കവിത: അക്കരപ്പച്ച
text_fieldsഅവർ... കടലിനക്കരെ
പച്ചപ്പ് തേടി
കാണാപ്പൊന്നിനായി
യാത്ര തുടങ്ങിയവർ...
പ്രതീക്ഷയോടെ കാത്തിരിക്കും കണ്ണുകൾക്ക് വെളിച്ചം
പകർന്നവർ...
നിറമാർന്ന സ്വപ്നങ്ങൾക്ക് മീതെ സ്വയം മൂടുപടമെടുത്തണിഞ്ഞവർ...
പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും ചുമലിലേറ്റി തളർന്നവർ...
വേവുന്ന, കത്തിപ്പടരുന്ന
ചൂടിനെയും കുളിരാക്കി മാറ്റാൻ പഠിച്ചവർ...
മരം കോച്ചുന്ന തണുപ്പിനെയും ചുടുനിശ്വാസങ്ങൾകൊണ്ട് പുതപ്പിച്ചവർ...
സ്വയം ഉരുകിത്തീരുമ്പോഴും ഉറ്റവർക്കു വെളിച്ചമായവർ
ആയുസ്സ് പോലും പണയംവെച്ച് മണിമാളികകൾ പണിതവർ...
വേദനകളും സങ്കടങ്ങളും നൊമ്പരങ്ങളും പുഞ്ചിരിയിൽ ചാലിച്ചു സ്വയം കോമാളികളായവർ...
ഒടുക്കം ഒരു നെടുവീർപ്പിൽ, ഗദ്ഗദത്തിൽ എല്ലാം ഒതുക്കി കാലം തെറ്റിയ നരയുമായി,
അസ്തമിക്കാത്ത പ്രതീക്ഷകൾ ഹൃദയത്തിന്റെ കോണിൽ തളച്ചിട്ട് ഒരു മടക്കയാത്ര...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.