Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഏ​ട്ട​ത്തി​യ​മ്മ

ഏ​ട്ട​ത്തി​യ​മ്മ

text_fields
bookmark_border
lady
cancel

നി​ങ്ങ​ളി​ലാ​ർ​ക്കെ​ങ്കി​ലും

അ​മ്മ​യ്ക്കു

തു​ല്യ​മാ​യൊ​രു

ഏ​ട്ട​ത്തി​യു​ണ്ടോ

ഒ​ന്നു മു​ട്ടു​കു​ത്തി​വീ​ണാ​ൽ

ദൈ​വ​മേ...

എ​ന്റെ കു​ഞ്ഞി​നെ​ന്തെ​ങ്കി​ലും

പ​റ്റി​യോ​ന്ന് പി​റു, പി​റു​ത്തോ​ടി വ​രു​ന്നൊ​രേ​ട്ട​ത്തി !

താ​ഴെ മൂ​ന്നാ​ലെ​ണ്ണം

ആ​ണ്ടു​തോ​റും അ​മ്മ പെ​റ്റി​ട്ട​പ്പോ​ൾ

വേ​ല​ക്കാ​രി പ​രു​വ​ത്തി​ലേ​ക്ക്​

ഒ​തു​ക്ക​പ്പെ​ട്ട​വ​ൾ

ആ​റാം ക്ലാ​സി​ന്റെ പ​കു​തി​യി​ൽ

പ​ള്ളി​ക്കൂ​ട​ത്തി​നോ​ട് വി​ട ചൊ​ല്ലി​യ​വ​ൾ

അ​യ​ൽ​പ​ക്ക​ത്തി​ലെ കു​ട്ടി​ക​ൾ

കൊ​ത്ത​ങ്ക​ല്ലാ​ടു​മ്പോ​ൾ

ക​ക്കു ക​ളി​ക്കു​മ്പോ​ൾ

ത​നി​ക്കു​താ​ഴെ പി​റ​ന്ന ചി​ല്ല​റ​ക​ളു​മാ​യി

ചു​ളു​ചു​ളാ​ന്ന് പ​ട​വെ​ട്ടു​ക​യാ​യി​രി​ക്കും

കു​ളി​ക​ഴി​ഞ്ഞാ​ൽ.....​പ​ത്തോ പ​തി​ന​ഞ്ചോ....

നി​മി​ഷം മാ​ത്രം

ഇ​ത്തി​രി ച​ന്തം

പി​ന്നെ പാ​ട​ത്തി​റ​ങ്ങി​യ

പ​ണി​ക്കാ​രി​യെ പോ​ലെ​യാ​യി

പ​ഠി​ത്തം മ​റ​ന്ന​പ്പോ​ൾ

അ​ടു​ക്ക​ള​യു​മാ​യി

ഒ​ര​ടു​ക്കും ചി​ട്ട​യും വ​ന്നെ​ത്തി

പി​ന്നി കെ​ട്ടി​യ മു​ടി​യും

നെ​റ്റി​യി​ലെ വ​ര​ക്കു​റി​യും

ഏ​ട്ട​ത്തി​ക്ക്​ ഒ​ര​മ്മ, ഭാ​വ​ത്തി​ന്റെ

പ്ര​തി​രൂ​പ​മേ​കി

തി​രി​ച്ച​റി​വു​ക​ളു​ടെ കാ​ല​മെ​ത്തി​യ​പ്പോ​ഴാ​ണ്

സു​മം​ഗ​ലി​യാ​യി പോ​യൊ​രേ​ട്ട​ത്തി

ഹൃ​ദ​യ​ത്തി​ലെ​ത്ര​മാ​ത്രം

സ്പ​ർ​ശി​ച്ചി​രു​ന്നു​വെ​ന്ന​റി​വാ​യ​ത് !

ആ.......​ഓ​ർ​മ​ക​ളി​ന്നും

ഉ​മ്മ​വെ​ച്ചു കി​ട​ക്കു​ന്നു

ഉ​ള്ളാ​ഴ​ങ്ങ​ളി​ൽ !

വാ​രി​ക്കോ​രി ത​ന്നി​രു​ന്ന

ചോ​റി​നൊ​പ്പം നി​റ​യെ സ്നേ​ഹ​വും

ചാ​ലി​ച്ചി​രു​ന്നു!

സ​ന്ധ്യ​ക്കു​പാ​ടു​ന്ന ശ്രീ​രാ​മ​കീ​ർ​ത്ത​നം !

(രാ​മം ദ​ശ​ര​ഥം വി​ദ്ധി)

(മാം ​വി​ദ്ധി ജ​ന​കാ​ത്മ​ജാം)

(അ​യോ​ദ്ധ്യാം അ​ട​വീം വി​ദ്ധി)

(ഗ​ച്ഛ: താ​ത യ​ഥാ സു​ഖം)

വ​രി​ക​ൾ ചൊ​ല്ലി ത​രു​ന്നൊ​രാ.... രൂ​പം

ജീ​വി​ത​ത്തി​ന്റെ ഋ​തു​സ​ന്ധ്യ​ക​ളി​ലൊ​ട്ടി​ച്ചേ​ർ​ന്നു കി​ട​പ്പു​ണ്ടി​ന്നും !

പ​ണ്ട് !പ്ര​സ​വി​ക്കാ​തെ

മൂ​ന്നു മ​ക്ക​ളു​ടെ

പോ​റ്റ​മ്മ​യാ​യ​വ​ൾ!

ഇ​ന്നു​മ​വ​ൾ

വ​ള​ർ​ന്ന വീ​ട്ടി​ൽ

വ​ന്നി​റ​ങ്ങി പോ​കു​മ്പോ​ൾ

ക​ണ്ണു​ക​ളി​ൽ ചു​മ​പ്പു പ​ട​രു​ന്ന​തും

മ​ന​സ്സു പി​ട​യു​ന്ന​തും

മു​ഖ​ഭാ​വം വി​ളി​ച്ചു​പ​റ​യും

പ​ല​പ്പോ​ഴും !

പാ​വം മ​ന​സ്സി​ലെ....

മാ​യാ​ത്ത ഭം​ഗി ചി​ത്രം !

ഏ​ട്ട​ത്തി​യ​മ്മ !!!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemBahrain News
News Summary - arts club-poem-ettathiyamma
Next Story