മരണമഞ്ചൽ
text_fieldsഇന്നെത്തുമെൻ മരണത്തിൻ മഞ്ചൽ,
ഇന്നകലുമെൻ ഹൃദയത്തിൻ താളം.
താണ്ടിയ വഴികളിൽ
ഏകയായ് പോയോരു-
പാവമാം മാനവ ഹൃദയമാണ്.
‘ഇല്ല എനിക്കാരുമില്ലാ’
ഓർത്തോർത്ത് കരയുവാൻ
എനിക്കാരുമില്ല.
കനവുകൾ കവർന്നൊരു
ചിത്തത്തിൽ നോവുമായ്,
അലയുന്നു ഞാനീ ഭൂവിലിന്നും.
മൗനമായി വിങ്ങുന്നോരോരോ ചിന്തയും
മൗനമായി അകലുന്നു എന്റെയീ ദേഹവും
വെടിയുന്നു ഞാനെൻ ജീവിതച്ചുമട്
പൊലിയുന്നു എന്റെയീ മോഹനാളം
പൊതിയുന്നു എന്റെയീ
അനാഥ ദേഹം.
അനാഥയായ് തീരുന്ന ദേഹത്തുനിന്നും
മത്സരിക്കുന്നുവോ പുഴുക്കളെല്ലാം
ഇല്ല എനിക്കാരുമില്ല
ഓർത്തോർത്ത് കരയുവാൻ
എനിക്കാരുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.