സാഹിത്യ അക്കാദമി ജനറൽ കൗൺസിലിലേക്ക് 26 പേർ; ദലിത്, ആദിവാസി പ്രാതിനിധ്യമില്ല
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലിലേക്ക് 26 പേരെ സർക്കാർ നാമനിർദേശം ചെയ്തു. ദലിത്-ആദിവാസി വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലാതെയാണ് സർക്കാറിന്‍റെ നാമനിർദേശം. സ്ത്രീ പ്രാതിനിധ്യം കൂടുകയും ചെയ്തു. അക്കാദമി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ നിയമിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ജനറൽ കൗൺസിലിൽ സർക്കാർ നാമനിർദേശത്തിൽ ഉൾപ്പെട്ടവർ: പ്രഫ. കെ. സച്ചിദാനന്ദൻ (പ്രസിഡന്‍റ്), അശോകൻ ചരുവിൽ (വൈസ് പ്രസിഡന്‍റ്), പ്രഫ. സി.പി. അബൂബക്കർ (സെക്രട്ടറി), ജില്ല കലക്ടർ (ട്രഷറർ). അംഗങ്ങൾ: വിജയലക്ഷ്മി, ശ്രീലത വർമ്മ, സാവിത്രി രാജീവൻ, എ.എസ്. പ്രിയ, സുനിൽ പി. ഇളയിടം, എസ്. ജോസഫ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കെ.പി. രാമനുണ്ണി, ഡോ. കുര്യാക്കോസ് കുമ്പളക്കുഴി, രാവുണ്ണി, ബെന്യാമിൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഇ.പി. രാജഗോപാലൻ, ജി.പി. രാമചന്ദ്രൻ.
ഔദ്യോഗിക അംഗങ്ങൾ: സാംസ്കാരിക വകുപ്പ് സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി പ്രതിനിധി, കേരള ലളിതകല അക്കാദമി പ്രതിനിധി, കേരള നാടൻ കല അക്കാദമി പ്രതിനിധി, കേരള കലാമണ്ഡലം പ്രതിനിധി, ചലച്ചിത്ര അക്കാദമി പ്രതിനിധി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ പ്രതിനിധി, സാംസ്കാരിക വകുപ്പ് ഡയറക്ടർ.
നാമനിർദേശം ചെയ്തവർ ചേർന്ന് പത്തുപേരെ കൂടി ഇനി ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കും. മുൻ സമിതിയിൽ ആദിവാസി പ്രാതിനിധ്യമായി നാരായൻ ഉണ്ടായിരുന്നു. ദലിത്-ആദിവാസി പ്രാതിനിധ്യം ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 11 അംഗ നിർവാഹക സമിതി അംഗങ്ങളിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ, ഗവ. സെക്രട്ടറി നോമിനി കൂടാതെ ആറുപേരെ കൂടി തെരഞ്ഞെടുക്കും. ഇതോടെയാണ് ഭരണ സമിതി നിലവിൽ വരുക. പത്താളെ തെരഞ്ഞെടുത്ത ശേഷം ചേരുന്ന ജനറൽ കൗൺസിൽ വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുക്കും. ഔദ്യോഗിക അംഗങ്ങൾ ഒഴികെയുള്ളവരുടെ കാലാവധി മൂന്ന് വർഷമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.