Begin typing your search above and press return to search.
proflie-avatar
Login

നാ​യ​ർ ന​ങ്ങേ​ലി സം​ഘം ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​ന് കോ​ട​തി​യി​ൽ

നാ​യ​ർ ന​ങ്ങേ​ലി സം​ഘം ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​ന് കോ​ട​തി​യി​ൽ
cancel

ക്ഷേ​ത്ര​ത്തി​ൽ ​പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്​ അ​വ​ർ​ണജാ​തി​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നോ? അ​ല്ല, നാ​യ​ർ സ​മു​ദാ​യ​ത്തി​ലെ അം​ഗ​ങ്ങ​ൾ​പോ​ലും ക്ഷേ​ത്ര​ത്തി​ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ടി​രു​​ന്നോ? ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​രു നാ​യ​ർ സ്​​ത്രീ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​​ന്റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യാ​ണ്​ ച​രി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ.കേ​ര​ള​ത്തി​ൽ ‘അ​യി​ത്ത’ജാ​തി​ക്കാ​ർ മാ​ത്ര​മാ​ണ് ആ​ദ്യം ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​ന് യ​ത്നി​ച്ച​തെ​ന്നാ​ണ് ഇ​തു​വ​രെ നാം ​കേ​ട്ടി​രു​ന്ന​ത്. അ​ത​ല്ല, അ​വ​ർ​ണ​രെ​ക്കാ​ൾ മു​മ്പേ...

Your Subscription Supports Independent Journalism

View Plans
ക്ഷേ​ത്ര​ത്തി​ൽ ​പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്​ അ​വ​ർ​ണജാ​തി​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നോ? അ​ല്ല, നാ​യ​ർ സ​മു​ദാ​യ​ത്തി​ലെ അം​ഗ​ങ്ങ​ൾ​പോ​ലും ക്ഷേ​ത്ര​ത്തി​ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ടി​രു​​ന്നോ? ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​രു നാ​യ​ർ സ്​​ത്രീ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​​ന്റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യാ​ണ്​ ച​രി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ.

കേ​ര​ള​ത്തി​ൽ ‘അ​യി​ത്ത’ജാ​തി​ക്കാ​ർ മാ​ത്ര​മാ​ണ് ആ​ദ്യം ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​ന് യ​ത്നി​ച്ച​തെ​ന്നാ​ണ് ഇ​തു​വ​രെ നാം ​കേ​ട്ടി​രു​ന്ന​ത്. അ​ത​ല്ല, അ​വ​ർ​ണ​രെ​ക്കാ​ൾ മു​മ്പേ ചി​ല സ​വ​ർ​ണ​ർ മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു അ​ക്കാ​ര്യ​ത്തി​ന് എ​ന്ന​തി​ന്റെ ആ​ധി​കാ​രി​ക തെ​ളി​വാ​ണ് ഇ​പ്പോ​ൾ ന​മു​ക്ക് മു​ന്നി​ലു​ള്ള​ത്. മാ​ത്ര​മ​ല്ല, ഒ​രു സ്ത്രീ​ത​ന്നെ​യാ​ണ് ആ ​സ​മ​രം ന​യി​ച്ച​ത്. കോ​ട​തി​യെ​ത്ത​ന്നെ​യാ​ണ് അ​വ​ർ അ​തി​ന് വേ​ദി​യാ​ക്കി​യ​ത്. എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ, ശൂ​ദ്ര​യാ​യ ത​ന്റെ​യും കൂ​ട്ട​രു​ടെ​യും ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞു എ​ന്നാ​ണ് അ​വ​രു​ടെ ആ​രോ​പ​ണം. ക്ഷേ​ത്ര​ത്തി​ൽ താ​ൻ ക​ട​ന്ന​തി​നാ​ൽ അ​വി​ടം അ​ശു​ദ്ധ​മാ​യെ​ന്ന് പ​റ​ഞ്ഞ് ‘പു​ണ്യാ​ഹ’​ച്ചെ​ല​വ് ഈ​ടാ​ക്കി​യെ​ന്നും അ​വ​ർ കോ​ട​തി​യി​ൽ പ​രാ​തി​പ്പെ​ട്ടു. എ​ന്നാ​ൽ, ശൂ​ദ്ര​യ​ല്ല എ​ന്നു​പ​റ​ഞ്ഞാ​ണ് ക്ഷേ​ത്ര​ക്കാ​രും സ​ർ​ക്കാ​രും രാ​ജാ​വും അ​തി​നെ നേ​രി​ട്ട​ത്.

കൊ​ച്ചി രാ​ജ്യ​ത്താ​ണ് സം​ഭ​വ​മെ​ങ്കി​ലും അ​തി​ന്റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ഇ​പ്പോ​ഴും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്, തി​രു​വി​താം​കൂ​ർ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സം​സ്ഥാ​ന ആ​ർ​െ​ക്കെ​വ്സ് ഡ​യ​റ​ക്ട​റേ​റ്റി​ലാ​ണ് (Cochin Files, Vol I, Local & Legislative Dept., Legislative & Suits Section Current No. 347/84, Dated 8.5.1909, Bundle No. 8, SI No. 33, File No. 283/84).

117 കൊ​ല്ലം മു​മ്പ് 1906 ജൂ​ണി​ലാ​കാം, എ​റ​ണാ​കു​ളം ക​രി​ത്ത​ല​യി​ലെ കൊ(​കോ?)ട്ട​പ്പു​റ​ത്ത് പ​റ​മ്പി​ലു​ള്ള കൊ (​കോ?) ട്ട​പ്പി​ള്ളി വീ​ട്ടി​ലെ അം​ഗ​ങ്ങ​ളാ​യ ന​ങ്ങേ​ലി​യും കൂ​ട്ട​രും എ​റ​ണാ​കു​ളം ക്ഷേ​ത്ര​ത്തി​ൽ ആ​രാ​ധ​ന​ക്ക് പ്ര​വേ​ശി​ച്ച​ത്. ദേ​വ​സ്വം സൂ​പ്ര​ണ്ട് 19.6.1906നും 10.7.06​നും ദി​വാ​ന്റെ സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചു. അ​തി​ന്റെ സൂ​ച​ന​യു​ണ്ട്, അ​ഞ്ചി​ക്കൈ​മ​ൾ (എ​റ​ണാ​കു​ളം) ജി​ല്ലാ കോ​ട​തി​യി​ലെ സ​ർ​ക്കാ​ർ വ​ക്കീ​ൽ 8.1.1909ന് ​ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് എ​ഴു​തി​യ ക​ത്തി​ൽ (File Page 17). പി​റ​കെ ന​ങ്ങേ​ലി​യും കൂ​ട്ട​രും (പി​ന്നീ​ട് കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​വ​ർ) ദി​വാ​ന് 30.7.1907നും ​മ​റ്റൊ​രു തീ​യ​തി​യി​ലും പ​രാ​തി​ക​ൾ ന​ൽ​കി​യ​തി​നെ​പ്പ​റ്റി​യും സൂ​ച​ന​യു​ണ്ട് ആ ​ക​ത്തി​ൽ, അ​തേ പേ​ജി​ൽ. ഇ​തി​നി​ട​ക്ക് ഒ​രു നാ​രാ​യ​ണ​ൻ മൂ​സ​തും കൂ​ട്ട​രും 24.6.1906ന്റെ ​തീ​യ​തി​വെ​ച്ച് പ​രാ​തി ന​ൽ​കി​യ​താ​യു​മു​ണ്ട് ആ ​പേ​ജി​ൽ. ന​ങ്ങേ​ലി​യും മ​റ്റും ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് അ​യി​ത്ത​മാ​ക്കി​യ​തി​ന്റെ പേ​രി​ൽ പു​ണ്യാ​ഹ പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​ന്ന​തി​നെ​പ്പ​റ്റി അ​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​കാം 30.7.1907ന്റെ​യും മ​റ്റും പ​രാ​തി​ക​ൾ. അ​തി​ന്റെ തു​ട​ർ​ച്ച​യാ​യി ക്ഷേ​ത്രാ​ധി​കാ​രി​ക​ൾ 28.4.1908ന്റെ ​തീ​യ​തി​വെ​ച്ച് (ക്ഷേ​ത്ര​ത്തി​ൽ?) പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ അ​റി​യി​പ്പി​നെ​പ്പ​റ്റി​യാ​കാം, ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്കു​ള്ള ക​ത്തി​ൽ സ​ർ​ക്കാ​ർ അ​ഡ്വ​​േക്ക​റ്റ് & ലോ ​ഓ​ഫി​സ​ർ ടി.​എ. അ​ന​ന്ത​രാ​മ അ​യ്യ​ർ 14.12.1908ന് ​സൂ​ചി​പ്പി​ക്കു​ന്ന​ത് (File Page 13). പ്ര​സ്തു​ത അ​റി​യി​പ്പ് വ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം 2.5.1908ന്റെ ​കൊ​ച്ചി സ​ർ​ക്കാ​ർ ഗ​സ​റ്റി​ലും (P. 283) അ​റി​യി​പ്പ് വ​ന്നു. സ​ർ​ക്കാ​ർ അ​ഡ്വ​​േക്ക​റ്റി​ന് ദി​വാ​ൻ സെ​ക്ര​ട്ട​റി അ​യ​ച്ച 8.12.1908ന്റെ ​പ്രൊ​സീ​ഡി​ങ്സ് ഓ​ർ​ഡ​റി​ൽ അ​ത് (File Page 12) പ​റ​യു​ന്നു​ണ്ട്. ആ ​ഗ​സ​റ്റി​ൽ​നി​ന്ന് (Vol. XLII, No. 34, Part II, P. 283, Saturday) പ്ര​സ്തു​ത അ​റി​യി​പ്പ് പ​ക​ർ​ത്തു​ന്നു:

