കവിതയിലും പാട്ടിലും ജനകീയൻ
text_fieldsതിരുവനന്തപുരം: കവിയരങ്ങിെൻറയും കാസറ്റ് കവിതകളുടെയും കാലത്ത് കവിതയെ ജനകീയമായ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്ന് ജനകീയകവിയായും പിന്നീട്, വളരെവേഗം ഗാനരചനയിലും ശ്രദ്ധേയനായി അനിൽ പനച്ചൂരാൻ. ഗാനരചനയിലേക്ക് യാദൃച്ഛികമായാണ് വന്നതെങ്കിലും കവിതയിൽ പനച്ചൂരാൻ അങ്ങനെയായിരുന്നില്ല. കുട്ടിക്കാലം മുതൽ കവിത എഴുതിവന്ന അനിൽ കോളജ് വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ അറിയപ്പെടുന്ന കവിയായിരുന്നു. ഏതെങ്കിലും പ്രസിദ്ധീകരണത്തിെൻറ പിൻബലത്തോടെയായിരുന്നില്ല അദ്ദേഹം കവിതയിൽ വന്നത്. സ്വന്തം കവിതയെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്ന അേദ്ദഹം കാമ്പസുകളിൽ പാടിയാണ് തെൻറ കവിതകൾ ജനകീയമാക്കിയത്. തെക്കൻ കേരളത്തിലെ മിക്ക കോളജുകളിലും ചെറുപ്പത്തിൽ തന്നെ അേദഹം കടന്നുവന്ന് കവിത അവതരിപ്പിക്കുമായിരുന്നു. ഇതാണ് അേദ്ദഹെത്ത വളരെവേഗം ജനകീയനാക്കിയത്്.
അതിൽ 'വലയിൽവീണ കിളികളാണുനാം..' എന്ന കവിത കാമ്പസുകളും യുവജനോത്സവ വേദികളും ഏറ്റെടുക്കുകയായിരുന്നു. കാസറ്റുകളും സീഡികളും കടന്ന് യുട്യൂബിലും ഏറെ ജനകീയമാണ് ഇൗ കവിത ഉൾപ്പെടെയുള്ള പനച്ചൂരാെൻറ കവിതകൾ.
അതേസമയം ആദ്യ ഗാനത്തിലൂടെ തന്നെ മലയാളത്തിലെ മിക്ക ഗാനരചയിതാക്കൾക്കുമില്ലാത്ത ഭാഗ്യം അനിൽ പനച്ചൂരാനുണ്ടായി. അറബിക്കഥ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ അനിൽ പനച്ചൂരാെൻറ പ്രശസ്തി െകാടുങ്കാറ്റുപോലെയാണ് ഉയർന്നത്. അതിലെ എല്ലാ ഗാനങ്ങളും വൻ ഹിറ്റായിരുന്നു. ആദ്യകാലത്ത് ഇടതുപക്ഷ അനുഭാവിയായിരുന്നു അനിൽ എങ്കിലും പിന്നീട് ആത്മീയതയുടെ വഴിയിലേക്ക് പോയി. എന്നാൽ, അറബിക്കഥക്കുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളന വേദികളിൽ അേദഹത്തിെൻറ 'ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം..' എന്ന ഗാനം ധാരാളം മുഴങ്ങിക്കേട്ടു. 'തിരികെ ഞാൻ വരുമെന്ന വാർത്തകേൾക്കാൻ' എന്ന ഗാനം വളരെ വേഗമാണ് പ്രവാസികളുൾപ്പെടെയുള്ള മലയാളികൾ ഏറ്റെടുത്തത്. അതുപോലെ ഹിറ്റായ ഗാനമായിരുന്നു 'വ്യത്യസ്തനാമൊരു ബാർബറാം ബാലൻ' എന്ന ഗാനം. പാട്ടുകളിൽനിന്ന് കവിത അസ്തമിക്കുന്ന കാലത്ത് പനച്ചൂരാെൻറ വരികൾ പ്രതീക്ഷയേകി. 'ജിമിക്കിക്കമ്മൽ..' എന്ന പാട്ടിലും കവിതയുടെ അംശം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കുറച്ചുകാലം സിനിമയിൽ അത്ര സജീവമായിരുന്നില്ലെങ്കിലും അദ്ദേഹം ഒരു ചലച്ചിത്രം സ്വന്തമായി സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. തിരക്കഥ പൂർത്തിയാക്കിയശേഷം സുഹൃത്തും കവിയുമായ മുരുകൻ കാട്ടാക്കടയോട് അതിനുവേണ്ടി പാെട്ടഴുതണമെന്ന് പറഞ്ഞതിെൻറ പിറ്റേന്നാണ് അപ്രതീക്ഷിതമായ മരണം. സ്വന്തം സിനിമയെന്ന സ്വപ്നം ബാക്കിയാക്കിയാണ് ജനകീയ ഗാനരചയിതാവിെൻറ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.