5 കഥകൾ
text_fieldsവൈരുധ്യം
കുന്നിടിച്ചുനിരത്തുകയും വനങ്ങൾ നശിപ്പിക്കുകയും ചെയ്ത മനുഷ്യൻ പ്രകൃതിദുരന്തമുണ്ടായപ്പോൾ ‘എന്തൊരു ക്രൂരനാണീ ദൈവ’മെന്ന് ദൈവത്തെ പഴിച്ചു!
മക്കൾ
തങ്ങളുടെ കാലശേഷം മക്കൾ തമ്മിൽ ഒരു തർക്കവുമുണ്ടാവരുതെന്ന് കരുതി വീടും പുരയിടവും മക്കളുടെ പേരിൽ എഴുതിവെച്ച പ്രായമായ അച്ഛനുമമ്മയുമിപ്പോൾ വൃദ്ധസദനത്തിലാണ്.
കാലം
ഒരു കഥ പറഞ്ഞുകൊടുക്കാമെന്ന് വെച്ചാൽ പേരക്കുട്ടികൾ വീടിന്റെ ഓരോ മൂലയിലിരുന്ന് മൊബൈലിൽ ഗെയിം കളിക്കുന്ന തിരക്കിലാണ്. ബോറടിച്ച മുത്തശ്ശി മൊബൈലെടുത്ത് വാട്സ് ആപ് നോക്കാൻ തുടങ്ങി!
ബിസിനസ്
പല ബിസിനസുകളും നടത്തി പരാജയപ്പെട്ട അയാൾ ആത്മീയ വ്യാപാരം തുടങ്ങിയപ്പോഴാണ് ഒന്നു പച്ചപിടിച്ചത്!
സ്നേഹം
കടൽ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. ദിവസവുമെന്നോണം അയാൾ കടൽക്കരയിലെത്തും. അങ്ങനെ ഒരു ദിവസം കടൽക്കരയിൽ നിൽക്കുമ്പോഴാണ് വലിയ ഒരു തിരമാല വന്ന് അയാളെ കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയത്!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.