സി.എച്ച് മുഹമ്മദ് കോയ പാരറ്റ് ഗ്രീൻ സാഹിത്യ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
text_fieldsകോഴിക്കോട്: മുൻ മുഖ്യമന്ത്രിയും എഴുത്തുകാരനും ചന്ദ്രിക മുഖ്യപത്രാധിപരുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ പാരറ്റ് ഗ്രീൻ പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ അവാർഡിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അർഹനായി.
കവി, ഗാനരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ് തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ലക്ഷം രൂപയും ശിൽപ്പവും പ്രശംസ പത്രവുമടങ്ങുന്നതാണ് അവാർഡ്. 2024 ഡിസംബറിൽ കോഴിക്കോട്ട് വെച്ച് അവാർഡ് സമർപ്പിക്കും.
മുതിർന്ന മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ യു.കെ കുമാരൻ, ഡോ. ശ്രീകുമാർ, നവാസ് പൂനൂർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ഗ്രന്ഥകാരനും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീർ എം.എൽ.എയാണ് പാരറ്റ് ഗ്രീൻ പബ്ലിക്കേഷൻസ് ചെയർമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.