ആലങ്കോട് ലീലാകൃഷ്ണന് നാടിന്റെ സ്നേഹാദരം
text_fieldsമാറഞ്ചേരി: എഴുത്തുജീവിതത്തിന്റെ അര നൂറ്റാണ്ട് പിന്നിട്ട കവി ആലങ്കോട് ലീലാകൃഷ്ണന് നാടിന്റെ ആദരം.യുവകലാസാഹിതി പൊന്നാനി മണ്ഡലം കമ്മിറ്റിയും പൊന്നാനി പൗരാവലിയും ചേർന്ന് എരമംഗലത്ത് സംഘടിപ്പിച്ച സ്നേഹാദരം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ആലങ്കോട് ലീലാകൃഷ്ണന്റെ എഴുത്തും പ്രഭാഷണവും ജീവിതവുമെന്ന് മന്ത്രി പറഞ്ഞു. അജിത് കൊളാടി അധ്യക്ഷത വഹിച്ചു.
പി. ബാലചന്ദ്രൻ എം.എൽ.എ, ഭവന നിർമാണ ബോർഡ് ചെയർമാൻ പി.പി. സുനീർ, നടൻ വി.കെ. ശ്രീരാമൻ, ജയരാജ് വാര്യർ, കവി റഫീഖ് അഹമ്മദ്, എഴുത്തുകാരൻ പി. സുരേന്ദ്രൻ, സംവിധായകൻ സലാം ബാപ്പു, സി.പി.ഐ ജില്ല സെക്രട്ടറി കൃഷ്ണദാസ്, യുവകലാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, ഹേമ തൃക്കാക്കര, പി. രാജൻ, പ്രഗിലേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആർ.എൽ.വി തൃപ്പൂണിത്തുറ അവതരിപ്പിച്ച കഥകളിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.