ആർട്സ് ക്ലബ്: മൂന്ന് മിനിക്കഥകൾ
text_fieldsസ്വാതന്ത്ര്യം
വടിവാൾ, വെട്ടുകത്തി, തോക്ക്, ഇരുമ്പുദണ്ഡ് തുടങ്ങി ഏത് രൂപത്തിലും മരണം കടന്നു വന്നേക്കാവുന്ന ഭീതിദാവസ്ഥകൾക്കിടയിൽ ശ്വാസം മുട്ടിപ്പിടയുന്ന മൂന്നക്ഷരം.
തടവറ
.ജാതിയുടെ, മതത്തിന്റെ, പണത്തിന്റെ, അധികാരത്തിന്റെ, ലഹരിയുടെ, സൗഹൃദത്തിന്റെ, സ്ത്രീയുടെ, പ്രശസ്തിയുടെ, അങ്ങനെ അങ്ങനെ പലതിന്റെയും തടവറയിൽ ജീവിതം എരിച്ചു തീർക്കുന്നവരാണ് ആധുനിക മനുഷ്യർ.
ഡയോജനീസ്
വയറ്റിൽ മറന്നുവെച്ച കത്രികയുമായി വ്യവസ്ഥിതികളോട് നീതിക്കുവേണ്ടി വർഷങ്ങളായി യാചിക്കുന്ന സ്ത്രീയെ നിർവികാരതയോടെ നോക്കിനിൽക്കുന്ന സമൂഹത്തെ കണ്ടപ്പോൾ റാന്തൽ കെടുത്തിക്കൊണ്ടയാൾ സ്വന്തം ഇടത്തിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.