വായ പാതി മൂടിക്കെട്ടി ജീവിക്കാനാവില്ല –കൽപറ്റ നാരായണൻ
text_fieldsപേരാമ്പ്ര: വായ പാതി മൂടിക്കെട്ടി ജീവിക്കാനാവില്ലെന്നും ബുദ്ധിജീവികളൊക്കെ ആരുടെയോ കക്ഷത്താണെന്നും കൽപറ്റ നാരായണൻ. പേരാമ്പ്ര സഹൃദയ വേദിയുടെ 35ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യത്തിന്റെ അടിത്തറയിൽ മാത്രമേ ഏതൊരു സമൂഹത്തിനും നിലനിൽക്കാൻ കഴിയൂ. രാഷ്ട്രീയ കക്ഷികളെ അധികാരത്തിന്റെയും വോട്ടിന്റെയും ലോകത്ത് തളച്ചിട്ടത് നാടിന്റെ ദുര്യോഗമാണ്. ഒരാളെ കൊല്ലുമ്പോൾ കൂട്ടക്കൊലയാണ് നടത്തുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എരവട്ടൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ടി.ബി. കൽപത്തൂർ, എ.കെ. ചന്ദ്രൻ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, മഹിമ രാഘവൻ നായർ, വിനോദ് തിരുവോത്ത്, വിജയൻ ആവള, കല്ലോട് ഗോപാലൻ, എൻ.കെ. കുഞ്ഞിമുഹമ്മദ്, പി.സി. ബാബു, ശ്രീധരൻ മുതുവണ്ണാച്ച എന്നിവർ സംസാരിച്ചു. പി.കെ. രാഘവൻ, കലാനിലയം ഭാസ്കരൻ നായർ, അരിക്കുളം പ്രഭാകരൻ, വി.കെ. ചന്തു, ചക്രപാണി കുറ്റ്യാടി, ശൈലജ പേരാമ്പ്ര എന്നിവരെ ആദരിച്ചു. കവിയരങ്ങിൽ വി.കെ. വസന്തകുമാർ, ടി.എച്ച്. നാരായണൻ, ഗംഗാധരൻ കൂത്താളി, അഷ്റഫ് കല്ലോട്, രവീന്ദ്രൻ മേപ്പയൂർ, ബൈജു ആവള, വേണുഗോപാൽ പേരാമ്പ്ര എന്നിവർ കവിത അവതരിപ്പിച്ചു. മാജിക് ഷോയും നാടൻപാട്ടും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.