൂമിയുടെയും അറിവിന്റെയും സമ്പൂർണാധികാരികളാക്കുക എന്ന ലക്ഷ്യമാണ് ‘പ്രാചീന മലയാള’ത്തിലും ‘വേദാധികാരനിരൂപണ’ത്തിലും തെളിഞ്ഞു കാണുന്നത്. പ്രധാനമായും ശൂദ്രർക്ക് വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനാണ് ‘വേദാധികാരനിരൂപണം’ രചിക്കപ്പെട്ടതെന്ന് പ്രസ്തുത ഗ്രന്ഥത്തിന്റെ സൂക്ഷ്മപഠനത്തിലൂടെ ബോധ്യപ്പെടാവുന്നതേയുള്ളൂ. ദലിതർക്കോ മറ്റു പിന്നാക്ക ജാതി വിഭാഗങ്ങൾക്കോ വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനായി രചിക്കപ്പെട്ട ഒന്നല്ല ‘വേദാധികാരനിരൂപണ’മെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
ഹിന്ദുത്വ ബ്രാഹ്മണ്യം സർവഗ്രാഹകമായി ഇന്ത്യൻ സമൂഹത്തെ സമാവേശിക്കുമ്പോൾ ജാതിമൂല്യങ്ങളെയും ശ്രേണീകൃത അസമത്വത്തെയും സാധൂകരിക്കുന്ന വേദപാഠങ്ങളിൽ ദലിത-കീഴോർ സമൂഹങ്ങൾ അവകാശമുന്നയിക്കുന്നത് ദലിത് വിമോചനത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും രാഷ്ട്രീയത്തെ നിഷ്ഫലമാക്കാൻ മാത്രമേ ഉപകരിക്കൂ. ചരിത്രത്തിന്റെ ഒരു സവിശേഷഘട്ടത്തിൽ കേരളത്തിലെ ശൂദ്രവിഭാഗത്തെ ഭൂമിയുടെയും അറിവിന്റെയും അവകാശികളാക്കിത്തീർക്കുന്നതിനു സൈദ്ധാന്തിക സാധൂകരണം തേടുകയായിരുന്നു ‘വേദാധികാരനിരൂപണം’. എന്നാൽ ജാതിവ്യവസ്ഥയുടെയും അസമത്വ സാമൂഹികരൂപങ്ങളുടെയും മൂല്യപാഠങ്ങളായ വേദശാസ്ത്രങ്ങൾ ഡൈനാമിറ്റ് വെച്ച് തകർക്കണം എന്നാണ് ഡോ. ബി.ആർ. അംബേദ്കർ ‘അനിഹിലേഷൻ ഓഫ് കാസ്റ്റി’ൽ ഉദ്ബോധിപ്പിച്ചത്. ബ്രാഹ്മണസാഹിത്യങ്ങൾ ദൂരേക്ക് വലിച്ചെറിഞ്ഞ് ആധുനിക വിദ്യാഭ്യാസം കരസ്ഥമാക്കാൻ ആഹ്വാനംചെയ്ത ഫൂെലയുടെയും സാവിത്രി ഭായിയുടെയും ചരിത്രപഥങ്ങളിലാണ് കീഴോർജനതയുടെ രാഷ്ട്രീയ വിമോചനത്തിന്റെ ധാര കുടികൊള്ളുന്നത്.
ഫലശ്രുതി:
ചട്ടമ്പി സ്വാമികളുടെ നായർരാജ്യ സംസ്ഥാപനത്തിനുള്ള ആധാരഗ്രന്ഥങ്ങളാണ് ‘പ്രാചീന മലയാള’വും ‘വേദാധികാര നിരൂപണ’വുമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. വംശശുദ്ധി വാദത്തിലും അപരോന്മൂലനത്തിലും അടിയുറച്ച ഇത്തരം വാദങ്ങളെ വിമർശനപരമായി വിലയിരുത്തി മാത്രമേ നാരായണഗുരു വിഭാവനംചെയ്ത സോദരത്വേനയുള്ള മാതൃകാ സ്ഥാനത്തെ സൃഷ്ടിക്കാൻ കഴിയൂ.