ഗൗരിഅമ്മയെ മുഖ്യമന്ത്രിയാക്കാനുള്ള അവസരം ഇല്ലാതാക്കിയത് അച്യുതാനന്ദനാണെന്ന് പ്രഫ എം.കെ. സാനു
text_fieldsഗൗരി അമ്മക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് പ്രഫ എം.കെ. സാനു. എന്നാൽ, അവർക്ക് മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കുന്നതിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന് പങ്കുണ്ടെന്ന പ്രചാരണം വസ്തുതാപരമായി തെറ്റാണ്. ഒരു അഭ്യുദയകാംക്ഷി എന്ന നിലയിൽ ഞാൻ അവർക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഗൗരി അമ്മയുടെ പേര് നിർദ്ദേശിക്കുന്നതിൽ നിന്ന് അച്യുതാനന്ദൻ തങ്ങളെ തടഞ്ഞുവെന്ന് അന്ന് പാർലമെൻററി പാർട്ടി സെക്രട്ടറിയായിരുന്ന ഒ. ഭരതൻ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞായി സാനു പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ് പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുന്നപ്ര-വയലാർ സമരവേളയിൽ ഞാൻ തിരുവനന്തപുരത്ത് പഠിക്കുകയായിരുന്നു. കലാപം അടിച്ചമർത്താൻ ബലപ്രയോഗം നടത്തുമെന്നതിനാൽ ആലപ്പുഴയിൽ നിന്ന് മാറിത്താമസിക്കാൻ പൊലീസ് എെൻറ കുടുംബത്തെ ഉപദേശിച്ചു. അങ്ങനെ എെൻറ കുടുംബം തിരുവനന്തപുരത്തേക്ക് ബസ് കയറി. പിന്നീട് കമ്മ്യൂണിസ്റ്റുകാരനായ സുഹൃത്ത് ഭാർഗവൻ ഒളിവിൽ കഴിയുമ്പോൾ കുറച്ചു ദിവസം എന്നോടൊപ്പം താമസിച്ചു. കീഴടങ്ങിയെങ്കിലും ഭാർഗവൻ പീഡനത്തിനിരയായി. പിന്നീട് ടിബി ബാധിച്ച് മരിച്ചു. സമരത്തിൽ പങ്കെടുത്ത തൊഴിലാളികളുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. എന്നിരുന്നാലും, ഞാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ ഭാഗമായിരുന്നില്ല.
സമരക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തപ്പോൾ അച്യുതാനന്ദൻ ആലപ്പുഴയിൽ ഉണ്ടായിരുന്നില്ലെന്ന് കെ.ആർ. ഗൗരി അമ്മ പറഞ്ഞത് സത്യമാണ്. പൊലീസ് നടപടി നേതാക്കൾ മുൻകൂട്ടി കണ്ടില്ലെന്നാണ് തോന്നുന്നത്, അതിെൻറ അനന്തരഫലങ്ങളെക്കുറിച്ച് പ്രവർത്തകർക്ക് അറിയില്ലായിരുന്നു.
മനുഷ്യത്വം നമ്മുടെ മതവും ജാതിയും ആയിരിക്കണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. അത് എന്റെ ജീവിതത്തിെൻറ ഭാഗമായ ഒരു കാര്യമാണ്. ഒരുപക്ഷേ അത് എനിക്ക് പ്രകൃതിദത്തമായ ഒരു സമ്മാനമായിരിക്കാമിത്.
സംഘപരിവാർ രാഷ്ട്രീയം മുമ്പ് നിലനിന്നിരുന്ന ജാതി ശ്രേണിയെ പുനരുജ്ജീവിപ്പിക്കുമെന്ന് ഭയപ്പെടുന്നതായും സാനു പറഞ്ഞു. കഴിഞ്ഞ ആറുവർഷമായി പുതിയ സാഹിത്യ സൃഷ്ടികളൊന്നും വായിച്ചിട്ടില്ലെന്നും സമൂഹത്തിലുള്ളതെല്ലാം സാഹിത്യത്തിൽ ഉൾപ്പെടുത്തണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും സ്വാധീനിച്ചത് കുമാരനാശാനും തുഞ്ചത്ത് എഴുത്തച്ഛനുമാണ്. ഇവരുടെ കൃതികൾ പലതവണ വായിച്ചിട്ടുണ്ട്. നോവലിസ്റ്റുകളിൽ ചന്തുമേനോനെയും സി.വി. രാമൻ പിള്ളയെയും തകഴിയെയും ഇഷ്ടമാണെന്നും സാനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.