ജ്ഞാനപീഠ പുരസ്‌കാരം; ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും
text_fieldsന്യൂഡൽഹി: 2023-ലെ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്‌ക്കുമാണ് പുരസ്‌കാരം.
ഹിന്ദി സിനിമക്ക് ഗുൽസാർ നൽകിയ സംഭാവനകൾ വളരെ വലുതാണ്. 2002-ൽ ഉറുദുവിനുള്ള സാഹിത്യ അക്കാദമി അവാർഡ്, 2013-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2004-ൽ പത്മഭൂഷൺ, ഒന്നിലധികം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഗുൽസാറിന് ഇതിനകം ലഭിച്ചിട്ടുണ്ട്. ‘സ്ലംഡോഗ് മില്യണയർ’ എന്ന സിനിമയിലെ ‘ജയ് ഹോ’ എന്ന ഗാനം ഗുൽസാറിെൻറ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഗാനമാണ്. ഇത് 2009-ൽ ഓസ്കാർ പുരസ്കാരവും 2010-ൽ ഗ്രാമി പുരസ്കാരവും നേടി.
ചിത്രകൂടത്തിലെ തുളസി പീഠത്തിെൻറ സ്ഥാപകനും തലവനുമായ ജഗദ്ഗുരു റാംഭദ്രാചാര്യ ഹിന്ദു ആത്മീയ നേതാവും വിദ്യാഭ്യാസ വിചക്ഷണനുമാണ്. 2015-ൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പത്മവിഭൂഷൺ പുരസ്കാരവും നൽകി ആദരിച്ചു . 22 ഭാഷകളിൽ പ്രാവീണ്യമുള്ള രാമഭദ്രാചാര്യ സംസ്കൃതം, ഹിന്ദി, അവധി, മൈഥിലി എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രാവീണ്യമുള്ള കവിയും എഴുത്തുകാരനുമാണ്. സംസ്‌കൃത ഭാഷകളിലായി 100ലേറെ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. 21 ലക്ഷം രൂപയും വാഗ്ദേവിയുടെ പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.