അക്കിത്തം സ്മാരകം: സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കും –സ്പീക്കർ
text_fieldsആനക്കര: അക്കിത്തം സ്മാരക മന്ദിരത്തിെൻറ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ആലോചന യോഗം സ്പീക്കര്‍ എം.ബി. രാജേഷിെൻറ നേതൃത്വത്തില്‍ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ചേർന്നു. മഹാകവി അക്കിത്തത്തിന് സ്മാരകം നിർമിക്കാൻ സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.
കുമരനല്ലൂരിലെ മഹാകവിയുടെ തറവാട് വീടും ചേർന്നുള്ള അഞ്ചേക്കറുമാണ് ഇതിനായി ഏറ്റെടുക്കുക. ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തു. യോഗത്തിന് മുന്നോടിയായി കലക്ടറും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് ആറ് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് വി.പി. റജീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി. ആർ. കുഞ്ഞുണ്ണി, അംഗം ബാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആമിനക്കുട്ടി എന്നിവർ സംബന്ധിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ദീൻ സ്വാഗതവും ആമിനക്കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.