അയനം - എ. അയ്യപ്പന്‍ കവിതാപുരസ്കാരം അനിത തമ്പിക്ക്
text_fieldsതൃശ്ശൂര്‍: കവി എ. അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം - എ. അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് അനിത തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പ്' എന്ന കവിതാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അന്‍വര്‍ അലി ചെയര്‍മാനും എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
ഫെബ്രുവരി 29ന് പട്ടാമ്പി കവിതാ കാര്‍ണിവലില്‍ നടക്കുന്ന ചടങ്ങില്‍ അസമിയ കവി നിലിംകുമാർ പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
ആലപ്പുഴ സ്വദേശിയാണ് അനിത തമ്പി. മുറ്റമടിക്കുമ്പോള്‍ (2004), അഴകില്ലാത്തവയെല്ലാം (2010), ആലപ്പുഴ വെള്ളം (2016), വെല്‍ഷ് കവി ഷാന്‍ മെലാഞ്ജലിനൊപ്പം എഴുതിയ ത്രിഭാഷാ സമാഹാരം മറ്റൊരു വെള്ളം (2017) എന്നിവയാണ് കവിതാസമാഹാരങ്ങള്‍. ഓസ്ട്രേലിയന്‍ കവി ലെസ് മറെയുടെ കവിതകള്‍ (2007), വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും പുനരാഖ്യാനം (2012), ഫലസ്തീന്‍ കവി മുരീദ് ബര്‍ ഗൂതിയുടെ റാമല്ല ഞാന്‍ കണ്ടു (2017), കാര്‍ലോ കൊലോദിയുടെ പിനോക്യോ (2021) എന്നിവ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. നിലവിൽ തിരുവനന്തപുരത്താണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.