സ്വരാജ് ട്രോഫി പുരസ്കാരം ഏറ്റുവാങ്ങി ബത്തേരി നഗരസഭ
text_fieldsസുൽത്താൻ ബത്തേരി: 2021- 22 വർഷത്തെ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നഗരസഭകൾക്ക് ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ബത്തേരി നഗരസഭക്കുള്ള പുരസ്കാരം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിൽ നിന്നും നഗരസഭ ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ചേർന്നു സ്വീകരിച്ചു.
കേരളത്തിലെ 87 നഗരസഭകളിൽ മൂന്നാം സ്ഥാനമാണ് ബത്തേരി നഗരസഭക്ക്. തിരൂരങ്ങാടിക്ക് ഒന്നാം സ്ഥാനവും വടക്കാഞ്ചേരിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
മീനങ്ങാടി: വയനാട് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഏറ്റുവാങ്ങി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത്.
ചാലിശ്ശേരിയിൽ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിൽ തദ്ദേശ മന്ത്രി എം.ബി രാജേഷിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. വിനയന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് കെ. പി. നുസ്രത്ത്, ബേബി വർഗീസ്, ശാരദാമണി, ശാന്തി സുനിൽ, എ.എം. ബിജേഷ്, ഷൈനി ജോർജ്, ലൈല മാത്യു, എൻ. ആർ. പ്രിയ, വി. ഖമറുന്നീസ, എം. സിന്ധു, സി. ആർ. നിതീഷ്, കെ. പി. ശിവദാസൻ, പി. എസ്. ബീത, ടി. മുനീർ, സുനീറ സലിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.