ജിദ്ദ പുസ്തകമേള; ശ്രദ്ധയാകർഷിച്ച് പൈതൃക അതോറിറ്റി പവിലിയൻ
text_fieldsജിദ്ദ: ജിദ്ദ പുസ്തകമേളയിലെത്തുന്ന സന്ദർശകരുടെ അനുഭവം സമ്പന്നമാക്കാൻ ദേശീയ പൈതൃക അതോറിറ്റിയുടെ പവിലിയനും. ഈ മാസം 16ന് അവസാനിക്കുന്ന മേള ജിദ്ദയിലെ സൂപ്പർ ഡോം കേന്ദ്രത്തിലാണ് നടക്കുന്നത്.
ദേശീയ പൈതൃകത്തെ അതിെൻറ എല്ലാ രൂപത്തിലും സംരക്ഷിക്കുന്നതിൽ അതോറിറ്റിയുടെ ശ്രമങ്ങളെക്കുറിച്ചുള്ള സന്ദർശകർക്ക് അറിവുനൽകൽ പവനിയനിലൂടെ ലക്ഷ്യമിടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തിെൻറ സാംസ്കാരിക, പൈതൃക നിധികളിലേക്ക് സന്ദർശകരെ പരിചയപ്പെടുത്തുന്നതാണ് പ്രദർശനം.
പവിലിയനിൽ ആറ് പ്രധാന വിഭാഗങ്ങളാണുള്ളത്. അറബിയിലും ഇംഗ്ലീഷിലുമുള്ള പൈതൃക, പുരാവസ്തു മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് സംവിധാനത്തിൽ സുഗമമായ രീതിയിൽ പുസ്തകങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു. വായനക്കായി ഒരുക്കിയ പ്രത്യേക സ്ഥലമുണ്ട്. രാജ്യത്തിന്റെ നഗര പൈതൃകത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന ‘ഹെറിറ്റേജ് ഐൻ’ എന്ന ഏരിയ ഒരുക്കിയിട്ടുണ്ട്.
ഇത് പൈതൃക കെട്ടിടങ്ങളുടെ ഭംഗി ആസ്വദിക്കാൻ സന്ദർശകരെ പ്രാപ്തരാക്കുന്നു. ലൈറ്റ് പ്രൊജക്ഷൻ ഉപയോഗിച്ച് വിവിധ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ‘അണ്ടർഗ്രൗണ്ട് ഹെറിറ്റേജ്’ എന്ന ഒരു ഏരിയയും പ്രദർശനത്തിലുണ്ട്. കൂടാതെ ‘കരകൗശല’ വിഭാഗവുമുണ്ട്.
കരകൗശലങ്ങൾ പരിശീലിക്കുന്നതിനുള്ള വഴികൾ കാണിക്കുന്ന വിൻഡോകൾ, ഓരോ ക്രാഫ്റ്റിെൻറയും വിവരണം കേൾക്കാൻ സന്ദർശകരെ പ്രാപ്തരാക്കുന്ന ഓഡിയോ എന്നിവയും പ്രദർശനത്തെ വേറിട്ടതാക്കുന്നു. അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പുതിയതുമായ 30ലധികം പുസ്തകങ്ങളും പ്രദർശനത്തിലുണ്ട്.
രാജ്യത്ത് മുമ്പ് നടന്ന പുസ്തകമേളകളിലെ പങ്കാളിത്തത്തിെൻറ വിപുലീകരണമാണ് ജിദ്ദ പുസ്തകമേളയിൽ പൈതൃക അതോറിറ്റിയുടെ പങ്കാളിത്തം. ജനങ്ങൾക്കും സന്ദർശകർക്കും രാജ്യത്തിെൻറ സംസ്കാരം, അതിെൻറ സമ്പന്നമായ പൈതൃകം, മനുഷ്യ നാഗരികതയിൽ ആഴത്തിൽ വേരൂന്നിയ ചരിത്രം എന്നിവ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.