പുസ്തകമേളയിൽ സന്ദർശകർക്ക് പ്രത്യേക ‘വായനമൂലകൾ’
text_fieldsറിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തക മേളയിൽ സന്ദർശകർക്കായി പ്രത്യേക ‘വായനമൂലകൾ’. മേളയിലെത്തുന്നവർക്ക് ആശ്വാസവും കൂടുതൽ സൗകര്യവുമൊരുക്കുന്നതിെൻറ ഭാഗമായാണ് ഇത്തവണ വായനക്ക് പ്രത്യേക സൗകര്യങ്ങൾ സാംസ്കാരിക മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിൽ റിയാദ് കിങ് സഉൗദ് യൂനിവേഴ്സിറ്റിയിൽ 55,000 ചതുരശ്ര മീറ്ററിലാണ് പുസ്തകമേള നടക്കുന്നത്. ഏറ്റവും വലിയ അറബിക് പുസ്തക മേളകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. 800 പവിലിയനുകളിലായി 1,800ലധികം പ്രസാധക സ്ഥാപനങ്ങൾ ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഒമാനാണ് ഈ വർഷത്തെ അതിഥിരാജ്യം. ഒക്ടോബർ ഏഴിന് മേള സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.