എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രിയുടെ സഹോദരിയുമായ ഗീത മേത്ത അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ഡോക്യുമെന്ററി സിനിമ സംവിധായികയുമായ ഗീത മേത്ത അന്തരിച്ചു. 80 വയസായിരുന്നു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെയും പ്രമുഖ ബിസിനസുകാരൻ പ്രേം പട്നായിക്കിന്റെയും മൂത്ത സഹോദരിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. പരേതനായ അമേരിക്കൻ എഴുത്തുകാരൻ അജയ് സിങ് സോണി മേത്തയായിരുന്നു ഭർത്താവ്. ഒരു മകനുണ്ട്.
1943ൽ ബിജു പട്നായിക്കിന്റെയും ഗ്യാൻ പട്നായിക്കിന്റെയും മകളായി ഡൽഹിയിൽ ജനിച്ചു. ഇന്ത്യൻ സർവകശാലകളിലും യു.കെയിലെ കാംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം. കർമ കോള, സ്നേക്ക് ആൻഡ് ലാഡേഴ്സ്, എ റിവർ സൂത്ര, രാജ്, ഇറ്റേണൽ ഗണേശ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. ഇളയ സഹോദരൻ നവീൻ പട്നായിക്കുമായി വലിയ ബന്ധമായിരുന്നു ഗീതക്ക്.
നവീൻ പട്നായിക്കിനെ പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചതിൽ ഒഡീഷയിലെ ജനങ്ങൾ ഭാഗ്യവാൻമാരാണെന്ന് ഭുവനേശ്വർ സന്ദർശനത്തിനിടെ ഗീത അഭിപ്രായപ്പെട്ടിരുന്നു. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. 2019ല്‍ പദ്മശ്രീക്ക് പരിഗണിച്ചെങ്കിലും ഗീത പുരസ്കാരം നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.