ഡൊമിനിക് ലാപിയർ: വായനക്കാരുടെ മനസ് കവർന്ന എഴുത്തുകാരൻ...
text_fieldsഡൊമിനിക് ലാപിയർ വായനക്കാരുടെ മനസ് കവർന്ന എഴുത്തുകാരനാണെന്നും നമ്മുടെ ഇന്നലെകളിലേക്ക് വേറിട്ടൊരു കാഴ്ച സാധ്യമാക്കുന്നതിൽ പങ്കാളിയായിരുന്നു ഈ ഫ്രഞ്ചുകാരനെന്ന് സാഹിത്യകാരൻ എൻ.ഇ. സുധീർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിെൻറ അവസാന കാലത്തെപ്പറ്റി തികച്ചും ജനകീയമായ ഒരു ചരിത്രം രചിച്ചു കൊണ്ട് വായനക്കാരൻ്റെ മനസ്സു കവർന്ന എഴുത്തുകാരായിരുന്നു ഡൊമനിക് ലാപിയറും ലാരി കോളിൻസുെമന്ന് സുധീർ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം: ``ഡൊമിനിക് ലാപിയർ വിടവാങ്ങിയിക്കുന്നു. നമ്മുടെ ഇന്നലെകളിലേക്ക് വേറിട്ടൊരു കാഴ്ച സാധ്യമാക്കുന്നതിൽ പങ്കാളിയായിരുന്നു ഈ ഫ്രഞ്ചുകാരൻ.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന കാലത്തെപ്പറ്റി തികച്ചും ജനകീയമായ ഒരു ചരിത്രം രചിച്ചു കൊണ്ട് വായനക്കാരൻ്റെ മനസ്സു കവർന്ന എഴുത്തുകാരായിരുന്നു ഡൊമനിക് ലാപിയറും ലാരി കോളിൻസും. Freedom at Midnight (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ) എന്ന അവരുടെ പുസ്തകം വായിച്ചാണ് സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന ഘട്ടത്തിലെ അണിയറക്കഥകൾ നമ്മളറിഞ്ഞത്. അതുപോലെ കൽക്കത്തയെപ്പറ്റി ലാപിയർ ഒറ്റയ്ക്ക് രചിച്ച City of Joy എന്ന ഗ്രന്ഥം. അത് മറ്റൊരു വെളിപാട് പുസ്തകമായിരുന്നു. ഇരുവരും കൂട്ടായി രചിച്ച Is Paris Burning, O Jerusalem തുടങ്ങിയവയും ലോക വായനയിൽ നിറഞ്ഞു നിന്ന ഗ്രന്ഥങ്ങളാണ്. ജനപ്രിയ ചരിത്രരചനയുടെ വലിയൊരധ്യായം രചിച്ച അസാധാരണ ചങ്ങാത്തമായിരുന്നു ഇവരുടേത്.
സഹ എഴുത്തുകാരനായിരുന്ന ലാരി കോളിൻസ് എന്ന അമേരിക്കക്കാരൻ 2005-ൽ അന്തരിച്ചിരുന്നു. ഈ ഡിസംമ്പർ 4ന് ലാപിയറും വിടചൊല്ലി. 2008-ൽ ഇന്ത്യ അദ്ദേഹത്തെ പദ്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. അവരുടെ പുസ്തകങ്ങളുടെ വായന ലോകം തുടർന്നു കൊണ്ടേയിരിക്കും.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.