'കഴിവ് പാരമ്പര്യമാണ്' വിസ്മയ മോഹൻലാലിന് 'ബിഗ് ബി'യുടെ അഭിനന്ദനം
text_fieldsമോഹൻലാലിെൻറ മകൾ വിസ്മയക്ക് അഭിനന്ദനവുമായി ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ. വിസ്മയ എഴുതിയ 'ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകം വായിച്ചതിന് പിന്നാലെയാണ് അദ്ദേഹം തെൻറ സമൂഹമാധ്യമ പേജുകളിൽ പ്രശംസയുമായി എത്തിയത്. 'ഞാൻ ഒരുപാട് ആരാധിക്കുന്ന മലയാളത്തിെൻറ സൂപ്പർ സ്റ്റാർ മോഹൻലാൽ അദ്ദേഹത്തിെൻറ മകൾ വിസ്മയ ചിത്രീകരിച്ചതും എഴുതിയതുമായ 'ഗ്രെയിൻസ് ഒാഫ് സ്റ്റാർഡസ്റ്റ്' എന്ന പുസ്തകം എനിക്ക് അയച്ചു തന്നു. കവിതകളുടേയും ചിത്രങ്ങളുടേയും സർഗാത്മകമായ ഒരു യാത്രയായിരുന്നു ആ പുസ്തകം. കഴിവ് പാരമ്പര്യമാണ്. എെൻറ എല്ലാവിധ ആശംസകളും. -ബച്ചൻ കുറിച്ചു.
T 3823 - MohanLal , superstar pf Malayalam Cinema and one that I have immense admiration of , sends me a book,
— Amitabh Bachchan (@SrBachchan) February 23, 2021
"Grains of Stardust", written & illustrated by his daughter Vismaya ..
A most creative sensitive journey of poems and paintings ..
Talent is hereditary ! My best wishes pic.twitter.com/KPmojUbxhk
തെൻറ പ്രിയപ്പെട്ട നടെൻറ അഭിനന്ദനത്തിന് നടൻ മോഹൻലാൽ നന്ദിയറിയിക്കുകയും ചെയ്തിട്ടുണ്ട്. 'ഒരു ഇതിഹാസത്തിെൻറ അഭിനന്ദന വാക്കുകൾ മായയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം ഒരു പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണിത്'. - തെൻറ കൂടെ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച ബച്ചന് നന്ദിയായി ലാൽ കുറിച്ചു. നേരത്തെ നടൻ ദുൽഖർ സൽമാനും പുതിയ പുസ്തകം വായിച്ച് വിസ്മയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
FB 2853 -എന്റെ എല്ലാ വിധ ഭാവുകങ്ങളും
enṟe ellā vidha bhāvukaṅṅaḷuṁ
🌹🙏
MohanLal , superstar pf Malayalam Cinema and one...
Posted by Amitabh Bachchan on Monday, 22 February 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.