ബാലസാഹിത്യ സമിതി അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതി അവാർഡുകൾക്ക് ബാലസാഹിത്യ കൃതികൾ ക്ഷണിച്ചു.
1. ഇരുപത്തിയഞ്ചാമത് പി.ടി. ഭാസ്കര പണിക്കർ ബാലസാഹിത്യ അവാർഡ് - 10,000 രൂപ. നോവലും കഥകളുമാണ് അവാർഡിന് പരിഗണിക്കുക.
2. ഒമ്പതാമത് പ്രഫ. കേശവൻ വെള്ളിക്കുളങ്ങര അവാർഡ്. 10,000 രൂപ. വ്യത്യസ്ത ശാസ്ത്രശാഖയിലെ കൃതികൾക്ക്.
3. ഒന്നാമത് പുല്ലാർക്കാട്ടു ബാബു സ്മാരക കവിത പുരസ്കാരം. 10,000 രൂപ. മികച്ച ബാലകവിതകൾക്ക്.
4. ഏഴാമത് ഐ.ആർ. കൃഷ്ണൻ മേത്തല സ്മാരക എൻഡോവ്മെൻറ്-3000 രൂപയുടെ പുസ്തകങ്ങളാണ് അവാർഡ് മൂല്യം. പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഏതു ശാഖയിൽപെട്ട കൃതിയും അയക്കാം.
5. ഒന്നാമത് പി. നരേന്ദ്രനാഥ് അവാർഡ് - 10,000 രൂപ. ബാലസാഹിത്യ സമിതി അംഗങ്ങൾക്കായുള്ള അവാർഡാണിത്. അംഗങ്ങളുടെ ഏതു വിഭാഗത്തിൽപെട്ട കൃതിയും അയക്കാം. ഏതു വർഷം പ്രസിദ്ധീകരിച്ച കൃതിയും പരിഗണിക്കും.
2021, 2022, 2023 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികൾ മൂന്നു കോപ്പി വീതമാണ് മറ്റ് അവാർഡുകൾക്ക് അയക്കേണ്ടത്. ജൂൺ 10നുമുമ്പ് ബക്കർ മേത്തല, സെക്രട്ടറി ബാലസാഹിത്യ സമിതി, പി.ഒ കണ്ടംകുളം-680669, കൊടുങ്ങല്ലൂർ എന്ന വിലാസത്തിൽ തപാൽ വഴി അയക്കണമെന്ന് സമിതി പ്രസിഡൻറ് സിപ്പി പള്ളിപ്പുറം അറിയിച്ചു. ഫോൺ: 9961987683.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.