‘‘Notice re. probihiting the entrance into the Ernakulam Temple by the Ernakulam Kottappilli house people.

‘‘നൊ​ട്ടീ​സ്സ’’

എ​റ​ണാ​കു​ളം വി​ല്ലെ​ജ ക​രി​ത്ത​ല മു​റി​യി​ൽ കൊ​ട്ട​പ്പു​റ​ത്ത​പ​റ​മ്പി​ൽ പാ​ർ​ക്കും കൊ​ട്ട​പ്പി​ള്ളി വീ​ട്ടി​ൽ ന​ങ്ങെ​ലി മു​ത​ൽ പെ​ര കീ​ഴ​ന​ട​പ്പി​ന്ന വി​രൊ​ധ​മാ​യി എ​റ​ണാ​കു​ളം ക്ഷെ​ത്ര​ത്തി​ൽ ക​ട​ന്ന ക്ഷെ​ത്രം അ​ശു​ദ്ധ​പ്പെ​ടു​ത്തി പു​ണ്യാ​ഹ​ത്തി​ന്ന എ​ട​വ​രു​ത്തു​ന്നു എ​ന്നും മ​റ്റും സം​ഗ​തി​ക​ൾ കാ​ണി​ച്ച ദെ​വ​സ്വ​ക്കാ​ർ റി​പ്പൊ​ർ​ട്ടാ​ക്കി​യ കാ​ര്യ​ത്തി​ലും [,] ത​ങ്ങ​ൾ​ക്ക ക്ഷേ​ത്ര​ങ്ങളി​ൽ ക​ട​ന്ന തൊ​ഴു​ന്ന​തി​ന്ന വി​രൊ​ധ​മി​ല്ല​ന്നും [,] പു​ണ്യാ​ഹം വ​ക​ക്ക വ​സൂ​ലാ​ക്കി​യി​രി​ക്കു​ന്ന സം​ഖ്യ മ​ട​ക്കി​ക്കൊ​ടു​പ്പി​ക്കെ​ണ​മെ​ന്നും മ​റ്റും ടി ​ന​ങ്ങെ​ലി മു​ത​ൽ പെ​ര ബൊ​ധി​പ്പി​ച്ച ഹ​ർ​ജി​ക്കാ​ര്യ​ത്തി​ലും വി​ചാ​ര​ണ ന​ട​ത്തി എ​ഴു​തി അ​യ​ച്ചി​രു​ന്ന​തിൽ [,] അ​െന്ന്വ​ഷ​ണം കൊ​ണ്ട ടി ​ന​ങ്ങെ​ലി മു​ത​ൽ പെ​രാ​യ ഹ​ർ​ജി​ക്കാ​രു​ടെ ജാ​തി​ക്കാ​ര്യ​ത്തി​ൽ സം​ശ​യം ജ​നി​ക്കു​ന്നു എ​ന്നും [,]അ​വ​രു​ടെ അ​വ​കാ​ശം ഒ​രു സി​വി​ൽ കൊ​ട​തി മു​ഖാ​ന്ത​രം സ്ഥാ​പി​ക്കെ​ണ്ട​താ​ണ​ന്നും മ​റ്റും കാ​ണി​ച്ച ഹ​ജൂ​രി​ൽ​നി​ന്നും ടി ​ന​ങ്ങെ​ലി മു​ത​ൽ പെ​ർ​ക്ക യാ​ദാ​സ്ത [കാ​ര്യ വി​വ​ര നോ​ട്ടി​സ്] കൊ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള പ്ര​കാ​രം യാ​തൊ​രു നി​വൃ​ത്തി​യും സ​മ്പാ​ദി​ച്ചി​ട്ടു​ള്ള​താ​യി കാ​ണു​ന്നി​ല്ലന്ന മാ​ത്ര​മ​ല്ലാ [,] പി​ന്നെ​യും ടി ​ക്ഷെ​ത്ര​ത്തി​ൽ ക​യ​റു​വാ​ൻ ഉ​ത്സാ​ഹി​ച്ച വ​രു​ന്ന​താ​യും [,] ജാ​തി​കാ​ര്യ​ത്തെ​പ​റ്റി സം​ശ​യം ജ​നി​ച്ചി​രി​ക്കു​ന്ന സ്തി​തി​ക്ക അ​വ​ർ കെ​റു​ന്ന​പ​ക്ഷം പു​ണ്യാ​ഹം ആ​വ​ശ്യ​മാ​ണെ​ന്ന ത​ന്ത്രി അ​ഭി​ഃപ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും [,] ആ ​സ്തി​തി​ക്ക ടി ​ന​ങ്ങെ​ലി മു​ത​ൽ പെ​ര ക്ഷെ​ത്ര​ത്തി​ൽ ക​ട​ക്കാ​തി​രി​ക്കു​ന്ന​തി​ന്ന വെ​ണ്ടു​ന്ന ഏ​ർ​പ്പാ​ട ചെ​യ്തി​ല്ല​ങ്കി​ൽ വ​ലു​താ​യ ന​ഷ്ട​ത്തി​ന്നും മ​റ്റും എ​ട​വ​രു​ന്ന​താ​ണെ​ന്നും ദെ​വ​സ്വ​ക്കാ​രു​ടെ റി​പ്പൊ​ർ​ട്ടു​ക​ളാ​ൽ കാ​ണു​ന്നു.

നങ്ങേലിയും മറ്റും എറണാകുളം ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന്​ കാട്ടി കൊച്ചി കണയന്നൂർ തഹസിൽദാർ പുറപ്പെടുവിച്ച നോട്ടീസ്​ 

നങ്ങേലിയും മറ്റും എറണാകുളം ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന്​ കാട്ടി കൊച്ചി കണയന്നൂർ തഹസിൽദാർ പുറപ്പെടുവിച്ച നോട്ടീസ്​ 

‘‘അ​തു​കൊ​ണ്ട ഹ​ജൂ​രി​ൽ​നി​ന്നും കൊ​ടു​ത്തി​രി​ക്കു​ന്ന യാ​ദാ​സ്ത അ​നു​സരി​ച്ച ന​ങ്ങെ​ലി മു​ത​ൽ പെ​രാ​യ ഹ​ർജി​ക്കാ​ര സി​വി​ൽ കൊ​ട​തി മു​ഖാ​ന്ത​രം ഒ​രു നി​വൃ​ത്തി സ​മ്പാ​ദി​ക്കു​ന്ന​ത വ​രെ അ​വ​ർ സ​ർ​ക്കാ​ര ക്ഷെ​ത്ര​ങ്ങ​ളി​ൽ ക​ട​ക്ക​രു​തെ​ന്ന അ​വ​രെ ഇ​തി​നാ​ൽ അ​റി​വി​ച്ചി​രി​ക്കു​ന്നു.

