ഭ്രാന്തുകൾ പിറക്കുന്നിടം
text_fieldsനേരം ഇരുട്ടിത്തുടങ്ങി; അപ്പോഴും അവൾ അവിടെനിന്നും എഴുന്നേറ്റിട്ടില്ല. വീടിന്റെ മുകൾനിലയിലെ വടക്കുഭാഗത്തുനിന്നും നോക്കിയാൽ കാണുന്നതിൽ ഏറ്റവും അവസാനത്തെ മുറി. അവിടെ അവൾ തന്റെ മനസ്സിന്റെ തോന്നലുകളെ ദിനംപ്രതി നിക്ഷേപിച്ചു കൊണ്ടേയിരുന്നു. പഴയതായ എന്തോ ഒന്ന് അവളുടെ മനസ്സിനെ വേട്ടയാടുന്നുണ്ടായിരുന്നു. പഴയകാലങ്ങളിലെ ആ ചിരി അവളെ കൈവെടിഞ്ഞിരുന്നു.
കുറേയേറെ മരണങ്ങൾ അവളെയും ആ വീടിനെയും ഒറ്റപ്പെടുത്തിയിരുന്നു; പതിയെ പതിയെ ആ ഒറ്റപ്പെടൽ ഒരു തരം മരവിപ്പായി മാറി; മരവിപ്പുകൾ പൊട്ടിച്ചിതറുന്നതിന് മുമ്പേ തന്നെ ആകാശത്തിലെ ഭ്രാന്താശുപത്രിയിൽ ഒരു മുറി ബുക്ക് ചെയ്യാൻ അവൾ തീരുമാനിച്ചു. അണക്കുവാൻ ശ്രമിക്കാതിരുന്നിട്ടില്ല അവൾ......അന്ന് വൈകുന്നേരം അവളുടെ കൈവിരലുകൾക്കിടയിൽ കൂടി നിറമുള്ള രക്തത്തുള്ളികൾ ഇറ്റി വീണു. ആ വേദന അവളൊരു പുഞ്ചിരിത്തുമ്പിൽ ഒതുക്കി നിർത്തി..!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.