ആശാന് സ്മാരക കവിതാപുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്
text_fieldsചെന്നൈ: 2022 ലെ ആശാന് സ്മാരക കവിത പുരസ്കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. 1980മുതല്‍ മലയാള കവിതാരംഗത്ത് നല്കിയ സമഗ്രസഭാവനകളാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പ്രഫ. എം.കെ. സാനു, പ്രഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന് നായര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
50,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ആരോഗ്യകരമായ ജീവിത വീക്ഷണത്തിന് കാവ്യാത്മക ലാവണ്യം നല്കി രചിച്ച കവിതകളാണ് കുരീപ്പുഴ ശ്രീകുമാറിനെ ഇതര കവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ജൂറി ചെയര്മാന് പ്രഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു.
2024 ജനുവരി 19 ന് ചെന്നൈയിലെ ആശാന് മെമ്മോറിയല്‍ അസോസിയേഷെൻറ അമ്മു സ്വാമിനാഥന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും. മഹാകവി കുമാരനാശാെൻറ സ്മരണയ്ക്കായി 1985-ല്‍ ചെന്നൈ ആശാന് മെമ്മോറിയല്‍ അസോസിയേഷന് ആരംഭിച്ച സാഹിത്യഅവാര്ഡാണ് ആശാന് സ്മാരക കവിതാപുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.