എ​ന്ന 1083 മെ​ടം 16ന്

​ടി.​കെ. ഹ​രി​ഹ​ര​യ്യ​ർ

കൊ​ച്ചി ക​ണ​യ​ന്നൂ​ര

താ​സി​ൽ​ദാ​ർ​ക്ക വെ​ണ്ടി.’’

ത​ങ്ങ​ളെ സ​ർ​ക്കാ​ർ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് ത​ട​യു​ന്ന​തി​നെ​തി​രെ, കൊ​ട്ട​പ്പി​ള്ളി വീ​ട്ടി​ലെ ന​ങ്ങേ​ലി​യും മ​റ്റും അ​ഞ്ചി​ക്കൈ​മ​ൾ ജി​ല്ലാ കോ​ട​തി​യി​ൽ സ​ർ​ക്കാ​റി​നെ പ്ര​തി​ചേ​ർ​ത്ത് ഒ​രു ഹ​ര​ജി ന​ൽ​കി (O.S No. 19/84). ഈ ​ഫ​യ​ലി​ലെ വി​ഷ​യ​വി​വ​ര പേ​ജി​ലെ (Local & Legislative Dept.) ഒ​രു ഇ​നീ​ഷ്യ​ലി​ൽ​നി​ന്ന് ഊ​ഹി​ക്കാ​നാ​വു​ന്ന​ത്, 15.12.1908ന് ​മു​മ്പാ​കാം ഈ ​കേ​സ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത​ത് എ​ന്നാ​ണ്. അ​ത് ശ​രി​യാ​ണെ​ന്ന് താ​ഴെ പ​റ​യു​ന്ന ഫ​യ​ലി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കാം. (അ​തേ പേ​ജി​ലെ 9.1.1909ന്റെ ​ഓ​ഫി​സ് നോ​ട്ടി​ൽ കാ​ണു​ന്ന​ത്, കേ​സ് കേ​ൾ​ക്കാ​ൻ ​െവ​ച്ചി​രി​ക്കു​ന്ന​ത് 4.2.1909നാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വ​ക്കീ​ൽ ഓ​ഫി​സി​ൽ​നി​ന്ന് കി​ട്ടി​യ വി​വ​രം എ​ന്നാ​ണ്. സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റി​ൽ​നി​ന്ന് സ​ർ​ക്കാ​ർ വ​ക്കീ​ൽ ഉ​പ​ദേ​ശം തേ​ട​ണ​മെ​ന്നു​ണ്ട് 19.1.09ന്റെ ​നോ​ട്ടി​ൽ.)

****

അ​ഞ്ചി​ക്കൈ​മ​ൾ ജി​ല്ലാ കോ​ട​തി​യി​ലെ സ​ർ​ക്കാ​ർ വ​ക്കീ​ൽ 19.9.1908ന് ​ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് (Local & Legislative Dept.) ഇ​ങ്ങ​നെ എ​ഴു​തി: ‘‘ത​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​രാ​ധ​നയ്​ക്കാ​യി പ്ര​വേ​ശി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും മ​റ്റും പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർജി​ക്കാ​ർ (OS No. 19 of '84) ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 6.1.1909നാ​ണ് കേ​സ് കേ​ൾ​ക്കു​ന്ന​ത്’’ (File Page 1). ന​ങ്ങേ​ലി സം​ഘം കേ​സ് കൊ​ടു​ത്ത​ത് 19.9.1908ന് ​മു​മ്പാ​ണ് എ​ന്ന് മേ​ൽ​സൂ​ച​ന​യി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കാം. 4.2.1909ന് ​ര​ണ്ടാ​മ​ത്തെ കേ​സ് ഹി​യ​റി​ങ്ങാ​ണെ​ന്ന് ക​രു​താം.

****

കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ വ​ക്കീ​ൽ എ. ​ശ​ങ്ക​ര പു​തു​വാ​ൾ 15.12.1908ന് ​മു​മ്പ് ത​യാ​റാ​ക്കി​യ ക​ര​ട് പ​ത്രി​ക​യി​ൽ (File Page 9)നി​ന്ന്: ‘‘താ​ഴെ പ​റ​യു​ന്ന​വ ഒ​ഴി​ച്ചു​ള്ള, ഹ​ർ​ജി​ക്കാ​രു​ടെ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും സ​ർ​ക്കാ​ർ (Defendant) നി​ഷേ​ധി​ക്കു​ന്നു:

1. ജാ​തി​ഭേ​ദ പ്ര​ശ്നം ഉ​ൾ​ക്കൊ​ള്ളു​ന്ന കേ​സു​ക​ൾ കേ​ൾ​ക്കാ​ൻ സി​വി​ൽ കോ​ട​തി​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ല. ???????

3. [?] ഹ​ർ​ജി​യു​ടെ ര​ണ്ടാം ഖ​ണ്ഡി​ക​യി​ൽ പ​റ​യു​ന്ന​വ​ർ എ​റ​ണാ​കു​ളം ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​യും അ​തു​വ​ഴി അ​തി​നെ അ​ശു​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ൽ, നി​ല​വി​ലു​ള്ള സ​മ്പ്ര​ദാ​യം അ​നു​സ​രി​ച്ച് അ​വ​രി​ൽ​നി​ന്ന് പു​ണ്യാ​ഹ​ച്ചെ​ല​വ് ഈ​ടാ​ക്കി​യെ​ന്ന​ത് സ​ത്യ​മാ​ണ്. എ​ന്നാ​ൽ, ആ ​തു​ക ഈ​ടാ​ക്കി​യ​ത്, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ മാ​മൂ​ൽ വി​രു​ദ്ധ​മാ​യോ അ​ല്ല.

4. ഹ​ർ​ജി​ക്കാ​ർ ശൂ​ദ്ര​ർ ആ​ണെ​ന്ന പ്ര​സ്താ​വ​ന​യ്ക്ക് വ്യ​ക്ത​ത​യി​ല്ല. ഹ​ർ​ജി​ക്കാ​ർ​ക്ക് എ​റ​ണാ​കു​ളം ക്ഷേ​ത്ര​ത്തി​ലോ അ​തു​പോ​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലോ പ്ര​വേ​ശി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല. അ​വ​ർ അ​ത്ത​രം ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​രാ​ധ​ന​യ്ക്ക് പ്ര​വേ​ശി​ക്കാ​റു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. അ​വ​ർ​ക്ക് അ​തി​ന് അ​വ​കാ​ശ​മി​ല്ല.

5. ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ക്കു​ന്ന ദേ​വ​സ്വം സൂ​പ്ര​ണ്ടി​ന്റെ​യും ദി​വാ​ന്റെ​യും ഉ​ത്ത​ര​വു​ക​ൾ ശ​രി​യാ​ണ്; സി​വി​ൽ കോ​ട​തി​ക​ൾ​ക്ക് അ​വ തീ​രു​മാ​നി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല.

6. ഹ​ർ​ജി​ക്ക് പ​റ​യു​ന്ന കാ​ര​ണം ശ​രി​യ​ല്ല.

7. പു​ണ്യാ​ഹ​ത്തി​ന് അ​ട​ച്ച പ​ണ​മോ അ​തി​ന്റെ പ​ലി​ശ​യോ മ​ട​ക്കി​ക്കി​ട്ടാ​ൻ അ​വ​കാ​ശ​മി​ല്ല ഹ​ർജി​ക്കാ​ർ​ക്ക്.

8. ഹ​ർ​ജി​ക്ക് പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ൾ​ക്ക് പൊ​രു​ത്ത​മി​ല്ല.

9. അ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ത്തി​നും ഉ​ത്ത​ര​വ് നി​രോ​ധ​ന​ത്തി​നു​മു​ള്ള അ​പേ​ക്ഷ അ​നു​വ​ദി​ക്കാ​വു​ന്ന​ത​ല്ല.

ആ​യ​തി​നാ​ൽ, ഹ​ർ​ജി ചെ​ല​വു​സ​ഹി​തം ത​ള്ളാ​ൻ അ​പേ​ക്ഷി​ക്കു​ന്നു.’’

****

ഇ​തി​ന് താ​ഴെ​യു​ള്ള നോ​ട്ട്: ‘‘കോ​ട​തി​ക്കു​ള്ള പ​ത്രി​ക​യി​ൽ നി​ർ​ദേ​ശി​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ൾ:

ഖ​ണ്ഡി​ക 1ൽ – ​ജാ​തി, ഭേ​ദ-​മ​ത പ്ര​ശ്ന​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ അ​ധി​കാ​രം ഈ ​സം​സ്ഥാ​ന​ത്ത് മ​ഹാ​രാ​ജാ​വ് തി​രു​മ​ന​സ്സി​നാ​ണ്.

കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട ഖ​ണ്ഡി​ക – ഹ​ർ​ജി​ക്ക് പ​റ​യു​ന്ന കാ​ര​ണം അം​ഗീ​ക​രി​ച്ചാ​ലും, അ​ത​നു​സ​രി​ച്ച് ഒ​രു ദു​രി​താ​ശ്വാ​സ​ത്തി​നും അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഹ​ർ​ജി അ​നു​വ​ദി​ക്കാ​വു​ന്ന​ത​ല്ല.’’

****

കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ വ​ക്കീ​ൽ ത​യാ​റാ​ക്കി​യ പ​ത്രി​ക​യു​ടെ ക​ര​ട് രൂ​പ​ത്തെ​ക്കു​റി​ച്ച്, സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് 3.12.1908ന് ​ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് എ​ഴു​തി​യ​തി​ൽ​നി​ന്ന് (File Page 11): ‘‘ഇ​തി​ലെ പ്ര​ധാ​ന വാ​ദം, ജാ​തി​പ്ര​ശ്ന​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ സി​വി​ൽ കോ​ട​തി​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന​താ​ണ്. ഇ​ത് തീ​ർ​ച്ച​യാ​യും വ​ള​രെ ശ​രി​യാ​യ വാ​ദ​മാ​ണ്. എ​ങ്കി​ലും അ​ത് ഈ ​കേ​സി​ൽ ഉ​ന്ന​യി​ക്കു​ന്ന​തി​ന്റെ സാ​ധു​ത​യെ​പ്പ​റ്റി എ​നി​ക്ക് ഒ​രു സം​ശ​യ​മു​ണ്ട്. ത​ങ്ങ​ൾ​ക്ക് ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള അ​വ​കാ​ശം, ത​ക്ക അ​ധി​കാ​ര​മു​ള്ള ഒ​രു സി​വി​ൽ കോ​ട​തി വ​ഴി സ്ഥാ​പി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രോ​ട് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ത​നു​സ​രി​ച്ചാ​ണ് അ​വ​ർ ഇ​പ്പോ​ഴ​ത്തെ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട്, നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​റി​ന് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും പ്ര​സ്തു​ത വാ​ദം ഉ​ചി​ത​മ​ല്ല.’’

മേ​ൽ ക​ത്ത് ​െവ​ച്ച് ദി​വാ​ൻ ഓ​ഫി​സ്, സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് ടി.​എ. അ​ന​ന്ത​രാ​മ അ​യ്യ​രോ​ട് 8.12.1908ന് ​ഉ​ത്ത​ര​വാ​യി (File Page 12): ‘‘ജാ​തി​ഭേ​ദ പ്ര​ശ്ന​ങ്ങ​ളു​ള്ള ഹ​ർ​ജി കൈ​കാ​ര്യം ചെ​യ്യാ​ൻ സി​വി​ൽ കോ​ട​തി​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ല; സ​മു​ദാ​യ ത​ല​വ​നാ​ണ് അ​തി​നു​ള്ള ഒ​രേ​യൊ​രു വി​ധി​ക​ർ​ത്താ​വ്. സ​മു​ദാ​യ ത​ല​വ​ൻ എ​ന്ന നി​ല​യി​ൽ ജാ​തി​കാ​ര്യ​ങ്ങ​ളു​ടെ ഏ​ക അ​ധി​കാ​രി മ​ഹാ​രാ​ജ തി​രു​മ​ന​സ്സാ​ണ് എ​ന്നും വ്യ​ക്ത​മാ​ക്ക​ണം [കോ​ട​തി​യ്ക്കു​ള്ള പ​ത്രി​ക​യി​ൽ] വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് മി​സ്റ്റ​ർ അ​ന​ന്ത​രാ​മ അ​യ്യ​രോ​ട് അ​പേ​ക്ഷി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ 11.2.08ന്റെ ​ക​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളെ​യും 2.5.08ന്റെ ​കൊ​ച്ചി സ​ർ​ക്കാ​ർ ഗ​സ​റ്റി​ന്റെ പേ​ജ് 283ലു​ള്ള അ​റി​യി​പ്പി​നെ​യും കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​യി​ക്ക​ണം.’’

മേ​ൽ ഉ​ത്ത​ര​വി​ന് സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് 14.12.1908ന് ​മ​റു​പ​ടി​യെ​ഴു​തി (File Page 13): ‘‘ദി​വാ​ൻ നി​ർ​ദേ​ശി​ച്ച തി​രു​ത്ത​ലു​ക​ളോ​ടെ കോ​ട​തി​ക്കു​ള്ള പ​ത്രി​ക അ​യ​ക്കു​ന്നു; ഒ​രു ഖ​ണ്ഡി​ക ഞാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​മു​ണ്ട്. എ​ന്റെ 11.2.1908ന്റെ ​ക​ത്തി​ൽ പ്ര​ക​ടി​പ്പി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ൾ [ആ​ധി​കാ​രി​ക നി​യ​മ​ഗ്ര​ന്ഥ​മാ​യ] Mulla's Book on Casteൽ ​വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്യു​ന്ന, തീ​ർ​പ്പാ​ക്കി​യ കേ​സു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​വ​യാ​ണ്. ഞാ​ൻ ആ ​അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. പ്ര​സ്തു​ത ഗ​സ​റ്റ് അ​റി​യി​പ്പി​ൽ, ഹ​ർജി​ക്കാ​ർ​ക്ക് സ​ർ​ക്കാ​റി​നെ​തി​രെ കേ​സ് കൊ​ടു​ക്കു​ന്ന​തി​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ട്. ത​ങ്ങ​ളു​ടെ ശ​രി​യാ​യ പ​ദ​വി​യെ​പ്പ​റ്റി, അ​ധി​കാ​ര​പ്പെ​ട്ട ഒ​രു സി​വി​ൽ കോ​ട​തി​യി​ൽ​നി​ന്നു​ള്ള പ്ര​ഖ്യാ​പ​നം കി​ട്ടും മു​മ്പേ സ​ർ​ക്കാ​ർ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് അ​വ​രെ വി​ല​ക്കി​യി​രി​ക്ക​യാ​ണ് അ​തി​ൽ. അ​തി​ന്റെ പ​രി​ണ​ത​ഫ​ല​മാ​യു​ണ്ടാ​യ നി​യ​മ​വി​രു​ദ്ധ​മാ​യ പു​ണ്യാ​ഹ​പ്പി​ഴ​യൊ​ടു​ക്ക​ലി​ൽ​നി​ന്ന് ആ​ശ്വാ​സം കി​ട്ടാ​നാ​യി, ആ ​തു​ക തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​ണ് അ​വ​ർ അ​പേ​ക്ഷി​ക്കു​ന്ന​ത്.

