Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമനുഷ്യൻ

മനുഷ്യൻ

text_fields
bookmark_border
poem
cancel

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ

ഇ​രു​ട്ടി​ലൂ​ടെ ന​ട​ക്കു​ക​യാ​ണ്.

വ​ഴി​യി​ൽ വി​ഷ​ജീ​വി​ക​ളാ​ണ് കൂ​ടു​ത​ലും.

ഉ​ഗ്ര​വി​ഷ​മു​ള്ള​വ.

ചി​ല​ത് പേ​ടി​പ്പെ​ടു​ത്തു​ന്ന​വ

ചി​ല​ത് അ​റ​പ്പു​ള​വാ​ക്കു​ന്ന​വ

മാ​ള​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന് വി​ഷം ചീ​റ്റു​ന്ന​വ

കാ​ലു​ക​ളി​ൽ ചു​റ്റി​വ​രി​ഞ്ഞ്​​​

ന​മ്മ​ളെ ശ്വാ​സം മു​ട്ടി​ക്കു​ന്ന​വ

ചൊ​റി​ഞ്ഞു​പൊ​ട്ടി വി​കൃ​ത​മാ​യ...

ചി​ന്ത​ക​ളു​ള്ള​വ...

വ​രൂ...

ന​മു​ക്ക് മ​നു​ഷ്യ​രു​ടെ ഭാ​ഗ​ത്തേ​ക്ക്‌ പോ​കാം

കു​ഞ്ഞു​വാ​വ​യു​മാ​യി ഒ​രു പെ​ങ്ങ​ൾ

ഒ​രു​പാ​ട് കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ്നേ​ഹ​മൂ​ട്ടാ​ൻ

വീ​ണു​പോ​യ​വ​രെ തി​ര​ഞ്ഞ്​ ഒ​രു​പാ​ടു പേ​ർ

ചെ​ളി​യി​ൽ പൂ​ണ്ടു​പോ​യ ജീ​വ​നെ

തി​രി​ച്ചെ​ടു​ക്കു​ന്ന ദൈ​വ​ങ്ങ​ൾ

ന​മ്മു​ടെ സൈ​ന്യം...

ഫ​യ​ർ ഫോ​ഴ്സ്... പൊ​ലീ​സ്...

പി​ന്നെ മെ​ലി​ഞ്ഞൊ​ട്ടി​യ മു​ഖ​വു​മാ​യി

നൗ​ഷാ​ദ്ക്ക

ഒ​രു​പാ​ട് കു​ഞ്ഞു​ടു​പ്പു​ക​ൾ...

പേ​ര​റി​യാ​ത്ത

ഒ​രു​പാ​ട് ന​ന്മ​യു​ള്ള​വ​ർ

വീ​ണു​പോ​യ​വ​രു​ടെ മു​ക​ളി​ൽ

ഇ​നി​യൊ​രു മ​ണ​ൽ​ത്ത​രി പോ​ലും

വീ​ഴാ​ന​നു​വ​ദി​ക്കാ​തെ

മ​തി​ലാ​യി ഒ​രു​പാ​ട് മ​നു​ഷ്യ​ർ

വീ​ണു​പോ​യ​വ​ർ​ക്കാ​യി

നെ​ഞ്ചു​പൊ​ട്ടി ക​ര​യു​ന്ന

എ​ത്ര​യോ മ​നു​ഷ്യ​ർ...

മു​ല​പ്പാ​ൽ, ഭ​ക്ഷ​ണം, വ​സ്ത്രം...

പ​ണം... ര​ക്തം... സ്നേ​ഹം...

വി​ല​മ​തി​ക്കാ​നാ​വാ​ത്ത ജീ​വ​ൻ...

ഇ​തൊ​ക്കെ ത​രാ​ൻ ത​യാ​റാ​യി

ഒ​രു​പാ​ട് മ​നു​ഷ്യ​രി​ങ്ങ​നെ നി​ൽ​ക്കു​മ്പോ​ൾ

ന​മ്മ​ൾ തോ​ൽ​ക്കുന്നതെങ്ങനെ!

വി​ഷ ജ​ന്തു​ക്ക​ളെ

അ​റ​പ്പോ​ടെ മാ​റ്റിനി​ർ​ത്തു​ക.

ന​മു​ക്ക് ന​മ്മ​ൾ മ​തി.

സ്വ​യം ദൈ​വ​ങ്ങ​ളാ​യി മാ​റി​യ

ഒ​രു​പാ​ട് മ​നു​ഷ്യ​രു​ള്ള​പ്പോ​ൾ

ന​മ്മ​ൾ പേ​ടി​ക്കു​ന്ന​തെ​ന്തി​ന്?

ന​മ്മ​ൾ ത​ന്നെ ജ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemSaudi Arabia NewsArts ClubManushyan
News Summary - arts club-poem-manushyan
Next Story