സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായിരുന്നു പഴയ സമുദായ നീതി- വി.എസ്. അനിൽകുമാർ
text_fieldsനമ്പൂതിരിയെ മനുഷ്യനാക്കുകയും അന്തർജനങ്ങളെ അടുക്കളയിൽ നിന്നും മറക്കുടക്കുള്ളിൽ നിന്നും അരംഗത്തു കൊണ്ടുവരികയുമാണ് നവോത്ഥാന പ്രസ്ഥാനം ചെയ്തതെങ്കിൽ അത്രയേറെ സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായിരുന്നു അന്നത്തെ സമുദായ നീതിയെന്ന് പ്രശസ്ത കഥാകൃത്ത് വി.എസ്. അനിൽകുമാർ. യുവകലാസാഹിതി മയ്യിൽ മണ്ഡലം കമ്മിറ്റി നണിയൂരിൽ ഭാരതീയ മന്ദിരത്തിന്റെ മുറ്റത്ത് നടത്തിയ വീട്ടുമുറ്റ സാഹിത്യ സദസ്സിൽ പ്രശസ്ത കവി മാധവൻ പുറച്ചേരിയുടെ 'അമ്മയുടെ ഓർമപ്പുസ്തകം 'എന്ന കൃതി അവതരിപ്പിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.
സ്ത്രീ ദേവതയല്ല, സഹനത്തിന്റെ സഹാറയാണ് എന്ന് ഈ പുസ്തകം പ്രഖ്യാപിക്കുന്നു. നാടിന്റെ പട്ടിണി മാറ്റാൻ ജീവിതം സമർപ്പിച്ച ഭാരതീയനെയും വാടക്കില്ലത്തെയും പോലുള്ളവർക്ക് സ്വാതന്ത്ര്യം നേടിയിട്ടും സ്വന്തം ജീവിത ദുരിതം മാറ്റാൻ കഴിഞ്ഞില്ല എന്ന ദുരവസ്ഥ ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു.കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അച്ചാറുണ്ടാക്കി മകന്റെ കയ്യിൽ വിൽക്കാൻ കൊടുത്തയക്കുന്ന അമ്മയുടെ ജീവിത സമരമാണ് മാധവന്റെ പുസ്തകം.
വി വി ശ്രീനിവാസൻ, ജോയ് കെ ജോസഫ്, പ്രേമകുമാരി ടീച്ചർ, സി കെ അനൂപലാൽ, ടി എം പ്രീത സംസാരിച്ചു. ഭാസ്കരൻ പി നണിയൂർ അധ്യക്ഷനായി. രമേശൻ നണിയൂർ സ്വാഗതവും വിജേഷ് നന്ദിയും പറഞ്ഞു. വിഷ്‌ണുഭാരതീയന്റെ ഭാരതീയന്റെ ആത്മകഥ മകൾ വസന്ത വി.എസ്. അനിൽകുമാറിന് സമ്മാനിച്ചു. മകൻ ഗോപാലകൃഷ്ണൻ മാധവൻ പുറച്ചേരിയെ പൊന്നാടയണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.