‘‘ആ​രാ​ധ​ന​യ്ക്ക് ഒ​രു ക്ഷേ​ത്ര​ത്തി​ൽ ക​ട​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന ഒ​രാ​ളെ അ​തി​ൽ​നി​ന്ന് ത​ട​യു​മ്പോ​ൾ, ആ ​ത​ട​സ്സ​ക്കാ​ർ​ക്കെ​തി​രെ കേ​സ് കൊ​ടു​ക്കാ​ൻ അ​യാ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​ച്ചി​ട്ടു​ള്ള​ത്, ഒ​രു പ്ര​ത്യേ​ക ക്ഷേ​ത്ര​ത്തി​ൽ ആ​രാ​ധ​ന ന​ട​ത്താ​ൻ ഒ​രു ആ​രാ​ധ​ക​നു​ള്ള സി​വി​ൽ അ​വ​കാ​ശം സി​വി​ൽ കോ​ട​തി​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നാ​ണ് (ILR 13, Madras, 293 [Vol 13, Yrs 1888-90]). ഒ​രു ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ജാ​തി​ക്കാ​ർ​ക്ക് മാ​ത്രം ആ​രാ​ധ​ന​ യ്ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ, കീ​ഴ്ജാ​തി​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്നും അ​തേ കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഒ​രാ​ൾ ഏ​തു ജാ​തി​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​തെ​ന്ന​ത് തീ​രു​മാ​നി​ക്കു​ന്ന​ത് യ​ഥാ​ർ​ഥ​ത്തി​ൽ സ​മു​ദാ​യ​ത്ത​ല​വ​നാ​ണ്. സി​വി​ൽ കോ​ട​തി​ക​ൾ​ക്ക് സ​ന്ദ​ർ​ഭ​വ​ശാ​ൽ മാ​ത്ര​മേ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തു​ള്ളൂ. അ​യാ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന ജാ​തി​പ​ദ​വി​യ​നു​സ​രി​ച്ചു​ള്ള സി​വി​ൽ അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടോ, അ​ത് സി​വി​ൽ കോ​ട​തി​വ​ഴി പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന അ​ന്വേ​ഷ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ​ത്. ജ​സ്റ്റി​സ് മു​ത്തു​സ്വാ​മി അ​യ്യ​ർ, വെ​ങ്ക​ടാ​ച​ല​പ​തി​യും സു​ബ്ബ​രാ​യ​ഡു​വും ത​മ്മി​ലു​ള്ള കേ​സി​ൽ സ​ന്ദ​ർ​ഭ​വ​ശാ​ൽ പ​റ​ഞ്ഞ​ത്, ജാ​തി​ത്ത​ർ​ക്ക​ത്തി​ൽ പൊ​തു​വെ പൗ​രോ​ഹി​ത്യ കോ​ട​തി​യു​ടെ തീ​ർ​പ്പ് അ​ന്തി​മ​മാ​ണെ​ന്നാ​ണ്.

എ​ന്നാ​ൽ, [ബ്രി​ട്ടി​ഷ്] ഇ​ൻഡ്യ​യി​ൽ ഒ​രു അം​ഗീ​കൃ​ത പൗ​രോ​ഹി​ത്യ കോ​ട​തി​യി​ല്ലാ​ത്ത​തി​നാ​ലും, ഹി​ന്ദു​മ​തം രാ​ഷ്ട്ര​മ​ത​മ​ല്ലാ​ത്ത​തി​നാ​ലും, സി​വി​ൽ അ​വ​കാ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ജാ​തി​പ്ര​ശ്ന​ങ്ങ​ളി​ൽ കോ​ട​തി​ക​ൾ​ക്ക് ഇ​ട​പെ​ടേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ഒ​രു പൗ​രോ​ഹി​ത്യ ത​ല​വ​ൻ, രാ​ജ തി​രു​മ​ന​സ്സ്, ഉ​ള്ള​തി​നാ​ൽ, ഹി​ന്ദു​സ​മു​ദാ​യ ത​ല​വ​ൻ എ​ന്ന നി​ല​യി​ൽ ജാ​തി​പ്ര​ശ്ന​ങ്ങ​ളി​ൽ പ​ര​മ​മാ​യ വി​ധി​ക​ർ​ത്താ​വ് അ​ദ്ദേ​ഹ​മാ​ണ്.

‘‘മ​ദ്രാ​സ്, ബോം​ബെ ഹൈ​ക്കോ​ട​തി​ക​ളു​ടെ, ഈ​യി​ടെ​യു​ണ്ടാ​യ തീ​ർ​പ്പു​ക​ളി​ൽ (ILR 30 Madras 158 & 28 Madras, 202, and 28 Bombay, 20) കാ​ണു​ന്ന​ത്, ശു​ദ്ധ​മാ​യ ജാ​തി​പ്ര​ശ്ന​ങ്ങ​ളി​ൽ സി​വി​ൽ കോ​ട​തി​ക​ൾ ഇ​ട​പെ​ട​രു​തെ​ന്നാ​ണ്.

എ​ന്നാ​ൽ, വ്യ​ക്തി സ്വ​യം ത​നി​ക്കു​ണ്ടെ​ന്ന് പ​റ​യു​ന്ന സി​വി​ൽ അ​വ​കാ​ശം അ​യാ​ളു​ടെ സാ​മൂ​ഹി​ക​പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ, സി​വി​ൽ കോ​ട​തി​ക​ൾ​ക്ക് സ​ന്ദ​ർ​ഭ​വ​ശാ​ൽ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടേ​ണ്ടി​വ​രും.

‘‘മ​റ്റു ശൂ​ദ്ര​രെ​യും മേ​ൽ​ജാ​തി​ക്കാ​രെ​യും​പോ​ലെ സ​ർ​ക്കാ​ർ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും മ​റ്റും അ​വ​കാ​ശ​മു​ള്ള ശൂ​ദ്ര​രാ​ണോ ഹ​ർ​ജി​ക്കാ​ർ എ​ന്നാ​ണ്, ഇ​പ്പോ​ഴ​ത്തെ കേ​സി​ൽ ഒ​രു സി​വി​ൽ കോ​ട​തി വ​ഴി ആ​ദ്യം തീ​രു​മാ​നി​ക്കേ​ണ്ട​ത്. സാ​മൂ​ഹി​ക​വും ധ​ർ​മ​ശാ​സ്ത്ര​പ​ര​വു​മാ​യ കു​റ്റ​ങ്ങ​ളി​ൽ, ഒ​രു വ്യ​ക്തി ഉ​ൾ​പ്പെ​ടു​ന്ന ജാ​തി​യു​ടെ​യോ സ​മു​ദാ​യ​ത്തി​ന്റെ​യോ ത​ല​വ​ൻ, ന്യാ​യ​പൂ​ർ​ണ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം അ​യാ​ളെ ഭ്ര​ഷ്ടാ​ക്കു​ന്ന​തു​പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ സി​വി​ൽ കോ​ട​തി​ക​ൾ ഇ​ട​പെ​ട​രു​തെ​ന്ന് തീ​ർ​പ്പാ​ക്കി​യ പ​ല കേ​സു​ക​ളു​മു​ണ്ട്. ഈ ​തീ​ർ​പ്പു​ക​ളെ​ല്ലാം Mulla on Caste എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ സം​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. ആ ​കേ​സു​ക​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ത​ത്ത്വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഞാ​ൻ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള എ​ന്റെ വീ​ക്ഷ​ണം രൂ​പ​പ്പെ​ടു​ത്തിയിരിക്കു ന്ന​ത് (Mulla on Caste, Pages 9, 24, 25, 27). അ​തു​കൊ​ണ്ട് ഞാ​ൻ ക​രു​തു​ന്ന​ത്, ഹ​ർ​ജി​ക്കാ​ർ ത​ങ്ങ​ളു​ടെ ശൂ​ദ്ര​പ​ദ​വി​യെ​പ്പ​റ്റി ആ​ദ്യ അ​വ​സ​ര​ത്തി​ൽ​ത​ന്നെ മ​ഹാ​രാ​ജ തി​രു​മ​ന​സ്സി​ൽ​നി​ന്ന് ഒ​രു പ്ര​ഖ്യാ​പ​നം വാ​ങ്ങ​ണം എ​ന്നാ​ണ്. എ​ന്നി​ട്ടു​വേ​ണം അ​വ​ർ​ക്ക്, ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​പോ​ലു​ള്ള പ്ര​ത്യേ​കാ​വ​കാ​ശ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തി​നാ​യി സി​വി​ൽ കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​ൻ. ത​ങ്ങ​ളി​ൽ​നി​ന്ന് ഈ​ടാ​ക്കി​യ പു​ണ്യാ​ഹ​ച്ചെ​ല​വ് തി​രി​ച്ചു​കി​ട്ട​ണ​മെ​ന്ന് അ​വ​ർ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​ൽ, അ​ത് അ​വ​ർ​ക്ക് ഒ​രു കേ​സ് കൊ​ടു​ക്കു​ന്ന​തി​ന് അ​വ​കാ​ശം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ജാ​തി​ഭേ​ദ പ്ര​ശ്ന​മു​ള്ള ത​ങ്ങ​ളു​ടെ ശൂ​ദ്ര​പ​ദ​വി സ്ഥാ​പി​ച്ചെ​ടു​ക്കാ​നാ​യാ​ലേ അ​വ​ർ​ക്ക്, പി​ഴ തി​രി​ച്ചു​കി​ട്ടു​ന്ന​തി​നു​ള്ള അ​വ​കാ​ശം സ്ഥാ​പി​ക്കാ​നാ​വൂ.’’

