ബാൽരാജ് പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമക്ക്
text_fieldsമല്ലപ്പള്ളി: ഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിനുള്ള ഒരുലക്ഷം രൂപയുടെ ബാൽരാജ് പുരസ്കാരത്തിന് ഡോ. എഴുമറ്റൂര്‍ രാജരാജവർമയുടെ 'എഴുമറ്റൂരിന്റെ കവിതകൾ' അർഹമായി. മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആധ്യാത്മികാചാര്യനുമായ ഡോ.ബി.സി. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെയും ഭാര്യ പ്രഫ.രാജമ്മയുടെയും പേരിൽ ഏർപ്പെടുത്തിയതാണ് ബാൽരാജ് പുരസ്കാരം.
കവിത, നാടകം, വിമർശനം, ജീവചരിത്രം, സഞ്ചാരസാഹിത്യം, ബാലസാഹിത്യം, തത്ത്വചിന്ത തുടങ്ങിയ ശാഖകളിലായി നൂറ്റിമൂന്ന് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുമറ്റൂര്‍, ഡൽഹിയിലെ മലയാളഭാഷാപഠന കേന്ദ്രത്തിന്റെയും മലയാളം മിഷന്റെയും ശിൽപിയാണ്. സംസ്ഥാന സർവ വിജ്ഞാനകോശം എഡിറ്റർ, കേരള സർക്കാർ ഔദ്യോഗിക ഭാഷാവിദഗ്ധൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഫ .എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയുമാണ്. ഒരു ഡസനിലേറെ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.