Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2024 10:42 AM IST Updated On
date_range 6 April 2024 10:43 AM ISTആർട്സ് ക്ലബ്
text_fieldsbookmark_border
ചെറു കവിതകൾ
1
ജീവിതം വെന്തുപോയ
ഒരാളുടെ മുന്നിൽ
ഒരു നോവു കവിത
ചിരിക്കുന്നു!
2
ആഴ്ചകളും ദിവസങ്ങളും
മാസങ്ങളും വർഷങ്ങളും
താണ്ടി നമ്മൾ
കാത്തിരിക്കുന്നത്
ഒരിക്കൽ നമ്മളെ
തേടിയെത്തുന്ന
മരണത്തെയാണ്
3
പിറവി ഉണ്ടായിരുന്നില്ലെങ്കിൽ
എനിക്കു നിന്നേയും
നിനക്കു എന്നേയും
അറിയാനാവില്ലായിരുന്നു
ഒരിടത്ത് എവിടെയോ
ദൈവമുണ്ടത്രേ...
4
അമ്മയുടെ ചിരിയോളം
മധുരം ഒരു
താരാട്ടുപാട്ടിനുമില്ല
5
സാത്താൻ
ഭൂമിയിലുണ്ടെന്നതിനു
തെളിവല്ലേ
ഒരുപാടു സ്നേഹങ്ങളെ
കൊത്തിനുറുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story