അഷിത സ്മാരക പുരസ്കാരം സുഭാഷ് ചന്ദ്രന്
text_fieldsതിരുവനന്തപുരം: രണ്ടാമത് അഷിത സ്മാരക പുരസ്കാരം സുഭാഷ് ചന്ദ്രന്. മലയാള ചെറുകഥാസാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 20,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മറ്റു പുരസ്കാരങ്ങൾ: ഡോ. അനിത വിശ്വം (കവിത: വഴിവിളക്കിന്റെ പാട്ട്), ഡോ.എം.ടി. ശശി (കഥ: അഭിജിത്തിന്റെ അമ്മ, കടലാസ് പൂക്കളുടെ സുഗന്ധം), ഡോ. ആനന്ദൻ കെ.ആർ (ബാലസാഹിത്യം: അനന്തുവിന്റെ സ്വപ്നങ്ങൾ).
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഇ.പി രാജഗോപാലൻ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാർച്ച് 27ന് വൈകീട്ട് നാലിന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി സാറാ ജോസഫ് പുരസ്കാരം സമർപ്പിക്കുമെന്ന് അഷിത സ്മാരക സമിതി സെക്രട്ടറി ഉണ്ണി അമ്മയമ്പലം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.