Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅബുദാബി ശക്തി...

അബുദാബി ശക്തി അവാർഡുകൾക്ക്‌ സാഹിത്യ കൃതികൾ ക്ഷണിച്ചു

text_fields
bookmark_border
Abu Dhabi Sakthi Award
cancel

തിരുവനന്തപുരം:അബുദാബി ശക്തി അവാർഡുകൾക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിച്ചു. 2023 ലെ പുരസ്‌കാരത്തിന്‌ 2020 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുക.. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല.

കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യവിഭാഗത്തിൽ പെടുന്ന കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുക. സാഹിത്യനിരൂപണ കൃതിക്ക് ശക്തി തായാട്ട് അവാർഡും ഇതരസാഹിത്യ വിഭാഗം കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി‐എരുമേലി പരമേശ്വരൻപിള്ള അവാർഡും നൽകുന്നു.

25000 രൂപയാണ് അവാർഡ് തുക. അതോടൊപ്പം പ്രശസ്തി പത്രവും ശിൽപവും നൽകും. 2018 മുതൽ 2022 വരെ (അഞ്ചുവർഷം) ഈ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ പരിഗണിക്കില്ല. അവാർഡുകൾക്ക് പരിഗണിക്കുന്നതിനുള്ള കൃതികളുടെ മൂന്ന് കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തിരുവനന്തപുരം ‐ 695001 വിലാസത്തിൽ മെയ്‌ അഞ്ചിനകം കിട്ടത്തക്ക വിധം അയയ്‌ക്കമെന്ന്‌ ചെയർമാൻ പി കരുണാകരനും കൺവീനർ കൺവീനർ എ കെ മൂസയും അഭ്യർഥിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi Sakthi Award
News Summary - Abu Dhabi Sakthi Award
Next Story