ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കർ പുരസ്ക്കാരം
text_fieldsലണ്ടൻ: ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് ഈ വർഷത്തെ ബുക്കര്‍ പുരസ്കാരം. 'ദി പ്രോമിസ്' എന്ന നോവലിനാണ് അംഗീകാരം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം. മുൻപ് രണ്ട് തവണ ഗാൽഗട്ട് ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉൾപ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ് ദാമൺ 50000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ് നേടിയത്.
പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവൽ പറയുന്നത്. വർണവിവേചന കാലഘട്ടത്തിന്റെ അവസാനം മുതൽ ജേക്കബ് സുമയുടെ ഭരണകാലം വരെയാണ് നോവലിന്റെ കാല സഞ്ചാരം.ജീവിതത്തിലെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങൾ ഡാമന്‍ ഗാല്‍ഗട്ട് നോവലിലൂടെ വരച്ചിടുന്നു.
ആറുവയസുള്ളപ്പോൾ, ഗാൽഗട്ടിന് അർബുദരോഗം കണ്ടെത്തി. തന്റെ ജീവിതത്തിലെ കേന്ദ്ര, ദുരന്ത സംഭവം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. കുട്ടിക്കാലം മുഴുവൻ ആശുപത്രിയിൽ ചെലവഴിച്ചു. ആശുപത്രി കിടക്കയിൽ കിടന്നാണ് കഥപറച്ചിലിനോടുള്ള അദ്ദേഹം കൂട്ടുകൂടിയത്. തന്റെ 17 ാം വയസിൽ ഗാൽഗട്ട് ആദ്യ നോവൽ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.