ആർട്സ് ക്ലബ്: കഥ, കവിത
text_fieldsകവിത
ബാക്കിപത്രങ്ങൾ
പെയ്ത് തോരാത്ത
ഭ്രാന്ത വ്യാമോഹങ്ങളായി
ഇനിയെത്ര കവിതകൾ
നമ്മളിൽ എഴുതാതലിയണം
ഇടറി പറഞ്ഞവയൊക്കെയും
ഈ നിർജ്ജലഭൂമിയിൽ
കുളിരും തണുവുമായ് മാറിയെങ്കിൽ
പതിയെ എൻ മോഹങ്ങൾ
നിന്നിലെ വർണ്ണങ്ങൾ
ആഴക്കിനാവിൻ മുകൾ പരപ്പിൽ
വീചിയായ് താളം പിടിച്ചുവെങ്കിൽ
മുരളിയിൽ ഒരു പാട്ട് പിന്നെയും
ഊതി തളിത്തുവെങ്കിൽ
വൃശ്ചിക രാവ് നിലാവിനാൽ
പിച്ചകം പൂക്കുന്ന നേരം
നിൻ ചുടു നിശ്വാസം എൻമാറിൽ
തരള താളമായി മാറിയെങ്കിൽ
ശിശിരം മറന്നിട്ട ബാക്കിപത്രങ്ങളായ്
ഈ മണ്ണിന്റെ മാറിൽ അലിയുവാൻ നമുക്ക്
ഇനിയെത്ര നാളുകൾ ബാക്കി.
പ്രവീൺകൃഷ്ണ
മിനിക്കഥ
ഉത്തരീയം
കറുപ്പ്, അറപ്പ്, വെറുപ്പ്, എന്നീ മൂന്ന് വാക്കുകളുടെ വിസർജ്ജത്തിൽ കിടന്നു പുളക്കുന്ന സാംസ്കാരിക കേരളത്തിന്റെ ദയനീയാവസ്ഥ ശരിക്കും ദൃഷ്ട്ടി ഗോചരമായത് നവോത്ഥാന മൂല്യങ്ങൾ തുന്നിപ്പിടിപ്പിച്ച ഉത്തരീയം ഒന്നുയർത്തി നോക്കിയപ്പോഴാണ്.
ഇസ്മായിൽ പതിയാരക്കര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.