ജെ.സി.ബി സാഹിത്യ പുരസ്കാരം; പട്ടികയിൽ പെരുമാൾ മുരുകനും
text_fieldsഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്ക്കാരമായ ജെ.സി. ബി. പുരസ്കാരത്തിെൻറ ആദ്യ ദീർഘ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്ന് പെരുമാൾ മുരുകെൻറ ഫയർ ബേർഡും. തമിഴിലെ മൂല കൃതിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാണ് ഫയർ ബേർഡ്. കൂടാതെ ബംഗാളി, ഹിന്ദി ഭാഷകളിൽനിന്ന് വിവർ ത്തനം ചെയ്ത കൃതികളുമുണ്ട്.ഒപ്പം വിവിധ എഴുത്തുകാരുടെ ആദ്യ നോവലുകളും പട്ടികയിലുണ്ട്.
പെരുമാൾ മുരുകെൻറ ഫയർ ബേർഡ് (തമിഴിൽ നി ന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തനം), മനോരഞ്ജൻ ബ്യാ പാരിയുടെ 'ദ നെമിസിസ് (ബംഗാളിയിൽനിന്ന്), മനോജ് രൂപയുടെ “ഐ നെയിംഡ് മൈ സിസ്റ്റർ സൈലൻസ് (ഹിന്ദിയിൽനിന്ന്) ഗീത് ചതുർ വേദിയുടെ സിംസിം (ഹിന്ദി യിൽനിന്ന്) എന്നീ കൃതികളാണ് പട്ടികയിലുള്ള വിവർ ത്തനകൃതികൾ. സിംസിമിനു പുറമേ തേജസ്വിനി ആപ്‌തേ റഹീമിന്റെ 'ദ സീക്രട്ട് ഓഫ് മോർ, ബിക്രം ശർമയുടെ ദ കോളനി ഓഫ് ഷാഡോസ് എന്നീ ആദ്യ കൃതികളും പ്രാഥമിക പട്ടികയിലുണ്ട്.
25 ലക്ഷം രൂപയാണ് ജെ.സി.ബി. പുരസ്കാരത്തുക. കൃതി പരിഭാഷയാണെങ്കിൽ 10 ലക്ഷം രൂപ വിവർത്തകനും സമ്മാനമായി ലഭിക്കും. പുറമേ ചുരുക്ക പട്ടികയിൽ ഇടം പിടിക്കുന്ന അടുത്തഅഞ്ച് എഴുത്തുകാർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. ചുരുക്കപ്പട്ടിക ഒക്ടോബർ 20-ന് പുറത്തുവിടും. വിജയി യെ നവംബർ 18-ന് പ്രഖ്യാപിക്കുമെന്ന് ജെ.സി.ബി സാഹിത്യ പുരസ്ക്കാര അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.