വള്ളിക്കുന്നിന്റെ ചരിത്രവുമായി വേറിട്ട പ്രദർശനം; 30ന് സമാപിക്കും
text_fieldsവള്ളിക്കുന്ന്: ആറ് പതിറ്റാണ്ട് പിന്നിട്ട വള്ളിക്കുന്നിലെ ശോഭന ക്ലബിന്റെ ചരിത്രവും വള്ളിക്കുന്നിന്റെ ചരിത്രവും ഉൾക്കൊള്ളിച്ച് എടശ്ശേരി ഇല്ലം നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ ഒരുക്കിയ പ്രദർശനം വേറിട്ട കാഴ്ചയായി.
1958ൽ ക്ലബിന്റെ ഉത്ഭവം മുതലുള്ള രേഖകളും ഗ്രന്ഥങ്ങളും നോട്ടീസുകളും പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. ആൽബത്തിലാക്കി സൂക്ഷിച്ച അപൂർവ ഫോട്ടോകൾ, 1957 ൽ ക്ലബിന്റെ തിക്കോടിയൻ എഴുതിയ പുണ്യ തീർഥം എന്ന ആദ്യ നാടകം, ജില്ലയുടെ പ്രഥമ ഗ്രന്ഥശാല അസോസിയേഷൻ ചരിത്രം, 1986ലെ കൈയെഴുത്ത് മാസികകൾ, തലശ്ശേരിയിൽ നടന്ന ആദ്യ അന്തർ ജില്ല വോളിബാൾ റിപ്പോർട്ടിന്റെ വാർത്തകൾ, ശോഭന ക്ലബിൽനിന്ന് പരിശീലനം നേടി ഇന്ത്യൻ കായികതാരങ്ങളും കലാകാരന്മാരുടെ ചരിത്രവും പ്രദർശനത്തിലുണ്ട്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഭാര്യകുടുംബത്തിലെ എടശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ സംഭാവനയാണ് ലൈബ്രറിക്ക് ലഭിച്ച സ്ഥലം. സ്വാതന്ത്ര്യ സമര ചരിത്രവുമായി ഹൃദയ ബന്ധമുള്ള പുരുഷോത്തമൻ നമ്പൂതിരിയുടെ മകൻ നീലകണ്ഠൻ നമ്പൂതിരി ഒരുക്കിയ ജീവചരിത്രമായ 'ഖിലാഫത്ത് സ്മരണകൾ' പുസ്തകവും പ്രദർശനത്തിനുണ്ട്. പ്രദർശനം വാർഡ് അംഗം പി.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനിൽ കെ. വള്ളിക്കുന്ന്, എം. വിജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.