പവിഴദ്വീപിൽ വരുമോ കിളിയേ
text_fieldsഹരിതകം നിറഞ്ഞ നാട്ടിലെ കിളിയേ,
നീ പവിഴദ്വീപിലേക്കൊന്നു പോയിരുന്നോ...
പവിഴപ്പുറ്റ് നിറഞ്ഞിടും പരവതാനിപോൽ
വിരിഞ്ഞ മണൽത്തിട്ട നീ കണ്ടിരുന്നോ...
ഓളങ്ങളിൽ വെട്ടിത്തിളങ്ങുന്ന വെയിലിലും
കടലിനക്കരെ യാതനകൾ പേറുന്ന പ്രവാസികളെ കണ്ടിരുന്നോ...
തിങ്ങിനിറഞ്ഞൊരാ ഷെല്ലുകളിൽ
മനുഷ്യർ കലപില കൂടുന്നത് കേട്ടിരുന്നോ...
അന്തിവെയിൽ വെളിച്ചം കണ്ടുണരും മുൻപേ
കണ്ണുകൾ മാന്തി വർണ്ണക്കാഴ്ചകൾ ഒരുക്കാൻ എത്തുവോരേ കണ്ടിരുന്നോ ..
പലനിറപ്പൊലിമയുള്ള പഴങ്ങൾ
മനം നിറഞ്ഞൊരാ മലക്കറിയും
മധുരമൂറുന്ന ഈത്തപ്പഴങ്ങളും.....
കുശലം പറഞ്ഞും മുഹബത്തിൻ സുലൈമാനി
കുടിച്ചിടാനുമുള്ള ഊട്ടുപുരകളും കണ്ടുപോകാം
സെൻട്രൽ മാർക്കറ്റിൽ വരുമോ കിളിയേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.