മാതൃഭാഷയില്‍ മലയാളികള്‍ക്ക് അഭിമാനം ഉണ്ടാകണമെന്ന് അടൂര്‍
text_fieldsതിരുവനന്തപുരം: മാതൃഭാഷ ഉപയോഗിക്കുന്നതില്‍ അതിരറ്റ അഭിമാനം മലയാളികള്‍ക്ക് ഉണ്ടാകണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വനം വകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ് ഭാഷ. അതിനാല്‍ ആശയവിനിമയോപാധി എന്നതിനപ്പുറം സാംസ്‌കാരികമായ ആഴത്തിലുള്ള സ്വാധീനശക്തി മലയാളത്തിന് മലയാളികളില്‍ ഉണ്ട്. ഇത് തിരിച്ചറിഞ്ഞ് മാതൃഭാഷയെ പരിപോഷിപ്പിക്കേണ്ട നടപടികളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഖ്യവനം മേധാവി ബെന്നിച്ചന്‍ തോമസ് അധ്യക്ഷത വഹിച്ചു. വനം വകുപ്പില്‍ മാതൃഭാഷ ഉപയോഗിക്കുന്നതിന്റെ വിവിധ വശങ്ങളെകുറിച്ച് വിഷയാവതരണം നടത്തിക്കൊണ്ട് അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഗംഗാ സിംഗ്, ഡി. ജയപ്രസാദ്, നോയല്‍ തോമസ്, ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി. പുകഴേന്തി സ്വാഗതവും സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജന്‍ എ. നന്ദിയും പറഞ്ഞു. ഭാഷാ വാരാചരണത്തോടനുബന്ധിച്ച് വനം വകുപ്പ് ജീവന ക്കാര്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.