ഇ. വാസുദേവനും എം. ഉണ്ണികൃഷ്ണനും കലാമണ്ഡലം ഫെലോഷിപ്
text_fieldsതൃശൂർ: 2021ലെ കേരള കലാമണ്ഡലം ഫെലോഷിപ്, അവാർഡ്, എൻഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു. ഫെലോഷിപ്പിന് (50,000 രൂപ) കലാമണ്ഡലം ഇ. വാസുദേവനും (കഥകളി വേഷം) കലാമണ്ഡലം എം. ഉണ്ണികൃഷ്ണനും (ചെണ്ട) അർഹരായി.
കലാനിലയം ഗോപിനാഥൻ (കഥകളി വേഷം), വൈക്കം പുരുഷോത്തമൻ പിള്ള (കഥകളി സംഗീതം), കലാമണ്ഡലം ശിവദാസ് (കഥകളി ചെണ്ട), കലാമണ്ഡലം പ്രകാശൻ (കഥകളി മദ്ദളം), മാർഗി സോമദാസ് (ചുട്ടി), മാർഗി ഉഷ (കൂടിയാട്ടം), വിനീത നെടുങ്ങാടി (മോഹിനിയാട്ടം), മുചുകുന്ന് പത്മനാഭൻ (തുള്ളൽ), വി.ആർ. ദിലീപ്കുമാർ (കർണാടക സംഗീതം), കുട്ടനെല്ലൂർ രാജൻ മാരാർ (തിമില/എ.എസ്.എൻ നമ്പീശൻ പഞ്ചവാദ്യ പുരസ്കാരം), ഡോ. സി.ആർ. സന്തോഷ് (കലാഗ്രന്ഥം -നാട്യശാസ്ത്രത്തിലെ രസഭാവങ്ങൾ), വിനു വാസുദേവൻ (ഡോക്യുമെന്ററി -നിത്യഗന്ധർവ) എന്നിവർ പുരസ്കാരത്തിന് (30,000 രൂപ വീതം) അർഹരായി.
വി.ആർ. വിമൽരാജ്- (എം.കെ.കെ. നായർ സമഗ്ര സംഭാവന പുരസ്കാരം- 30,000 രൂപ). കലാമണ്ഡലം കൃഷ്ണദാസ് (തിമില) (യുവപ്രതിഭ പുരസ്കാരം), കെ.വി. ചന്ദ്രൻ വാരിയർ (മരണാനന്തര ബഹുമതി/ മുകുന്ദരാജ സ്മൃതി പുരസ്കാരം), ഊരമന രാജേന്ദ്രൻ -കലാരത്നം എൻഡോവ്മെന്റ്, കലാമണ്ഡലം നാരായണൻ നമ്പീശൻ (മദ്ദളം) -കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം (നാലുപേർക്കും 10,000 രൂപ വീതം).
കോട്ടക്കൽ ഹരികുമാർ (കഥകളി വേഷം) -വി.എസ്. ശർമ എൻഡോവ്മെന്റ്/ 4000 രൂപ), കലാമണ്ഡലം സിന്ധു (പൈങ്കുളം രാമച്ചാക്യാർ സ്മാരക പുരസ്കാരം/ 8500 രൂപ), മണലൂർ ഗോപിനാഥ് (വടക്കൻ കണ്ണൻ നായർ സ്മൃതി പുരസ്കാരം/ 8500 രൂപ), കെ.വി. പ്രഭാവതി (കെ.എസ്. ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്കാരം/ 5000 രൂപ), കലാമണ്ഡലം പ്രവീൺ (കഥകളി വേഷം) -(ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ്/ 3000 രൂപ) എന്നിവർ മറ്റു പുരസ്കാരങ്ങൾക്ക് അർഹരായി.
നവംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന കലാമണ്ഡലം വാർഷികാഘോഷത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.