ന​ങ്ങേ​ലി​യു​ടെ ക്ഷേ​ത്ര​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ക്കൈ​വ്​​സി​ൽ സൂക്ഷി​ച്ചി​ട്ടു​ള്ള ഫ​യ​ലു​ക​ൾ

ന​ങ്ങേ​ലി​യു​ടെ ക്ഷേ​ത്ര​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ക്കൈ​വ്​​സി​ൽ സൂക്ഷി​ച്ചി​ട്ടു​ള്ള ഫ​യ​ലു​ക​ൾ

ഇ​തേ​തു​ട​ർ​ന്ന് ദി​വാ​ന്റെ സെ​ക്ര​ട്ട​റി, രാ​ജാ​വി​ന്റെ അ​നു​മ​തിയ്ക്കാ​യി 19.12.1908ന്റെ ​തീ​യ​തിവെ​ച്ചു​ള്ള ഓ​ഫി​സ് നോ​ട്ട് സ​മ​ർ​പ്പി​ക്കു​ന്നു. അ​തി​ൽ സൂ​ചി​പ്പി​ക്കു​ന്ന സ​ർ​വാ​ധി​കാ​ര്യ​ക്കാ​രു​ടെ (രാ​ജ സെ​ക്ര​ട്ട​റി) മു​ൻ നോ​ട്ട് 14.4.1908ന്റേ​താ​ണ്. അ​താ​യ​ത്, ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​വാ​ധി​കാ​ര്യ​ക്കാ​ർ തി​രു​മു​മ്പി​ലെ​ത്തി​ച്ച അ​വ​സാ​ന നോ​ട്ടാ​ണ​ത്. ദി​വാ​ൻ സെ​ക്ര​ട്ട​റി പ്ര​സ്തു​ത നോ​ട്ടി​ൽ എ​ഴു​തു​ന്നു (File Page 14):

‘‘കൊ​ട്ട​പ്പി​ള്ളി വീ​ട്ടു​കാ​രെ സ​ർ​ക്കാ​ർ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കു​ന്ന ഒ​രു അ​റി​യി​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കു​ക​യും തു​ട​ർ​ന്ന് 2.5.1908ന്റെ ​കൊ​ച്ചി സ​ർ​ക്കാ​ർ ഗ​സ​റ്റി​ൽ കൊ​ച്ചി-ക​ണ​യ​ന്നൂ​ർ താ​സി​ൽ​ദാ​ർ അ​ത് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​തി​ലെ ക​ക്ഷി​ക​ൾ, ത​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ദു​രി​താ​ശ്വാ​സം കി​ട്ടു​ന്ന​തി​നു​മു​ള്ള പ്ര​ഖ്യാ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച് OS 19 of 84ാം ന​മ്പ​റാ​യി കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്നു.

‘‘ഹ​ർ​ജി​യു​ടെ കോ​പ്പി​യും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് അ​വ​സാ​ന​മാ​യി പ​രി​ഷ്ക​രി​ച്ച പ​ത്രി​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ 14.12.1908ന്റെ ​ക​ത്തി​ന്റെ കോ​പ്പി​യും ചേ​ർ​ത്ത് പ​ത്രി​ക​യ്ക്കു തി​രു​മ​ന​സ്സി​ന്റെ ദ​യാ​പൂ​ർ​വ​ക​മാ​യ അം​ഗീ​കാ​ര​ത്തി​നാ​യി ഇ​തോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കു​ന്നു.’’

ഇ​തി​ന്റെ വ​ല​ത്ത് HIS HIGHNESS' ORDERS എ​ന്ന് അ​ച്ച​ടി​ച്ച​തി​ന് താ​ഴെ, A 399/84 എ​ന്ന ന​മ്പ​റി​ൽ 21.12.1908 എ​ന്ന തീ​യ​തി​യി​ൽ സ​ർ​വാ​ധി​കാ​ര്യ​ക്കാ​ർ എ​ഴു​തു​ന്നു: ‘‘തി​രു​മ​ന​സ്സ് ഹ​ർ​ജി​യും [കോ​ട​തി​യി​ലേ​ക്കു​ള്ള] പ​ത്രി​ക​യും, സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റി​ന്റെ ക​ത്തി​ന്റെ കോ​പ്പി​യും വാ​യി​ച്ചു. പ​ത്രി​ക​യെ​പ്പ​റ്റി തി​രു​മ​ന​സ്സി​ന് ഒ​ന്നു​മി​ല്ല പ​റ​യാ​ൻ. ഹ​ർ​ജി​യു​ടെ കോ​പ്പി​യും പ​ത്രി​ക​യും ഇ​തോ​ടൊ​പ്പം മ​ട​ക്കു​ന്നു.’’

****

ഫ​യ​ൽ പേ​ജ് 16ലു​ള്ള ദി​വാ​ൻ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സ് നോ​ട്ടി​ൽ (4.1.09) കാ​ണു​ന്ന​ത്, കോ​ട​തി കേ​സ് കേ​ൾ​ക്കു​ന്ന​ത് 6.1.1909നാ​ണെ​ന്നാ​ണ്. ദേ​വ​സ്വം സൂ​പ്ര​ണ്ടി​നാ​ണ് ഈ ​നോ​ട്ട് അ​യ​ക്കു​ന്ന​ത്.

****

ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് 8.1.1909ന് ​സ​ർ​ക്കാ​ർ വ​ക്കീ​ൽ എ​ഴു​തി​യ ക​ത്തി​ൽ​നി​ന്ന് (File Page 17),

OS No. 19 of 84ന്റെ ​ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട ചി​ല രേ​ഖ​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി, അ​ഞ്ചി​ക്കൈ​മ​ൾ ജി​ല്ലാ കോ​ട​തി​യി​ൽ​നി​ന്ന് എ​നി​ക്ക് ഒ​രു നോ​ട്ടി​സ് ത​ന്നി​ട്ടു​ണ്ട്. കേ​സ് ആ​ദ്യം കേ​ൾ​ക്കു​ന്ന 1084 ധ​നു 23 [6.1.1909]നോ ​മു​മ്പോ അ​ത് ഹാ​ജ​രാ​ക്ക​ണം [പ​ക്ഷേ ഈ ​ക​ത്തി​ന്റെ തീ​യ​തി 8.1.1909 ആ​ണ്!]. അ​തു​കൊ​ണ്ട്, താ​ഴെ പ​റ​യു​ന്ന രേ​ഖ​ക​ൾ ഹു​സൂ​ർ ക​ച്ചേ​രി [കൊ​ച്ചി രാ​ജ്യ സെ​ക്ര​ട്ടേ​റി​യ​റ്റ്]യി​ൽ​നി​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ എ​നി​ക്കെ​ത്തി​ച്ചു​ത​ര​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു:

1. നാ​രാ​യ​ണ​ൻ മൂ​സ്സ​തും കൂ​ട്ട​രും ദി​വാ​നു സ​മ​ർ​പ്പി​ച്ച, 1081 മി​ഥു​നം 10 (24.6.1906)ന്റെ ​പെ​റ്റി​ഷ​ൻ.

2. ഹ​ർ​ജി​ക്കാ​രാ​യ ന​ങ്ങെ​ലി​യും കൂ​ട്ട​രും 15.12.1082 [30.7.1907] നും ​മ​റ്റു തീ​യ​തി​യി​ലും [11.7.08] ദി​വാ​നു സ​മ​ർ​പ്പി​ച്ച പെ​റ്റി​ഷ​നു​ക​ൾ.

3. ദേ​വ​സ്വം-​ഊ​ട്ടു​പു​ര സൂ​പ്ര​ണ്ട് 1081 മി​ഥു​നം 5നും [19.6.1906] 1081 ​മി​ഥു​നം 26നും [10.7.1906] ​ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് [ദേ​വ​സ്വം ബ്രാ​ഞ്ച്] സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ.’’

****

ഇ​തി​ന് മ​റു​പ​ടി​യാ​യി ഫ​യ​ൽ പേ​ജ് 18ന് ​കാ​ണു​ന്ന ദി​വാ​ൻ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ​നി​ന്ന് മ​ന​സ്സി​ലാ​കു​ന്നു​ണ്ട് ഒ​രു കാ​ര്യം:

ന​ങ്ങേ​ലി സം​ഘം പി​ന്നീ​ട് സ​മ​ർ​പ്പി​ച്ച​താ​യി സ​ർ​ക്കാ​ർ വ​ക്കീ​ൽ 8.1.09െന്റ ​ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന പെ​റ്റി​ഷ​ന്റെ തീ​യ​തി 11.7.08 ആ​ണ്.

