അഷിത പുരസ്കാരം എം. മുകുന്ദന്
text_fieldsതൃശൂർ: അഷിത സ്മാരക സമിതിയുടെ സമഗ്ര സംഭാവന പുരസ്കാരം എഴുത്തുകാരൻ എം. മുകുന്ദന്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. റോസ് മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
പുതിയ എഴുത്തുകാർക്കുള്ള പുരസ്കാരത്തിന് കഥ -അക്ബർ ആലിക്കര, യാത്രാവിവരണം -കെ.ആർ. അജയൻ, നോവൽ -ഡോ. കെ.ആർ. ആനന്ദൻ, ഓർമക്കുറിപ്പ് -അഭിഷേക് പള്ളത്തേരി, ബാലസാഹിത്യം -റെജി മലയാലപ്പുഴ, ആത്മകഥ -സുജ പാറുകണ്ണിൽ, കവിത -പ്രദീഷ്, യുവസാഹിത്യ പ്രതിഭ -റിത്താരാജി എന്നിവർ അർഹരായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.