അച്ഛന്റെ ബാല്യം
text_fieldsനീ എൻ മാറോട് ചേർന്ന് മയങ്ങുമ്പോൾ ...
നിൻ കുസൃതികളെന്നിലൊരായിരം പുഞ്ചിരി വിടർത്തുമ്പോൾ..
പാതിമയങ്ങുമെൻ മിഴികളിൽ വിരിയുന്നു…
കണ്ണീരിൻ നനവുള്ള വർണചിത്രങ്ങൾ….
എന്നോമറന്നെന്നോർമത്താളുകൾക്കിടയിൽ
നിന്നോർക്കാൻ ശ്രമിക്കുമെൻ ബാല്യകാലം….
അച്ഛന്റെ, മാറിൽ മയങ്ങും സുകൃതകാലം…
അമ്മതൻ വാക്കിൽ നിറയുമെൻ വികൃതികൾ…
ചേർത്തുവരച്ച ഒരായിരം ചിത്രങ്ങളുണ്ടെന്നിൽ….
പലവട്ടം അതുകേട്ട് പുളകമണിഞ്ഞിട്ടും…
വീണ്ടും, കേൾക്കാൻ സുഖമുള്ള വർണചിത്രങ്ങൾ…
അപൂർണമായ് എങ്ങോ മറഞ്ഞിരുന്നെന്നുള്ളിൽ…
അച്ഛന്റെ മാറിൽ, മയങ്ങുമെന്നോർമകൾ...
എന്നിലെ ഞാനായി വന്നു നീ എപ്പൊഴെ…
രൗദ്രം മറച്ചെന്നെ… ഉണർത്തി നീ, ഭദ്രമായ്….
ഇന്നു നീ, എൻ ഹൃദയതുടിപ്പിന്റെ താളത്തിൽ…
എൻ മാറോടുചേർന്ന് മയങ്ങുമീനേരം…
അമ്മ, പകർന്നൊരാ വർണങ്ങൾക്കപ്പുറം..
എന്നിൽ തെളിയും, എന്നോർമകൾക്കപ്പുരം…
ഇന്നെന്റെ കുരുന്നുകൾ വ്യക്തമായ് വരക്കുന്നു…
എങ്ങോ മറഞ്ഞെന്റെ ബാല്യകാലം..
എന്നച്ഛന്റെ മാറിൽ മയങ്ങുമെൻ ബാല്യം…
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.