സ​ർ​ക്കാ​ർ വ​ക്കീ​ലി​ന്റെ മേ​ൽ ക​ത്തി​ൽ 3ാം ഖ​ണ്ഡി​ക​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്റ​ൽ റി​പ്പോ​ർ​ട്ടു​ക​ളാ​ണെ​ന്നും അ​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​വി​ല്ലെ​ന്നും പ​റ​യു​ന്നു ദി​വാ​ൻ സെ​ക്ര​ട്ട​റി. അ​ദ്ദേ​ഹം 11.1.09ന് ​ഒ​പ്പി​ട്ട​തി​ന് താ​ഴെ കാ​ണു​ന്ന 18.1.09ന്റെ ​നോ​ട്ട്: ‘‘ഈ ​ഫ​യ​ൽ ക്ലോ​സ് ചെ​യ്യാം. ഇ​ത് ഒ​രു പ്ര​ധാ​ന കേ​സാ​ണെ​ന്ന് കാ​ണു​ന്നു.’’ പ​ക്ഷേ, ഇ​തി​നെ​തി​രാ​യി തൊ​ട്ടു​താ​ഴെ, മ​റ്റാ​രോ കു​റി​ച്ച​തു​പോ​ലെ തോ​ന്നു​ന്ന വേ​റെ വാ​ച​കം: ‘‘May be kept pending’’ (ക്ലോ​സ് ചെ​യ്യ​ണ്ട, പെ​ൻ​ഡി​ങ്ങി​ൽ വെ​ക്കാ​മെ​ന്ന്).

****

‘Very Urgent’ എ​ന്ന് കു​റി​ച്ച് സ​ർ​ക്കാ​ർ വ​ക്കീ​ൽ 18.1.09ന് ​ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് എ​ഴു​തി​യ ക​ത്തി​ൽ​നി​ന്ന് (File Page 19): ‘‘ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക പ​ദ​വി​യെ​പ്പ​റ്റി വൈ​ദി​ക​ന്മാ​ർ ന​ൽ​കി​യ ചി​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹ​ർ​ജി​ക്കാ​ർ ഹ​ർ​ജി​യോ​ടൊ​പ്പം ഹാ​ജ​രാ​ക്കി​യി​രി​ക്കു​ന്നു. അ​വ ശ​രി​യാ​യ​താ​ണെ​ന്ന് സ​ർ​ക്കാ​ർ വ​ക്കീ​ൽ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, ഈ ​വൈ​ദി​ക​രെ ഒ​രു ക​മീ​ഷ​നെ വെ​ച്ച് ചോ​ദ്യം​ചെ​യ്യ​ണ​മെ​ന്ന് അ​വ​ർ കോ​ട​തി​ [അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​മ​ല്ലേ അ​തി​ലു​ള്ള​ത്?] യോ​ട് അ​പേ​ക്ഷി​ച്ചു. കോ​ട​തി തു​ട​ർ​ന്ന് സ​ർ​ക്കാ​ർ വ​ക്കീ​ലി​ന് നോ​ട്ടീ​സ് ന​ൽ​കാ​ൻ ക​ൽ​പി​ക്ക​യും, എ​നി​ക്ക് നോ​ട്ടിസ് ത​രു​ക​യും ചെ​യ്തു. മ​ക​രം 8ന് (20.1.1909) ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടിസ്.

‘‘പ്ര​സ്തു​ത വൈ​ദി​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അം​ഗീ​ക​രി​ക്കാ​മോ എ​ന്ന് എ​നി​ക്ക് സം​ശ​യ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഞാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് എ​ന്നെ ഉ​പ​ദേ​ശി​ച്ച് ഉ​ത്ത​ര​വാ​കു​ന്ന​തി​ന് ദി​വാ​നോ​ട് പ​റ​യാ​ൻ അ​ങ്ങേയ്ക്കു ദ​യ​യു​ണ്ടാ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു.’’

****

അ​തി​ന് ദി​വാ​ൻ സെ​ക്ര​ട്ട​റി എ​ഴു​തി​യ മ​റു​പ​ടി, ഫ​യ​ൽ പേ​ജ് 20ലു​ണ്ട്: ‘‘സ​ർ​ക്കാ​ർ വ​ക്കീ​ലി​ന് സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റി​ന്റെ ഉ​പ​ദേ​ശം തേ​ടാം.’’ ഈ ​കു​റി​പ്പ് 19.1.1909ന് ​സ​ർ​ക്കാ​ർ വ​ക്കീ​ലി​ന് അ​യ​ച്ചു.

****

അ​ഞ്ചി​ക്കൈ​മ​ൾ ജി​ല്ലാ ജ​ഡ്ജി 26.1.1909ന് ​ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് എ​ഴു​തി (File Page 21), ‘‘ഇ​തോ​ടൊ​പ്പം, ഡ്യൂ​പ്ലി​ക്കേ​റ്റ് കോ​പ്പി​യും ചേ​ർ​ത്ത് അ​യ​ക്കു​ന്ന സ​മ​ൺ​സ്, മാ​ർ​ജി​നി​ൽ പേ​രെ​ഴു​തി​യി​ട്ടു​ള്ള​വ​ർ​ക്ക് യ​ഥാ​സ​മ​യം എ​ത്തി​ച്ചു​കൊ​ടു​ക്ക​യും, ഒ​റി​ജി​ന​ൽ തി​രി​ച്ച​യ​ക്ക​യും ചെ​യ്യാ​ൻ അ​പേ​ക്ഷി​ക്കു​ന്നു.’’

****

ഇ​തി​ന് മ​റു​പ​ടി​യാ​യി ത​യാ​റാ​ക്കി​യ ദി​വാ​ൻ ഉ​ത്ത​ര​വ് (Proceeding of the Diwan, File page 22)

​െവ​ച്ച് ദി​വാ​ന്റെ സെ​ക്ര​ട്ട​റി 29.1.09ന് ​എ​ഴു​തി​യ​ത്:

‘‘1. സ​മ​ൺ​സി​ന്റെ ഒ​റി​ജി​ന​ൽ, മേ​ലൊ​പ്പ് വച്ച് ഇ​തോ​ടൊ​പ്പം ജി​ല്ലാ ജ​ഡ്ജി​ക്ക് തി​രി​ച്ച​യ​ക്കു​ന്നു. 2. സ​മ​ൺ​സി​ന്റെ ഡ്യൂ​പ്ലി​ക്കേ​റ്റ് അ​ഞ്ചി​ക്കൈ​മ​ൾ സ​ർ​ക്കാ​ർ വ​ക്കീ​ലി​ന് (കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത് അ​ദ്ദേ​ഹ​ത്തോ​ടാ​ണ്) അ​യ​ച്ചി​ട്ടു​ണ്ട്. [വ​ക്കീ​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള] ദേ​വ​സ്വം സൂ​പ്ര​ണ്ടി​ന്റെ റി​പ്പോ​ർ​ട്ടു​ക​ൾ, ക്രി​മി​ന​ൽ പ്രൊ​സീ​ജി​യ​ർ കോ​ഡി​ന്റെ സെ​ക്ഷ​ൻ 133ൽ ​പ​റ​യു​ന്ന​ത​രം സം​ര​ക്ഷി​ത രേ​ഖ​ക​ളാ​യ​തി​നാ​ൽ [കോ​ട​തി​യി​ൽ] ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ദി​വാ​ൻ ക​രു​തു​ന്ന​ത് [സം​ര​ക്ഷി​ത രേ​ഖ​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രി ദി​വാ​നാ​ണെ​ന്ന് വേ​റൊ​രി​ട​ത്ത് പ​റ​യു​ന്നു]. ആ ​റി​പ്പോ​ർ​ട്ടു​ക​ളി​ൽ ആ​ദ്യ​ത്തേ​തി​നൊ​പ്പം അ​ട​ക്കം​ചെ​യ്തി​രു​ന്ന രേ​ഖ​ക​ൾ ഈ ​ഓ​ഫി​സി​ൽ ഇ​പ്പോ​ൾ ഇ​ല്ല.

To

The Anjl. Dt. Judge (Para 1 only)

A.S.V’’

****

ഈ ​ഫ​യ​ലി​ലെ അ​വ​സാ​ന പേ​ജാ​ണ് മു​ക​ളി​ൽ ക​ണ്ട​ത്. ആ​കെ 26 പേ​ജു​ക​ൾ ഉ​ണ്ട് എ​ന്ന് ക​വ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 22ന് ​ശേ​ഷം കാ​ണു​ന്നി​ല്ല (19.6.2007നാ​ണ് ഞാ​ൻ പ​രി​ശോ​ധി​ച്ച​ത്). തീ​യ​തി ക്ര​മ​ത്തി​ൽ നോ​ക്കി​യാ​ൽ 22നു​ േ​ശ​ഷം വ​രേ​ണ്ട ഒ​രു വി​ഷ​യം ഫ​യ​ലി​ന്റെ ആ​ദ്യം​ത​ന്നെ ചേ​ർ​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ ​ഡ​ബ്ൾ പേ​ജ്, ആ​ദ്യ​ത്തെ വി​ഷ​യ​വി​വ​ര ഷീ​റ്റി​ന്റെ തു​ട​ർ​ച്ച​യാ​ണ്. അ​തേ​സ​മ​യം, 22ാം പേ​ജി​ൽ വി​ശ​ദീ​ക​രി​ക്കാ​ഞ്ഞ ഒ​രു കാ​ര്യം ഇ​വി​ടെ​യു​ണ്ട്: ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് 8.1.1909ന് ​സ​ർ​ക്കാ​ർ വ​ക്കീ​ൽ എ​ഴു​തി​യ ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന​തും, ദേ​വ​സ്വം ഊ​ട്ടു​പു​ര സൂ​പ്ര​ണ്ട് 19.6.1906നും 10.7.06​നും ദി​വാ​ൻ സെ​ക്ര​ട്ട​റി​ക്ക് എ​ഴു​തി​യ​തു​മാ​യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ആ​ദ്യ​ത്തേ​തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ൾ​ച്ചേ​ർ​പ്പ് (Enclosures) ദേ​വ​സ്വം സൂ​പ്ര​ണ്ടി​നു​ത​ന്നെ തി​രി​ച്ച​യ​ച്ചു (ഈ ​നോ​ട്ടി​ന് താ​ഴെ ഇ​നി​ഷ്യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത് 27.1.09നാ​ണ്).

ന​ങ്ങേ​ലി​യു​ടെ ക്ഷേ​ത്ര​പ്ര​വേ​ശ​നം -ആ​ർ​​െക്കെ​വ്​​സ്​ ​രേ​ഖ

ന​ങ്ങേ​ലി​യു​ടെ ക്ഷേ​ത്ര​പ്ര​വേ​ശ​നം -ആ​ർ​​െക്കെ​വ്​​സ്​ ​രേ​ഖ

ര​ണ്ട് ക​ത്തു​ക​ൾ ദി​വാ​ൻ ഓ​ഫി​സി​ൽ​ത​ന്നെ സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ട്, ഒ​ന്നി​ന്റെ ഉ​ൾ​ച്ചേ​ർ​പ്പ് മാ​ത്രം മ​ട​ക്കി​യെ​ന്ന്! ന​ങ്ങേ​ലി​യും കൂ​ട്ട​രും അ​ന​ധി​കൃ​ത​മാ​യി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ചു എ​ന്നു​പ​റ​യു​ന്ന സം​ഭ​വ​ത്തി​ന്റെ ‘എ​ഫ്.​ഐ.​ആ​ർ’ ത​ന്നെ​യാ​യി​രി​ക്ക​ണം അ​ത്. അ​ത് ഹ​ർ​ജി​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ​തു​കൊ​ണ്ടാ​ണോ സ​ർ​ക്കാ​ർ മ​റ​ച്ചു​വെ​ക്കു​ന്ന​ത്? ഹ​ർ​ജി​ക്കാ​ർ ക്ഷേ​ത്ര​ത്തി​ൽ ക​ട​ന്ന​പ്പോ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് സ​ന്ദ​ർ​ഭ​വ​ശാ​ൽ ഉ​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണമൂ​ല​മോ വൈ​രാ​ഗ്യ​ത്താ​ലോ അ​വ​രെ അ​യി​ത്ത ജാ​തി​ക്കാ​രാ​ക്കി പു​ണ്യാ​ഹ​പ്പി​ഴ​യി​ടീ​ച്ച​താ​ണെ​ന്ന​തി​ന്റെ സൂ​ച​ന​യു​ണ്ടാ​കു​മോ അ​തി​ൽ? അ​തേ​സ​മ​യം, അ​റി​യ​പ്പെ​ടു​ന്ന നാ​യ​ർ​ജാ​തി​ക്കാ​രാ​യ​തു​കൊ​ണ്ടാ​ക​ണ​മ​ല്ലോ (അ​തി​ലും താ​ഴ്ന്ന ജാ​തി​ക്കാ​ർ അ​തി​ന് ധൈ​ര്യ​പ്പെ​ട്ടി​ല്ല​ല്ലോ അ​ക്കാ​ല​ത്ത്) അ​വ​ർ കു​ടും​ബ​സ​മേ​തം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത് എ​ന്ന ചോ​ദ്യ​ത്തി​നും പ്ര​സ​ക്തി​യു​ണ്ട്. കേ​സ് എ​ങ്ങ​നെ അ​വ​സാ​നി​ച്ചെ​ന്ന് അ​റി​യാ​ൻ വ​ഴി​യി​ല്ലെ​ങ്കി​ൽ, മേ​ൽ​സൂ​ചി​പ്പി​ച്ച ബ്രി​ട്ടീ​ഷ് കോ​ട​തി വി​ധി​പോ​ലും അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ലും സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്ന​തി​നാ​ലും മ​റി​ച്ചെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ?

വി​ഷ​യ​വി​വ​ര പേ​ജു​ക​ളി​ലെ അ​വ​സാ​ന എ​ൻ​ട്രി​യി​ൽ​നി​ന്ന്: ‘‘എ​ല്ലാ രേ​ഖ​ക​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഇ​നി ആ​കെ ചെ​യ്യാ​നു​ള്ള​ത്, കേ​സി​ന്റെ തീ​ർ​പ്പെ​ന്ത് എ​ന്ന് ശ്ര​ദ്ധി​ക്ക​യാ​ണ്. അ​പ്പ​പ്പോ​ഴ​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ഴി അ​ത് ചെ​യ്യാം. ഈ ​ഫ​യ​ൽ ക്ലോ​സ് ചെ​യ്യാം – 8.5.09.’’

മേ​ൽ തീ​യ​തി ശ്ര​ദ്ധി​ക്കു​ക. ഇ​തേ രേ​ഖ, ഫ​യ​ൽ പേ​ജ് 18ൽ ​നേ​ര​ത്തേ നാം ​ക​ണ്ട​താ​ണ്. അ​തി​ലെ നോ​ട്ടു​ക​ളി​ൽ അ​വ​സാ​ന​ത്തേ​തി​ന്റെ തീ​യ​തി 18.1.09 ആണ്. ​അ​താ​യ​ത്, മൂ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും കേ​സ് വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. നീ​ണ്ട ഒ​രു അ​ന്വേ​ഷ​ണം​കൊ​ണ്ട് മാ​ത്ര​മേ ഈ ​വി​ഷ​യ​ത്തി​ന്റെ അ​വ​സാ​നം ക​ണ്ടു​പി​ടി​ക്കാ​നാ​വൂ ന​മു​ക്ക്. അ​ന്ന​ത്തെ രാ​ജാ​വ്, ഭാ​ര്യ ശൂ​ദ്ര​ജാ​തി​ക്കാ​രി​യാ​ണെ​ങ്കി​ലും, യാ​ഥാ​സ്ഥി​തി​ക​ത്വ​ത്തി​ന്റെ മൂ​ർ​ത്തി​യാ​യ രാ​ജ​ർ​ഷി രാ​മ​വ​ർ​മ​യാ​ണ്; ഒ​ത്തു​പോ​കു​ന്ന എ​ൻ. പ​ട്ടാ​ഭി​രാ​മ റാ​വു (15.5.1907 വ​രെ). എ.​ആ​ർ. ബാ​ന​ർ​ജി (15.5.07 മു​ത​ൽ) ഇ​വ​രാ​യി​രു​ന്നു ദി​വാ​ന്മാ​ർ.

l

News Summary - cherai ramdas -Historical new archives